T G Ravi: എന്നെ കണ്ടതും ആ സ്ത്രീ… അയ്യോ എന്ന് പറഞ്ഞ് വാതിലടച്ചു; ടി ജി രവി

Actor T G Ravi About Villain Roles: ചാകര എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് ചലച്ചതിത്രരംഗത്ത് ടി ജിക് പ്രശസ്തി നൽകുന്നത്.താൻ ചെയ്യുന്ന ഓരോ കഥാപാത്രവും അത് വില്ലനാണെങ്കിൽ അത്രയും മനോഹരമായി ചെയ്യണമെന്ന് അ​ഗ്രഹിക്കുന്ന വ്യക്തിയാണ് തനെന്നും, വില്ലനാണെങ്കിൽ എല്ലാവരും എന്നെ വെറുക്കണം അങ്ങനെ കഥാപാത്രങ്ങളെ ആളുകളിലേക്ക് എത്തിക്കാനാണ് താല്പര്യമെന്നും അദ്ദേഹം പറയുന്നു.

T G Ravi: എന്നെ കണ്ടതും ആ സ്ത്രീ... അയ്യോ എന്ന് പറഞ്ഞ് വാതിലടച്ചു; ടി ജി രവി

T G Ravi

Published: 

30 Mar 2026 | 10:35 AM

മലയാള ചലച്ചിത്രങ്ങളിൽ പഴയകാല വില്ലൻ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നടനാണ് ടി ജി രവി. ബാലൻ കെ നായരോടൊപ്പം അഭിനയിച്ച ധാരാളം വില്ലൻ വേഷങ്ങൾ അക്കാലത്ത് മലയാളികളിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട്. അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് ടി ജി രവി ചലചിത്ര രം​ഗത്തേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ചാകര എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് ചലച്ചതിത്രരംഗത്ത് ടി ജിക് പ്രശസ്തി നൽകുന്നത്.

ഇപ്പോഴിതാ സിനിമയിലെ തൻ്റെ വില്ലൻ കഥാപാത്രത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നുപറയുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് നടൻ്റെ വെളിപ്പെടുത്തൽ. താൻ ചെയ്യുന്ന ഓരോ കഥാപാത്രവും അത് വില്ലനാണെങ്കിൽ അത്രയും മനോഹരമായി ചെയ്യണമെന്ന് അ​ഗ്രഹിക്കുന്ന വ്യക്തിയാണ് തനെന്നും, വില്ലനാണെങ്കിൽ എല്ലാവരും എന്നെ വെറുക്കണം അങ്ങനെ കഥാപാത്രങ്ങളെ ആളുകളിലേക്ക് എത്തിക്കാനാണ് താല്പര്യമെന്നും അദ്ദേഹം പറയുന്നു.

ALSO READ: 23 വയസ്സിൽ 11കാരന്റെ അമ്മയായതാണ്, ഞാൻ ഫൈവ്സ്റ്റാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിട്ടില്ല! ആരോപണങ്ങൾക്കെതിരെ രേണു സുധി

ടി ജി രവിയുടെ വാക്കുകളിലേക്ക്

രണ്ട് ദിവസത്തേക്കുള്ള ഷൂട്ട് എന്ന് പറഞ്ഞാകും വിളിക്കുന്നത്. എന്നാൽ അത് രണ്ട് ദിവസം കൊണ്ടൊന്നും തീരില്ല. അക്കാര്യം എനിക്കും അറിയാം. അപ്പോൾ അവര് അത് എങ്ങനെയെങ്കിലും തീർക്കാൻ നോക്കും. അതിൽ പെർഫെക്ഷൻ കിട്ടില്ല. ആ സമയം ഞാൻ അങ്ങോട്ട് പറയും, ഒരു ദിവസം കൂടെ ഞാൻ നിന്നോളാം. എനിക്ക് പൈസ് ഒന്നും തരണ്ടായെന്ന്. കാരണം ആ ക്യാരക്ടർ മോശമായാൽ എന്നെയാണ് ബാധിക്കുന്നത്. ഒരു ആർട്ടിസ്റ്റും അവരുടെ കഥാപാത്രം മോശമാകാൻ ആ​ഗ്രഹിക്കില്ല.

വില്ലൻ കഥാപാത്രമാണ് ചെയ്യുന്നതെങ്കിൽ എല്ലാവരും വെറുക്കണം. സ്ത്രീകളടക്കം വെറുക്കണം. കുടുംബത്തുള്ള സ്ത്രീകൾ മാത്രം വെറുക്കാതെയിരുന്നാൽ മതി. ഞാൻ അത്തരം ക്യാരക്ടർ ചെയ്യുന്നത് കൊണ്ടാകണം വീട്ടിനുള്ളിൽ കയറ്റാതെ ഒരിക്കെ എന്നെ പുറത്ത് നിർത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് എൻ്റെ ഒരു സുഹൃത്തിൻ്റെ അടുത്ത് പോയതാണ്. എനിക്ക് കഞ്ഞി കുടിക്കാൻ തോന്നുമ്പോൾ എന്റെ സുഹൃത്ത് ​ഗോപാലകൃഷ്ണൻ്റെ അടുത്താണ് പോകുന്നത്.

അങ്ങനെ ഒരു ദിവസം രാത്രിയിൽ ഞാൻ ​ഗോപാലകൃഷ്ണൻ്റെ വീട്ടിലേക്ക് ചെന്ന് ബെല്ലടിച്ചു. അപ്പോൾ ജോലിക്കാരിയായ സ്ത്രീയാണ് വാതിൽ തുറന്നത്. അവര് എന്നെ കണ്ടതും അയ്യോ എന്ന് പറഞ്ഞ് വാതിലടച്ചു. കുറച്ച് നേരം നോക്കി നിന്നു. അപ്പോൾ അവര് അപ്പുറത്തുള്ള വാതിലിൻ്റെ അരികിലെത്തി. എൻ്റെ കൈ എത്താത്ത ദുരത്തിൽ നിന്നിട്ട് പറഞ്ഞു പൊയ്ക്കോളൂ ഇവിടെ നിക്കണ്ട എന്ന്. ഇവിടേക്ക് കയറാൻ പറ്റില്ല ഇവിടെയാരും ഇല്ല എന്ന്. എന്നെ വീട്ടിലേക്ക് കയറാൻ അന്നവർ സമ്മതിച്ചില്ല. അങ്ങനെ ​ഗോപാലകൃഷ്ണനെ കൂട്ടി വന്ന് അവരെ പറഞ്ഞ് മനസ്സിലാക്കിയിട്ടാണ് വീട്ടിൽ കയറിയത്. ഞാൻ ഇതിനെയാണ് അവാർഡായി കാണുന്നത്. ഞാൻ ചെയ്യുന്ന കഥാപാത്രത്തിൻ്റെ സ്വാധീനമാണ് അവർ അങ്ങനെ പെരുമാറാൻ കാരണം.

 

Follow Us
Viral Video: ബിരിയാണിയിൽ ചിക്കൻ പീസില്ല, അടിപൊട്ടി
സെക്കൻ്റിൽ ഒരു ചായ, വൈറൽ വിൽപ്പനക്കാരൻ
നടുറോഡിൽ കരടി, കടിച്ചത് പക്ഷെ
ഒരു പശുവിനായി മന്ത്രി ഉത്തരവിട്ടു, ഒടുവിൽ