Vinayakan: ‘എന്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു; നിന്റെ അമ്മേടെ നായർ ചാണ്ടിയും ചത്തു’: വീണ്ടും അധിക്ഷേപവുമായി വിനായകൻ
കഴിഞ്ഞ ദിവസം, വി എസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ചതിനെ തുടര്‍ന്ന് നടന് ശക്തമായ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിനായകൻ.

Vinayakan
വീണ്ടും വിവാദ പരാമർശവുമായി നടൻ വിനായകൻ രംഗത്ത്. കഴിഞ്ഞ ദിവസം, വി എസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ചതിനെ തുടര്‍ന്ന് നടന് ശക്തമായ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ, ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിനായകൻ. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
“എന്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു. ഗാന്ധിയും ചത്തു. നെഹ്‌റുവും ചത്തു. ഹൈബിയുടെ തന്ത ജോര്‍ജ് ഈഡനും ചത്തു. നിന്റെ അമ്മേടെ നായര് ചാണ്ടിയാണേല്‍ അയാളും ചത്തു” എന്നാണ് വിനായകൻ പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്
നേരത്തെ, മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് തെരുവില്‍ മുദ്രവാക്യം വിളിച്ചതിന്റെ പേരിൽ വിനായകന് നേരെ അധിക്ഷേപം ഉയർന്നിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയെക്കുറിച്ച് വിനായകന്‍ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാണിച്ചായിരുന്നു അധിക്ഷേപം ഉയർന്നത്. തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടേയും പോസ്റ്റുകളുടേയും സ്ക്രീൻഷോട്ടുകൾ ഉൾപ്പടെ വിനായകന് തന്നെ സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ഇതിൽ വിനായകനും പങ്കെടുത്തു. ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന് മുദ്രാവാക്യം ഏറ്റുവിളിക്കുന്ന വിനായകന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് സൈബർ ആക്രമണം ഉണ്ടായത്.