Vishnu Manchu: ‘ഒരു പത്ത് ആഴ്ചത്തേക്ക് കണ്ണപ്പ ഒടിടിയിലേക്ക് വരില്ല; അതാണ് എന്‍റെ ഡീല്‍’; വിഷ്ണു മഞ്ചു
Kannappa OTT Release Update: ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസിനെക്കുറിച്ച് നടൻ വിഷ്ണു മഞ്ചു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അടുത്തെങ്ങും തന്‍റെ ചിത്രം ഒടിടിയിലെത്തുകയില്ലെന്നാണ് താരം പറയുന്നത്.
തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രമാണ് കണ്ണപ്പ. ഇന്നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. മോഹന്‍ലാലും പ്രഭാസും അക്ഷയ് കുമാറും ഉള്‍പ്പെടെയുള്ള വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്. ചിത്രം പുറത്തിറങ്ങി ആദ്യ ദിനം തന്നെ ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. മോഹൻലാലും പ്രഭാസും തകർത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസിനെക്കുറിച്ച് നടൻ വിഷ്ണു മഞ്ചു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അടുത്തെങ്ങും തന്‍റെ ചിത്രം ഒടിടിയിലെത്തുകയില്ലെന്നാണ് താരം പറയുന്നത്. ചിത്രത്തിന്‍റെ പ്രീ റിലീസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് നല്ല സ്വാതന്ത്ര്യമുണ്ട്. ഒരു പത്ത് ആഴ്ചത്തേക്ക് കണ്ണപ്പ ഒടിടിയിലേക്ക് വരില്ല. അതാണ് തന്‍റെ ഡീല്‍. പിന്നെ ഒടിടി റിലീസിനായി തനിക്ക് സമ്മര്‍ദവുമില്ലെന്നും പ്രേക്ഷകരിലേക്ക് ഏറ്റവും മികച്ചത് എത്തിക്കുക എന്നതാണ് തന്‍റെ ഉദ്ദേശമെന്നും വിഷ്ണു പറഞ്ഞു.
Also Read:ദൈവീകമോ? ‘കണ്ണപ്പ’ തീയേറ്ററുകളെ വിറപ്പിച്ചോ? ആദ്യ പ്രതികരണമിങ്ങനെ
ചിത്രം ശിവഭക്തന്റെ കഥയാണ് പറയുന്നത്. കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിൽ എത്തുന്നത്. കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദൻ എന്നിവരാണ് നായിക വേഷത്തിൽ ചിത്രത്തിൽ എത്തുന്നത്. കേരളത്തില്‍ ആശിര്‍വാദ് സിനിമാസ് 230-ല്‍പ്പരം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത്.
മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എവിഎ എന്‍റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലാണ് ചിത്രം ഇന്ന് റിലീസ് ചെയ്തത്.