AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kannappa Movie Review: ദൈവീകമോ? ‘കണ്ണപ്പ’ തീയേറ്ററുകളെ വിറപ്പിച്ചോ? ആദ്യ പ്രതികരണമിങ്ങനെ

Kannappa Movie Theatre Response: വമ്പൻ ഹൈപ്പോട് കൂടിയ എത്തിയ 'കണ്ണപ്പ' കണ്ട് പുറത്തിറങ്ങിയ ഭൂരിഭാഗം പ്രേക്ഷകരും ചിത്രത്തെ 'ദൈവീകം' എന്നാണ് വിശേഷിപ്പിച്ചത്. ഒരു ദൈവീക അനുഭവമാണ് ചിത്രം നൽകിയതെന്നും ക്ലൈമാക്സ് രംഗങ്ങൾ കോരിത്തരിപ്പിച്ചുവെന്നുമാണ് പൊതു അഭിപ്രായം.

Kannappa Movie Review: ദൈവീകമോ? ‘കണ്ണപ്പ’ തീയേറ്ററുകളെ വിറപ്പിച്ചോ? ആദ്യ പ്രതികരണമിങ്ങനെ
'കണ്ണപ്പ' പോസ്റ്റർ Image Credit source: Facebook
nandha-das
Nandha Das | Updated On: 27 Jun 2025 08:57 AM

സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. മോഹൻലാലും ചിത്രത്തിൽ ഉണ്ടെന്നുള്ളത് കൊണ്ടുതന്നെ മലയാളി പ്രേക്ഷകരും ഉറ്റുനോക്കുന്ന ഒരു ചിത്രമാണിത്. പ്രഖ്യാനം മുതൽ ഏറെ ശ്രദ്ധ നേടിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷോകൾ പൂർത്തിയായതിന് പിന്നാലെ പൊതുവെ മികച്ച അഭിപ്രായമാണ് ഉയരുന്നത്.

വമ്പൻ ഹൈപ്പോട് കൂടിയ എത്തിയ ‘കണ്ണപ്പ’ കണ്ട് പുറത്തിറങ്ങിയ ഭൂരിഭാഗം പ്രേക്ഷകരും ചിത്രത്തെ ‘ദൈവീകം’ എന്നാണ് വിശേഷിപ്പിച്ചത്. ഒരു ദൈവീക അനുഭവമാണ് ചിത്രം നൽകിയതെന്നും ക്ലൈമാക്സ് രംഗങ്ങൾ കോരിത്തരിപ്പിച്ചുവെന്നുമാണ് പൊതു അഭിപ്രായം. ശിവ ഭക്തർ തീർച്ചയായും ‘കണ്ണപ്പ’ കണ്ടിരിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. ചിത്രത്തിലെ നായകനായ വിഷ്ണു മഞ്ജുവിന്റെ പ്രകടനത്തെ കുറിച്ച് വാതോരാതെ പ്രശംസിക്കുകയാണ് പ്രേക്ഷകർ. മോഹൻലാലിന്റേയും പ്രഭാസിന്റെയും കാമിയോ (അതിഥി വേഷം) തീയറ്റർ ഒന്നടങ്കം കോരിത്തരിപ്പിച്ചുവെന്ന് പ്രേക്ഷകർ പറയുന്നു.

മുകേഷ് കുമാറിന്റെ ഡയറക്ടർ ബ്രില്യൻസ് എടുത്തു പറയേണ്ടതാണെന്നും ഒരു കൂട്ടം അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ ആദ്യ പകുതി അല്പം വലിച്ചുനീട്ടുന്നതായി തോന്നിയെങ്കിലും അവസാന 45 മിനിറ്റ് കാണുമ്പോൾ മറ്റെല്ലാ കുറവുകളും മറന്നുപോകുമെന്നും പ്രേക്ഷകർ പറയുന്നു. 1000 കോടി കളക്ഷനിലേക്ക് ചിത്രം എത്തുമെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

പ്രേക്ഷക പ്രതികരണം:

മുകേഷ് കുമാർ സംവിധാനം ചെയ്ത ‘കണ്ണപ്പ’യിലെ നായകൻ വിഷ്ണു മഞ്ചുവാണ്. ചിത്രത്തിൽ അക്ഷയ് കുമാർ, മോഹൻലാൽ, പ്രഭാസ്, മോഹൻബാബു, നയൻ‌താര, കാജൽ അഗർവാൾ, പ്രീതി മുകുന്ദൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം 150-200 ബജറ്റിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റർടെയ്ൻ‌മെന്റ് എന്നീ ബാനറുകളാണ് ചിത്രത്തിന്റെ നിർമ്മാണം. മോഹൻലാലും പ്രഭാസും ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്. സംഗീതം ഒരുക്കിയത് സ്റ്റീഫൻ ദേവസിയാണ്.