Akhila Sasidharan: തേജാ ഭായ് ആന്‍ഡ് ഫാമിലിക്ക് ശേഷം സിനിമയില്‍ നിന്നും എവിടെ പോയി? മറുപടിയുമായി അഖില
Kaaryasthan Actress Akhila Sasidharan: നർത്തകി കൂടിയായ അഖില, ദിലീപ് നായകനായി എത്തിയ കാര്യസ്ഥൻ എന്ന് ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തുന്നത്. ചിത്രം വൻ ഹിറ്റായതോടെ പൃഥ്വിരാജ് ചിത്രം 'തേജാ ഭായ് ആന്‍ഡ് ഫാമിലി'യിലും അഖില നായികയായി.
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടി അഖില ശശിധരന്‍. വെറും രണ്ട് സിനിമകളിൽ മാത്രമേ നടി അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാൻ അഖിലയ്ക്ക് സാധിച്ചു. നർത്തകി കൂടിയായ അഖില, ദിലീപ് നായകനായി എത്തിയ കാര്യസ്ഥൻ എന്ന് ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തുന്നത്. ചിത്രം വൻ ഹിറ്റായതോടെ പൃഥ്വിരാജ് ചിത്രം ‘തേജാ ഭായ് ആന്‍ഡ് ഫാമിലി’യിലും അഖില നായികയായി.
രണ്ട് ചിത്രങ്ങളും ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചെങ്കിലും പിന്നീട് താരം അഭിനയിച്ചില്ല. ഇതോടെ എവിടെയെന്ന ചോദ്യം ആരാധകര്‍ വ്യാപകമായി ഉയർത്തി. ഇപ്പോഴിതാ ഒടുവില്‍ മലയാളികളുടെ ആ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അഖില. മറ്റ് കലാപരമായ കാര്യങ്ങളില്‍ സജീവമായിരുന്നതിനാലാണ് സിനിമയിൽ കാണാതിരുന്നതെന്നാണ് നടി പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഖില പറയുന്നത്.
Also Read: ‘ഇനി പുതിയ അധ്യായം’; സന്തോഷ വാർത്ത പങ്കുവെച്ച് ദുർഗ കൃഷ്ണ
സോഷ്യൽ മീഡിയയിൽ സജീവമായതോടെ എന്താണ് ചെയ്യുന്നതെന്ന് ആളുകള്‍ക്ക് അറിയാമെന്ന് തോന്നുന്നുവെന്നാണ് നടി പറയുന്നത്. ‘കാര്യസ്ഥ’നും ‘തേജാഭായ് ആന്‍ഡ് ഫാമിലി’യ്ക്കും ശേഷം ഒരുപാട് അഭിമുഖങ്ങളും ഷോകളും വന്നിരുന്നുവെന്ന് അഖില ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകഴിഞ്ഞ് അഞ്ച് വർഷത്തോളം മുംബൈയിലായിരുന്നു. കലാപരമായുള്ള തന്റെ ജീവിതം തുടര്‍ന്നുകൊണ്ടേയിരുന്നിട്ടുണ്ടെന്നും നടി പറയുന്നു. ഭരതനാട്യം നര്‍ത്തകി ആയിരുന്നിട്ടുകൂടി, കഥക് അഭ്യസിച്ചുവെന്നും അത് പെര്‍ഫോം ചെയ്തുവെന്നും താരം കൂട്ടിച്ചേർത്തു. എന്തുകൊണ്ട് വിവാഹിതയായില്ല എന്ന ചോദ്യത്തിന് ഒത്തുവന്നില്ലെന്നാണ് അഖില പറയുന്നത്.