Amrutha Nair: പത്തു മണിക്ക് ശേഷം ഫോൺ ഉപയോഗിക്കാറില്ല, ഈ പ്രായത്തിലും ഒളിഞ്ഞിരുന്ന് സംസാരിക്കും; അമൃത നായർ
Actress Amrutha Nair About Her Life: തൻ്റെ സ്വകാര്യ ജീവിതത്തിലെ രസകരമായ ചില കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അമൃത. അമ്മയും മകളും തമ്മിലുള്ള ഇൻ്റർവ്യൂവിനിടെയാണ് താരം തൻ്റെ വീട്ടിലെ ചില കാര്യങ്ങളെകുറിച്ച് മനസ് തുറക്കുന്നത്. വീട്ടിൽ തനിക്ക് ഫോൺ ഉപയോഗിക്കാനുള്ള ചില തടസ്സങ്ങളെ കുറിച്ച് അമൃത പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

Amrutha Nair
സീരിയൽ താരം അമൃത നായരുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എപ്പോഴും ഇഷ്ടമാണ്. കാരണം കുടുംബത്തിലെ ഒരു കുട്ടിയെ പോലെയാണ് പലരും താരത്തെ കാണുന്നത്. സോഷ്യൽ മീഡയയിലൂടെ നിരന്തരം തൻ്റെ കുടുംബ വിശേഷങ്ങൾ നടി പങ്കുവയ്ക്കാറുമുണ്ട്. തൻ്റെ സ്വന്തം അധ്വാനത്തിലൂടെ കെട്ടിപടുത്ത ജീവിതത്തിൽ സന്തോഷത്തോടെ കഴിയുന്ന അമൃത മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ്.
ഇപ്പോഴിതാ തൻ്റെ സ്വകാര്യ ജീവിതത്തിലെ രസകരമായ ചില കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അമൃത. അമ്മയും മകളും തമ്മിലുള്ള ഇൻ്റർവ്യൂവിനിടെയാണ് താരം തൻ്റെ വീട്ടിലെ ചില കാര്യങ്ങളെകുറിച്ച് മനസ് തുറക്കുന്നത്. വീട്ടിൽ തനിക്ക് ഫോൺ ഉപയോഗിക്കാനുള്ള ചില തടസ്സങ്ങളെ കുറിച്ച് അമൃത പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അമൃതയുടെ വാക്കുകളിലേക്ക്…
ALSO READ: ആ ഒരാൾ ആരാണ്? വോട്ട് നൽകിയ സ്ഥാനാർത്ഥിയെ കുറിച്ച് സൂചന നൽകി ഷാജി കൈലാസ്
ഞാൻ പത്ത് മണിക്ക് ശേഷം ഫോൺ ഉപയോഗിക്കാറില്ല. അതിന് മുന്നേയൊക്കെ ചിലപ്പോൾ ഒളിഞ്ഞിരുന്ന ഫോണിൽ സംസാരിക്കാറുണ്ട്. നിങ്ങളറിയണം ഈ പ്രായത്തിലും എനിക്ക് ഫോണിൽ ഒളിഞ്ഞിരിന്ന് സംസാരിക്കേണ്ട അവസ്ഥയാണ് എൻ്റെ വീട്ടിൽ. എന്നേപോലെ ഏതെങ്കിലും പെൺപിള്ളേർ ഉണ്ടോ.
എൻ്റെ പ്രായത്തിലുള്ള പെൺകുട്ടികൾ ഒക്കെ നല്ല ട്രിപ്പൊക്കെ പോയി അടിച്ചുപൊളിച്ച് ജീവിക്കുകയാണ്. ഞാൻ വീടിൻ്റെ ഭാരോം ഈ ഭാരോം (അടുത്തിരിക്കുന്ന അമ്മയെ ചൂണ്ടികാട്ടി തമാശയോടെ അമൃത പറയുന്നു) കൊണ്ട് നടക്കുകയാണ്. എന്നാൽ അമൃതയുടെ വാക്കുകളോട് പ്രതികരിച്ചുകൊണ്ട് അമ്മ പറയുന്നുണ്ട്. ഈ ഭാരം മാറ്റി തരാമെന്ന് ഞാൻ പറയുന്നുണ്ടലോ അത് നീ സമ്മതിക്കാഞ്ഞിട്ട് അല്ലേ എന്ന്.
അവൾ ഞാൻ പറഞ്ഞത് സമ്മതിച്ചിരുന്നെങ്കിൽ എൻ്റെ ഭാരം ഒഴിവായി കിട്ടിയേനേ. എന്നാൽ എങ്ങനെയെന്ന അവതാരികയുടെ ചോദ്യത്തിന് അമ്മ ചിരിച്ചുകൊണ്ട് പിന്നെ പറയാം എന്നാണ് പറഞ്ഞത്. എന്നാൽ അമൃതയുടെ വിവഹാ കാര്യമാണോ അമ്മ പറഞ്ഞുവരുന്നതെന്നാണ് വീഡിയോയ്ക്ക് താഴെ കമൻ്റുകളിൽ നിറയുന്നത്.