Pearle Maaney JAMBI Video Song: ‘ഇതെന്താ സോമ്പികളുടെ കൂട്ട് സമ്മേളനമോ?’; കത്തികയറി പേളിയുടെ ജാംബി

Pearle Maaney and Srinish Aravind New Project: താരം പങ്കുവെച്ച വീഡിയോക്ക് താഴെ നിരവധി ആളുകളാണ് ആശംസകളുമായെത്തിയത്. ഇതെന്താ സോമ്പികളുടെ കൂട്ട് സമ്മേളനമോ, പേളി ചേച്ചി വെല്‍ക്കം ബാക്ക് ടു ദി സില്‍വര്‍ സ്‌ക്രീന്‍ തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ എത്തുന്നത്. പേളിയെ പോലെ തന്നെ പുതിയ പ്രൊജക്ടില്‍ ആരാധകരും ഏറെ ആകാക്ഷയിലാണ്.

Pearle Maaney JAMBI Video Song: ഇതെന്താ സോമ്പികളുടെ കൂട്ട് സമ്മേളനമോ?; കത്തികയറി പേളിയുടെ ജാംബി

പേളി മാണി

Updated On: 

25 Dec 2024 18:45 PM

ഏറെ ആരാധകരുള്ള താരങ്ങളാണ് പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളത്തിലൂടെ പ്രണയത്തിലാവുകയും ഇപ്പോള്‍ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയും ചെയ്യുന്ന ഇരുവരുടെയും വിശേഷങ്ങള്‍ അറിയാനായി വലിയ ആകാംക്ഷയാണ് എപ്പോഴും ആരാധകര്‍ പ്രകടിപ്പിക്കാറുള്ളത്.

ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. പേളി മാണി തന്നെയാണ് വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മിന്നല്‍ മുരളി, ബാംഗ്ലൂര്‍ ഡെയ്‌സ്, ആര്‍ഡിഎക്‌സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സുമായി സഹകരിച്ചുകൊണ്ട് സിനിമയിലേക്ക് വീണ്ടും കടക്കുകയാണ് പേര്‍ളി മാണി. ഇത്തവണ പേളി ഒറ്റയ്ക്കല്ല ഭര്‍ത്താവും നടനുമായ ശ്രീനിഷും കൂടെയുണ്ട്.

താനും ശ്രീനിഷും ഒരു പുതിയ പ്രൊജക്ടിന്റെ ഭാഗമാകാന്‍ പോകുന്നുവെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ പേളി കുറിച്ചിരിക്കുന്നത്. ജാംബി എന്നാണ് പോസ്റ്റില്‍ പേളി പറയുന്നത്. മറ്റൊരു പ്രപഞ്ചത്തിലേക്ക് സ്വാഗതമെന്നും ഭൂതകാലം വിശ്രമിക്കാന്‍ വിസമ്മതിക്കുന്ന ഒരു ലോകത്തേക്ക് ജാംബി കടന്നുവരുമെന്നും താരം കുറിച്ചു.

താരം പങ്കുവെച്ച വീഡിയോക്ക് താഴെ നിരവധി ആളുകളാണ് ആശംസകളുമായെത്തിയത്. ഇതെന്താ സോമ്പികളുടെ കൂട്ട് സമ്മേളനമോ, പേളി ചേച്ചി വെല്‍ക്കം ബാക്ക് ടു ദി സില്‍വര്‍ സ്‌ക്രീന്‍ തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ എത്തുന്നത്. പേളിയെ പോലെ തന്നെ പുതിയ പ്രൊജക്ടില്‍ ആരാധകരും ഏറെ ആകാക്ഷയിലാണ്.

Also Read: Pearle Maaney: ‘ഞങ്ങള്‍ ശരിയായ പാതയിലൂടെയാണ്; എല്ലാത്തിനും പിന്നില്‍ ഭര്‍ത്താവ് ശ്രീനിഷ്’; സന്തോഷ വാർത്തയുമായി പേളി മാണി

അതേസമയം, പേളിയും രണ്ട് മക്കളും നയന്‍കാരയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തിലെ യഥാര്‍ഥ നക്ഷത്രമാണ് നയന്‍താര എന്ന അടിക്കുറിപ്പോടെയാണ് അന്ന് പേളി ചിത്രങ്ങള്‍ പങ്കുവെച്ചത്. തന്റെ കുഞ്ഞുങ്ങളെ ഏറെ സ്‌നേഹത്തോടെയും കരുതലോടെയും നയന്‍താര ലാളിക്കുന്നത് കണ്ടപ്പോള്‍ അത് സ്വപ്‌നമാണോ യാഥാര്‍ഥ്യമാണോ എന്നറിയാന്‍ സാധിക്കാത്ത അവസ്ഥിലായിരുന്നു താന്‍ ഉണ്ടായിരുന്നതെന്നും പേളി പറഞ്ഞിരുന്നു.

‘നയന്‍താര ഈ കാലഘട്ടത്തിലെ യഥാര്‍ഥ നക്ഷത്രം. ഞാന്‍ ഏറെ ആരാധിക്കുന്ന ഒരാളെ ഒരിക്കല്‍ കൂടി കണ്ടുമുട്ടിയതും അവര്‍ എന്റെ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കുന്നതും കണ്ടപ്പോള്‍ സ്വപ്‌നമാണോ യാഥാര്‍ഥ്യമാണോ എന്നറിയാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. നയന്‍താര എന്റെ കുട്ടികളോടൊപ്പം ഏറെ കരുതലോടെയും വാത്സല്യത്തോടെയും സമയം ചെലവഴിച്ചത് ഞാന്‍ എന്റെ നെഞ്ചില്‍ എന്നേക്കും ചേര്‍ത്ത് വെക്കുന്ന ഓര്‍മകളായിരിക്കും’ പേളി കുറിച്ചു.

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം