AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sridevi Plastic Surgery: ‘ശ്രീദേവിയുടെ പ്ലാസ്റ്റിക് സർജറി ട്രെൻഡായി; പലരും അനുകരിച്ചു, സർജറിക്കായി എന്റെ വാരിയെല്ല് കട്ട് ചെയ്തു, പക്ഷെ സംഭവിച്ചത്’

Anuradha About Sridevi's Plastic Surgery: സൗന്ദര്യത്തിന് ഏറെ പ്രാധാന്യം കല്പിച്ചിരുന്ന ശ്രീദേവി ഒന്നിലധികം കോസ്മറ്റിക് സർജറികൾ ചെയ്തിരുന്നു. തെന്നിന്ത്യൻ സിനിമയിൽ നിന്ന് ബോളിവുഡിലേക്ക് ശ്രദ്ധ തിരിച്ച കാലഘട്ടത്തിൽ ശ്രീവിദ്യ മൂക്കിന് വരുത്തിയ മാറ്റമാണ് ആദ്യം വാർത്തയിൽ ഇടം നേടിയത്.

Sridevi Plastic Surgery: ‘ശ്രീദേവിയുടെ പ്ലാസ്റ്റിക് സർജറി ട്രെൻഡായി; പലരും അനുകരിച്ചു, സർജറിക്കായി എന്റെ വാരിയെല്ല് കട്ട് ചെയ്തു, പക്ഷെ സംഭവിച്ചത്’
അനുരാധ, ശ്രീദേവി Image Credit source: Facebook
nandha-das
Nandha Das | Updated On: 24 Jun 2025 16:13 PM

സിനിമാ താരങ്ങൾ പ്ലാസ്റ്റിക് സർജറി ചെയ്ത സംഭവങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ പ്ലാസ്റ്റിക് സർജറി മരണ സമയത്ത് പോലും വലിയ ചർച്ചയായിരുന്നു. സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്ന ശ്രീദേവി ഒന്നിലധികം കോസ്മറ്റിക് സർജറികൾ ചെയ്തിരുന്നു. തെന്നിന്ത്യൻ സിനിമയിൽ നിന്ന് ബോളിവുഡിലേക്ക് ശ്രദ്ധ തിരിച്ച കാലഘട്ടത്തിൽ ശ്രീദേവി മൂക്കിന് വരുത്തിയ മാറ്റമാണ് ആദ്യം വാർത്തയിൽ ഇടം നേടിയത്.

ശ്രീദേവിക്ക് പിന്നാലെ പല അഭിനേതാക്കളും ഇത് അനുകരിച്ചു. ഇതേക്കുറിച്ച് പറയുകാണ് തെന്നിന്ത്യൻ നടി അനുരാധ ഇപ്പോൾ. താനും മൂക്കിന് പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നുവെന്നും പക്ഷെ അത് പരാജയപ്പെട്ടുവെന്നും അനുരാധ പറയുന്നു. ശ്രീദേവി പ്ലാസ്റ്റിക് സർജറി ചെയ്തപ്പോൾ അതൊരു ഫാഷനായിരുന്നു. തന്റെ അമ്മ ഹെയർ ഡ്രസ്സറായിരുന്നു. തന്റെ മകളും ശ്രീദേവിയെ പോലെയിരിക്കണമെന്ന് കരുതിയത് കൊണ്ടാണോ എന്നറിയില്ല താനും ചെയ്തു ഒന്ന്. ശ്രീദേവി മൂക്കിൽ സർജറിക്ക് വെച്ച സാധനം ഇംപോർട്ട് ചെയ്തതായിരുന്നു. ഇന്ന് അവയെല്ലാം സുലഭമായി ലഭിക്കും. എന്നാൽ, അന്ന് അങ്ങനെ ആയിരുന്നില്ല. തന്റെ വാരിയെല്ല് കട്ട് ചെയത് ഷേവ് ചെയ്ത് മൂക്കിൽ വെക്കുകയിരുന്നു. എന്നാൽ, ഷെയ്പ്പ് നന്നായിരുന്നില്ല. അതുകൊണ്ട് തന്നെ 20 ദിവസത്തിനുള്ളിൽ അത് റിമൂവ് ചെയ്യേണ്ടി വന്നെന്നും അനുരാധ പറയുന്നു. തമിഴ് മൂവി വേൾഡ് മീഡിയയോടാണ് നടിയുടെ പ്രതികരണം.

ALSO READ: ‘കാസ്റ്റിങ് ഇങ്ങനെയല്ലായിരുന്നു, സന്ദീപിന്റെ റോളിലേക്ക് മറ്റൊരു നടനെ സമീപിച്ചു, പക്ഷേ അയാൾ ഒഴിവായി’; മനു സ്വരാജ്

നേരത്തെ ശ്രീദേവിയുടെ പ്ലാസ്റ്റിക് സർജറിയെ കുറിച്ച് നടി കുട്ടി പത്മിനിയും സംസാരിച്ചിരുന്നു. ശ്രീദേവി പല തവണ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടെന്ന വിവരം നടിയെ അടുത്തറിയുന്ന ഒരാൾ തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് പത്മിനി പറഞ്ഞത്. ലണ്ടനിൽ ഒരു പ്രമുഖ പ്ലാസ്റ്റിക് സർജനുണ്ടായിരുന്നെന്നും അദ്ദേഹം പിന്നീട് ചെന്നെെയിൽ ക്ലിനിക് തുടങ്ങിയതായും നടി പറഞ്ഞിരുന്നു. ഭർ‌ത്താവിനോട് ഷോപ്പിംഗിന് പോവുകയാണെന്ന് പറഞ്ഞാണ് പ്ലാസ്റ്റിക് സർജറി ചെയ്യാനായി ശ്രീദേവി ലണ്ട‌നിലേക്ക് പോകുന്നത്. താനെപ്പോഴും ഭം​ഗിയായിരിക്കണമെന്ന് അവർക്ക് നിർബന്ധം ഉണ്ടായിരുന്നുവെന്നും ഇൻസെക്യൂരിറ്റി കൂടുതലായിരുന്നുവെന്നും കുട്ടി പത്മിനി കൂട്ടിച്ചേർത്തു.