AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anusree: എന്റെ വീടിനു പോലും ഞാൻ തറക്കല്ലിട്ടിട്ടില്ല, ഇനി ഇതൊരു ടെൻഷനാണ്; രാഹുൽ മാങ്കൂട്ടത്തലിനൊപ്പം അനുശ്രീ

Actress Anusree: ഒരു വീട് എന്നുള്ളത് എത്രത്തോളം ആവശ്യമുള്ള ഘടകമാണെന്ന് എല്ലാവർക്കും അറിയാം. തന്റെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായ ഒരു വീട്....

Anusree: എന്റെ വീടിനു പോലും ഞാൻ തറക്കല്ലിട്ടിട്ടില്ല, ഇനി ഇതൊരു ടെൻഷനാണ്; രാഹുൽ മാങ്കൂട്ടത്തലിനൊപ്പം അനുശ്രീ
AnusreeImage Credit source: Facebook/Palakkad MLA
Ashli C
Ashli C | Published: 17 Nov 2025 | 08:49 AM

പാലക്കാട് എംഎൽഎ ആയ രാഹുൽ മാങ്കൂട്ടത്തലിന്റെ സ്മൈൽ ഭവന പദ്ധതിയുടെ പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ മുഖ്യാതിഥിയായി നടി അനുശ്രീ. പാലക്കാട് ജില്ലയിൽ നടന്ന പരിപാടിയിൽ അനുശ്രീ തറക്കല്ലിടൽ കർമ്മം നടത്തി പദ്ധതി ഉദ്ഘാടനം ചെയ്തു.

സ്വന്തമായി ഒരു വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കുന്ന പദ്ധതിയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അനുശ്രീ പറഞ്ഞു. ഒരു വീട് എന്നുള്ളത് എത്രത്തോളം ആവശ്യമുള്ള ഘടകമാണെന്ന് എല്ലാവർക്കും അറിയാം. തന്റെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായ ഒരു വീട്.

ഇത്രയും നല്ലൊരു ചടങ്ങിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും നടി പറഞ്ഞു. ഏറ്റവും ഭംഗിയായി തന്നെ ഈ വീട് പൂർത്തിയാക്കാൻ സാധിക്കട്ടെ എന്നും അനുശ്രീ കൂട്ടിച്ചേർത്തു. ഇനി ഈ വീടിന്റെ നിർമ്മാണം പൂർത്തിയാകുന്നത് വരെ തനിക്ക് ടെൻഷനാണ്.

തന്റെ സ്വന്തം വീടിനു പോലും താൻ കല്ലിട്ടിട്ടില്ല. ഇത് തന്റെ ആദ്യത്തെ അനുഭവമാണെന്നുംം നടി. താൻ പാലക്കാട്ടുകാരിയും തൃശ്ശൂർക്കാരിയും ആണ് എന്നൊക്കെ വിശ്വസിക്കുന്നവരുണ്ട്. അതുകൊണ്ടുതന്നെ പാലക്കാടിനോട് തനിക്ക് ഒരു പ്രത്യേക സ്നേഹവും ഉണ്ട്. വീണ്ടും നിങ്ങളെയൊക്കെ കാണാൻ സാധിക്കട്ടെ. വീട് പൂർത്തിയാകുമ്പോൾ എത്താം എന്നും അനുശ്രീ പറഞ്ഞു.

ചുവന്ന സാരിയുടുത്ത് മുല്ലപ്പൂ ചൂടി അതീവ സുന്ദരിയായാണ് അനുശ്രീ ചടങ്ങിലെത്തിയത്. രാഹുൽ മാങ്കൂട്ടത്തലിനൊപ്പം തറക്കല്ല് ഇടുന്ന അനുശ്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആരാധകർക്കൊപ്പം സെൽഫിയെടുത്തും അവരോട് സമയം ചെലവഴിച്ചതിനുശേഷം ആണ് നടി തിരിച്ചുപോയത്.