Meera Vasudevan: ‘നൗ ഐആം സിംഗിള്‍’; നടി മീര വാസുദേവ് വിവാഹമോചിതയായി
Meera Vasudevan Divorce Announcement: നടിയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. ആദ്യ രണ്ട് വിവാഹബന്ധവും വേർപിരിഞ്ഞ് സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു മീര. ഇതിനിടെയിൽ കഴിഞ്ഞ വര്‍ഷമാണ് മീരയും വിപിനും വിവാഹിതരായത്.
നടി മീര വാസുദേവ് മൂന്നാമതും വിവാഹ മോചിതയായി. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം വെളിപ്പെടുത്തി രംഗത്ത് എത്തിയത്. ഇത് ജീവിതത്തിലെ മനോഹരമായ ഘട്ടമെന്ന് പറഞ്ഞുകൊണ്ടാണ് നടി വിവാഹ മോചിതയായി എന്ന് പറഞ്ഞ് പോസ്റ്റ് പങ്കുവച്ചത്. സീരിയലുകളുടെയും ഡോക്യുമെന്ററികളുടെയും സംവിധായകനായ വിപിന്‍ പുതിയങ്കവുമായുള്ള ബന്ധമാണ് പിരിഞ്ഞത്.
2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്നും ഇത് തന്റെ ഒഫീഷ്യല്‍ പ്രഖ്യാപനമാണെന്നും മീര പറയുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ് താൻ എന്നുമാണ് താരം കുറിപ്പിൽ കുറിച്ചത്. നടിയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. ആദ്യ രണ്ട് വിവാഹബന്ധവും വേർപിരിഞ്ഞ് സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു മീര. ഇതിനിടെയിൽ കഴിഞ്ഞ വര്‍ഷമാണ് മീരയും വിപിനും വിവാഹിതരായത്. നടന്‍ ജോണ്‍ കൊക്കനുമായുള്ള രണ്ടാം വിവാഹത്തില്‍ അരിഹ എന്നു പേരുള്ള മകനുണ്ട്.
നടി പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്കിലെ ക്യാമറാമാനായിരുന്നു വിപിൻ. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണമാണ് മീര വാസുദേവ് നേരിട്ടത്. അന്യ ഭാഷ നടിയാണെങ്കിലും മലയാളി മനസ്സിൽ ഇടം നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ബ്ലസി സംവിധാനം ചെയ്ത തന്മാത്രയിൽ മോഹൻലാലിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് മിനിസ്ക്രീനിലൂടെയും അഭിനയത്ത് സജീവമായി.
View this post on Instagram