Actress Divya Sreedhar: ‘കുഞ്ഞിന്റെ മുഖം ആരെപ്പോലെയെന്ന് നോക്കട്ടെ, എന്നിട്ട് ഉറപ്പിക്കാം’; ആദ്യ വിവാഹ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞ് ദിവ്യ
ഇപ്പോഴിതാ തന്റെ ആദ്യ വിവാഹ ജീവിതത്തെ കുറിച്ചും താൻ നേരിട്ട പ്രശ്നങ്ങളെ കുറിച്ചും തുറന്നുപറയുകയാണ് ദിവ്യ. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആദ്യ ഭർത്താവിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് ദിവ്യ തുറന്നുപറയുന്നത്.
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് നടി ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പ്രായത്തിന്റെ പേരിൽ രണ്ടുപേരും വലിയ പരിഹാസങ്ങളാണ് നേരിട്ടത്. ദിവ്യയുടെ രണ്ടാം വിവാഹമായിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ മുന്നോട്ട് പോകുകയാണ് താരദമ്പതികൾ.
സോഷ്യൽ മീഡിയയിൽ സജീവമായ ദിവ്യ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹ ജീവിതത്തെ കുറിച്ചും താൻ നേരിട്ട പ്രശ്നങ്ങളെ കുറിച്ചും തുറന്നുപറയുകയാണ് ദിവ്യ. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആദ്യ ഭർത്താവിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് ദിവ്യ തുറന്നുപറയുന്നത്.
ആദ്യം വിവാഹം കഴിച്ച വ്യക്തിയുടേത് രണ്ടാം വിവാഹമാണെന്ന് താൻ പിന്നീടാണ് അറിഞ്ഞതെന്നാണ് ദിവ്യ പറയുന്നത്. മദ്യപിച്ച് ആളുകളുടെ മർദനമേറ്റ് ചോരയിൽ കുളിച്ചാണ് വീട്ടിൽ കയറിവരാറുള്ളതെന്നും എല്ലാം നേരെയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് വെറുതെയായിരുന്നുവെന്നും താരം പറയുന്നു. വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത വിവാഹമായതിനാൽ അതിന്റെ അനന്തരഫലങ്ങൾ തന്റെ മാത്രം ഉത്തരവാദിത്തമായി.
‘ഖൽബാണ് ഫാത്തിമ’ എന്ന ആൽബത്തിലെ ഒരു പാട്ടിൽ നായികയായതോടെയാണ് താൻ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഇതിനു പിന്നാലെ സിനിമയിൽ വേഷങ്ങൾ കിട്ടി തുടങ്ങി. അഭിനയം ഇല്ലാത്ത സമയങ്ങളിൽ മേക്കപ്പ് ആർട്ടിസ്റ്റായും ജോലി ചെയ്തു. എന്നാൽ തന്നെ ആ വ്യക്തി പറ്റാവുന്നിടത്തോളം ഉപദ്രവിച്ചു. മകളെ ഗർഭം ധരിച്ചപ്പോൾ കുഞ്ഞിന്റെ മുഖം ആരെപ്പോലെയിരിക്കും എന്ന് നോക്കട്ടെ, എന്നിട്ട് ഉറപ്പിക്കാമെന്നാണ് അയാൾ പറഞ്ഞെന്നും ഇന്നും ആ അധിക്ഷേപം ചങ്കിൽ തുളയ്ക്കുന്ന മുറിവാണെന്നാണ് ദിവ്യ പറയുന്നത്. 18 മുതൽ 32 വയസ് വരെ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇത്രയൊക്കെ സംഭവിച്ചിട്ടും മരിക്കാതിരിക്കുന്നത് തന്റെ മക്കൾ കാരണമാണ് എന്നാണ് ദിവ്യ പറയുന്നത്.