Durga Krishna: ദുർഗാ കൃഷ്ണ അമ്മയായി! സന്തോഷം പങ്കിട്ട് താരം
Durga Krishna:ഇന്നലെയാണ് ഡെലിവറിക്ക് വേണ്ടി ദുർഗാ കൃഷ്ണയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടനെ കാണാം എന്ന് ഒരു സ്റ്റോറിയും താരം പങ്കിട്ടിരുന്നു. ഇപ്പോൾ മണിക്കൂറുകൾക്കു ശേഷമാണ് തനിക്കൊരു...
നടി ദുർഗ്ഗാ കൃഷ്ണ അമ്മയായി. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് അമ്മയായ വിവരം താരം പങ്കുവെച്ചത്. പെൺകുട്ടിയാണ് ദുർഗാ കൃഷ്ണയ്ക്ക് ജനിച്ചിരിക്കുന്നത്. It’s a girl എന്നാണ് സോഷ്യൽ മീഡിയയിൽ സ്റ്റോറിയായി പങ്കിട്ടിരിക്കുന്നത്. ഇന്നലെയാണ് ഡെലിവറിക്ക് വേണ്ടി ദുർഗാ കൃഷ്ണയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഉടനെ കാണാം എന്ന് ഒരു സ്റ്റോറിയും താരം പങ്കിട്ടിരുന്നു. ഇപ്പോൾ മണിക്കൂറുകൾക്കു ശേഷമാണ് തനിക്കൊരു പെൺകുഞ്ഞ് പിറന്നു എന്ന സന്തോഷവാർത്ത ദുർഗ കൃഷ്ണ ആരാധകരുമായി പങ്കുവെച്ചത്. അമ്മയാവാൻ പോകുന്നുമായി ബന്ധപ്പെട്ട ചിത്രങ്ങളെല്ലാം നടി മുന്നേ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.
താരത്തിന്റെ വയറ്റ് പൊങ്കാല ചടങ്ങുകളുടെയും മറ്റും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഭർത്താവ് അർജുനോടൊപ്പം ഉള്ള ചിത്രങ്ങളിൽ മിക്ക ചടങ്ങുകളിലും താരം പരമ്പരാഗതമായ രീതിയിലാണ് വസ്ത്രങ്ങൾ അണിഞ്ഞിരുന്നത്. അതിനാൽ തന്നെ താരത്തിന്റെ ഗർഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങളിലെ വസ്ത്രങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കൂടാതെ പണ്ടു കാലത്ത് നടത്തിവന്നിരുന്ന പല ചടങ്ങുകളും ദുർഗ്ഗാ കൃഷ്ണ ഗർഭിണിയായതോടെ ചെയ്തിരുന്നു.
കുടുംബത്തിലെ എല്ലാവരും ചേർന്ന് വളരെ സന്തോഷത്തോടെ ഈ ചടങ്ങുകൾ ചെയ്തതിന്റെ വീഡിയോകളും ഫോട്ടോകളും എല്ലാം തന്നെ സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കഴിഞ്ഞ ജൂൺ മാസത്തിലാണ് താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത ദുർഗാ കൃഷ്ണ ആരാധകരുമായി പങ്കുവെച്ചത്. 2021 ഏപ്രിലിൽ ആണ് നടി ദുർഗാ കൃഷ്ണയും നിർമ്മാതാവും ബിസിനസുകാരനുമായ അർജുനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ശേഷം നാലു വർഷങ്ങൾക്ക് ഒടുവിലാണ് ഇരുവരും ഇപ്പോൾ അച്ഛനും അമ്മയും ആയിരിക്കുന്നത്.