AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kajol: ‘റാമോജി ഫിലിം സിറ്റി ‘പ്രേതബാധ’! അവിടെനിന്ന് ഓടിപ്പോകാൻ തോന്നും’; പുതിയ പടത്തിന്‍റെ പ്രമോഷനിടെ കജോൾ

Kajol on Ramoji Film City in Hyderabad: താരത്തിന്റെ പുതിയ ചിത്രമായ 'മാ' എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയി‍ൽ സംസാരിക്കുന്നതിനിടെയിലായിരുന്നു കജോളിന്‍റെ പ്രസ്താവന. എന്നാൽ താരത്തിന്റെ ഈ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമാണ് വഴിവെച്ചിരിക്കുന്നത്.

Kajol: ‘റാമോജി ഫിലിം സിറ്റി ‘പ്രേതബാധ’! അവിടെനിന്ന് ഓടിപ്പോകാൻ തോന്നും’; പുതിയ പടത്തിന്‍റെ പ്രമോഷനിടെ കജോൾ
Kajol
sarika-kp
Sarika KP | Published: 20 Jun 2025 08:51 AM

ഹൈദരാബാദ്: ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശ്സതമായ ഫിലിം സ്റ്റുഡിയോ ആണ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി. ഇപ്പോഴിതാ ഫിലിം സിറ്റിയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ബോളിവുഡ് താരം കജോൾ നടത്തിയിരിക്കുന്നത്. ഇതിനെ പ്രേതബാധയുള്ള സ്ഥലമെന്നാണ് കജോൾ വിശേഷിപ്പിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രമായ ‘മാ’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയി‍ൽ സംസാരിക്കുന്നതിനിടെയിലായിരുന്നു കജോളിന്‍റെ പ്രസ്താവന. എന്നാൽ താരത്തിന്റെ ഈ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമാണ് വഴിവെച്ചിരിക്കുന്നത്.

റാമോജി ഫിലിം സിറ്റിയിൽ ചിത്രീകരണത്തിനിടെ തനിക്ക് ഭയപ്പെടുന്ന അനുഭവമാണ് ഉണ്ടായത് എന്നാണ് നടി പറയുന്നത്. ചില സ്ഥലങ്ങളിൽ ഷൂട്ടിംഗിനിടെ ഞാൻ ഭയന്നുപോയിട്ടുണ്ട്. റാമോജി ഫിലിം സിറ്റി അത്തരത്തിലൊരു സ്ഥലമാണ്. അവിടെനിന്ന് ഓടിപ്പോകാൻ തോന്നുമെന്നും കജോൾ പറയുന്നു. താൻ യഥാർത്ഥത്തിൽ ഒന്നും കണ്ടിട്ടില്ലെന്നും എന്നാൽ ‘ദൈവം തന്നെ രക്ഷിച്ചു’ എന്നും താരം വ്യക്തമാക്കി.

Also Read:ദിയയുടെ നിറവയറിൽ തലോടി കുഞ്ഞിനോട് സംസാരിച്ച് കൃഷ്ണകുമാറും അഹാനയും! എന്തൊരു കെയറിംഗാണെന്ന് ആരാധകർ

താരത്തിന്റെ ഈ പരാമർശം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷ വിമർശനമാണ് ലഭിക്കുന്നത്. സിനിമാ പ്രമോഷനുവേണ്ടി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് എന്നാണ് പലരും പറയുന്നത്. ഹൈദരാബാദിന്റെ അഭിമാനമാണ് റാമോജി ഫിലിം സിറ്റിയെന്നും ഇവിടെ വർഷവും ലക്ഷക്കണക്കിന് പേരാണ് എത്തുന്നതെന്നും മറ്റൊരു ഉപയോക്താവ് എക്സിൽ കുറിച്ചു.

അതേസമയം താരത്തിനെ അനുകൂലിച്ചും കമന്റ് എത്തുന്നുണ്ട്. ഹൊറര്‍ പടം ആയതിനാല്‍ അത്തരത്തിൽ തോന്നിയതാകും എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെടുന്നത്. അതേസമയം കജോളിന്റെ പുതിയ ചിത്രമാണ് ‘മാ’ . ഇത് ഒരു ഹൊറർ ചിത്രമാണ്. ജൂണ്‍ 27നാണ് മാ റിലീസ് ചെയ്യുന്നത്.