Kalyani Priyadarshan: ‘അച്ഛനും അമ്മയും അത് ചെയ്തിട്ടില്ല’; വ്യാജ വാർത്തയ്ക്കെതിരെ കല്യാണി പ്രിയദർശൻ

Kalyani Priyadarshan Denies Viral Claim: ഇങ്ങനെ ഒരു കാര്യം താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും ഇത് ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും കല്യാണി വ്യക്തമാക്കി. ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും താരം കൂട്ടിച്ചേർത്തു.

Kalyani Priyadarshan: അച്ഛനും അമ്മയും അത് ചെയ്തിട്ടില്ല; വ്യാജ വാർത്തയ്ക്കെതിരെ കല്യാണി പ്രിയദർശൻ

Kalyani Priyadarshan

Published: 

25 Sep 2025 17:01 PM

ഒറ്റ ചിത്രം കൊണ്ട് തന്റെ വിമർശകരുടെ വായ അടപ്പിച്ചിരിക്കുകയാണ് നടി കല്യാണി പ്രിയദർശൻ. അടുത്തിടെ ഇറങ്ങിയ കല്യാണിയുടെ ”ലോക ചാപ്റ്റർ 1: ചന്ദ്ര” എന്ന ചിത്രം സമാനതകളില്ലാത്ത വിജയമാണ് ബോക്സ് ഓഫീസിൽ സ്വന്തമാക്കിയിരിക്കുന്നത്. വലിയ ഹൈപ്പ് ഇല്ലാതെ വന്ന സിനിമ, മലയാളത്തിലെ എക്കാലത്തെയും ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. മലയാളികളുടെ പ്രിയ സംവിധായകനായ പ്രിയദർശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. അച്ഛനും അമ്മയ്ക്കും സിനിമാ പാരമ്പര്യമുള്ളതിനാൽ മാത്രമാണ് കല്യാണി സിനിമയിൽ നിലനിൽക്കുന്നതെന്നും അഭിനയിക്കാൻ പോരെന്നുമുള്ള തരത്തിൽ നിരവധി ട്രോളുകളും വിമർശനങ്ങളും താരം നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ ആ പരിഹാസങ്ങൾക്കെല്ലാം മറുപടി നൽകുന്ന തരത്തിലുള്ള മികച്ച പ്രകടനമാണ് താരം ലോകയിൽ കാഴ്ച വച്ചിരിക്കുന്നത്. ഇതോടെ സോഷ്യൽ മീഡിയയിലും ചർച്ചാകേന്ദ്രം കല്യാണിയായി മാറി.

സ്വാഭാവികമായും താരത്തെ ചുറ്റിപ്പറ്റി ഗോസിപ്പുകളും തലപൊക്കി തുടങ്ങി. ഇപ്പോഴിതാ തന്റെ പേരിൽ പ്രചരിക്കുന്ന ഒരു വ്യാജവാർത്തയ്ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് കല്യാണി. പ്രിയദർശനും ഭാര്യ ലിസിയും തങ്ങളുടെ മക്കളായ കല്യാണിയെയും സിദ്ധാർത്ഥിനേയും ജീവിതത്തിന്റെ മൂല്യം പഠിപ്പിക്കുവാനായി വിയറ്റ്നാമിലെ ഒരു അനാഥാലയത്തിൽ ഒരാഴ്ച താമസിപ്പിച്ചു എന്നായിരുന്നു വാർത്ത. സിനിമാ നിരൂപകനും മാധ്യമപ്രവർത്തകനുമായ ആലപ്പി അഷ്റഫ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശം നടത്തിയത്. എന്നാൽ ഈ വാർത്ത പൂർണമായും നിഷേധിച്ചിരിക്കുകയാണ് കല്യാണി. ഇങ്ങനെ ഒരു കാര്യം താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും ഇത് ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും കല്യാണി വ്യക്തമാക്കി. ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും താരം കൂട്ടിച്ചേർത്തു. നടിയുടെ പ്രതികരണം എത്തിയതോടെ ഈ വാർത്ത പോസ്റ്റ് ചെയ്ത അക്കൗണ്ട് അത് നീക്കം ചെയ്യുകയും ചെയ്തു.

Also Read:നിയമ പോരാട്ടവുമായി സമീർ വാങ്കഡെ; ആര്യൻ ഖാന്റെ നെറ്റ്ഫ്ലിക്സ് ഷോയ്ക്കെതിരെ മാനനഷ്ടക്കേസ്

അതേസമയം കേരളത്തിൽ നിന്ന് മാത്രം 100 കോടിയിലധികം നേടിയ ലോക 300 കോടിയിലേക്ക് കടക്കുകയാണ്. ഡോമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ ഐതിഹ്യമാലയിലെ കള്ളിയങ്കാട്ട് നീലിയെ ആധുനിക കാലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. നീലിയ്ക്കൊപ്പം ചാത്തൻ, ഒടിയൻ, കടമറ്റത്ത് കത്തനാർ തുടങ്ങിയ ഐതിഹാസിക കഥാപാത്രങ്ങളും ചിത്രത്തിൽ കടന്നുവരുന്നുണ്ട്. അഞ്ച് സിനിമകളുടെ ഒരു യൂണിവേഴ്സിന്റെ ആദ്യ ചിത്രമാണ് ഇപ്പോൾ റിലീസ് ചെയ്തത്. സിനിമയ്ക്ക് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്.

Related Stories
Renju Renjimar: കണ്ണില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്, അമ്മ ഷോയിൽ നടന്നതിന് ഞാനും ദൃക്‌സാക്ഷി; നടിക്ക് വേണ്ടി സംസാരിച്ച ശേഷം ഭീഷണി ഉണ്ടായി’
Drishyam 3: ‘ജോര്‍ജ്ജ്കുട്ടി വര്‍ഷങ്ങളായി എന്നോടൊപ്പം ഉണ്ടായിരുന്നു’; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി മോഹൻലാൽ
Kalamkaval Movie : കേക്ക് കട്ടിങ് ഇല്ലേ മമ്മൂക്ക! കളങ്കാവൽ വിജയാഘോഷം സെൽഫിയിൽ ഒതുക്കി?
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ