5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Happy Birthday Kavya Madhavan: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതത്തിലൂടെ വിസ്മയം തീർത്ത പ്രിയ നായിക; 40-ാം പിറന്നാൾനിറവിൽ കാവ്യാ മാധവൻ

Actress Kavya Madhavan Celebrating 40th Birthday: മികച്ച സിനിമകളിലൂടെയും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും മലയാളി സിനിമ പ്രേക്ഷകരെ അതിശയിപ്പിച്ചിട്ടുള്ള നായിക കാവ്യ മാധവന് ഇന്ന് 40-ാം പിറന്നാൾ.

Happy Birthday Kavya Madhavan: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതത്തിലൂടെ വിസ്മയം തീർത്ത പ്രിയ നായിക; 40-ാം പിറന്നാൾനിറവിൽ കാവ്യാ മാധവൻ
നടി കാവ്യ മാധവൻ (Image Courtesy: Kavya Madhavan Instagram)
Follow Us
nandha-das
Nandha Das | Updated On: 19 Sep 2024 00:15 AM

രണ്ട് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമ ജീവിതത്തിലൂടെ നമ്മളെ വിസ്മയിപ്പിച്ച നായിക കാവ്യാ മാധവന് ഇന്ന് 40-ആം പിറന്നാൾ. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും മികച്ച പ്രകടനത്തിലൂടെയും മലയാളി സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് കാവ്യ. 1999-ൽ ദിലീപിന്റെ നായികയായി സിനിമയിലേക്ക് വന്ന കാവ്യ 2016-ൽ ദിലീപിന്റെ ജീവിത നായികയായി. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത കാവ്യ ഇപ്പോൾ തന്റെ ബിസിനസ് സംരംഭത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ബാലതാരമായി തുടക്കം

 

1991-ൽ പുറത്തിറങ്ങിയ ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘അഴകിയ രാവണൻ’, ‘ഒരാൾ മാത്രം’, ‘ഇരട്ട കുട്ടികളുടെ അച്ഛൻ’, തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. ശേഷം, 1999-ൽ ഇറങ്ങിയ ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായികയായി തുടക്കം കുറിക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപ് ആയിരുന്നു നായകൻ.

പിന്നീട്, ‘മധുരനൊമ്പരക്കാറ്റ്’, ‘ഡാർലിങ് ഡാർലിങ്’, ‘കൊച്ചുകൊച്ചു സന്തോഷങ്ങൾ’, ‘തെങ്കാശിപ്പട്ടണം’, ‘ദോസ്ത്’, ‘മീശമാധവൻ’, ‘തിളക്കം’, ‘മിഴി രണ്ടിലും’ തുടങ്ങി 75-ഓളം ചിത്രങ്ങളിൽ കാവ്യ തന്റെ അഭിനയ മികവ് തെളിയിച്ചു. 2016-ൽ പുറത്തിറങ്ങിയ ‘പിന്നെയും’ എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. ‘പെരുമഴക്കാലം’ (2004), ‘ഗദ്ധാമ’ (2010) എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് താരത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്.

സിനിമയിലെ നായിക ജീവിത നായികയായ കഥ

 

കാവ്യ 2009-ൽ നിശാൽ ചന്ദ്രയെ വിവാഹം ചെയ്‌തെങ്കിലും, 2011-ൽ ഇരുവരും വേർപിരിഞ്ഞു. ശേഷം, 2016-ലാണ് കാവ്യ ജനപ്രിയ നായകൻ ദിലീപിനെ വിവാഹം ചെയ്യുന്നത്. ഇവർ നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയിലെ നായിക ജീവിതത്തിലെ നായികയായതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ഇവരുടെ വിവാഹം വലിയ ചർച്ചയായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ’, ഡാർലിങ് ഡാർലിങ്, ദോസ്ത്, റൺ വേ, മിഴി രണ്ടിലും, തിളക്കം, മീശമാധവൻ, ലയൺ, കൊച്ചി രാജാവ്, ഇൻസ്‌പെക്ടർ ഗരുഡ്, സദാനന്ദന്റെ സമയം തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇവർ ഒന്നിച്ചഭിനയിച്ചു.

കുടുംബം

 

2018-ൽ ദിലീപ്-കാവ്യ ദമ്പതികൾക്ക് മഹാലക്ഷ്മി എന്ന മകൾ ജനിച്ചു. ദിലീപിന് ആദ്യ ഭാര്യ മഞ്ജു വാര്യരുമായുള്ള ബന്ധത്തിലുണ്ടായ മകൾ മീനാക്ഷിയും ഇവർക്കൊപ്പമാണുള്ളത്. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്. മീനാക്ഷി ദിലീപ് ഡോക്ടറായതിൽ അഭിനന്ദിച്ച് കാവ്യ ഇട്ട സമൂഹ മാധ്യമ പോസ്റ്റ് അടുത്തിടെ വൈറലായിരുന്നു. കൊച്ചു മഹാലക്ഷ്മിയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്.

സിനിമയിൽ നിന്നും മാറിനിൽക്കുന്ന കാവ്യ ഇപ്പോൾ തന്റെ ബിസിനസ്സിൽ ആണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാവ്യക്ക് ‘ലക്ഷ്യ’ എന്ന പേരിൽ ഒരു തുണിക്കടയുണ്ട്.

Latest News