5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

M Mukesh: നീ കണ്ണടച്ചാൽ പണം കിട്ടും, നടിക്ക് സെക്സ് മാഫിയയുമായി ബന്ധം; പീഡന പരാതി നൽകിയ നടിക്കെതിരെ പരാതി

Complainst against Actress: 2024-ൽ സംഭവം നടക്കുന്ന സമയത്ത് തനിക്ക് പ്രായപൂർത്തിയായിട്ടില്ല. ഓഡീഷൻ എന്ന് പറഞ്ഞ് ഹോട്ടൽ റൂമിലേക്കാണ് കൊണ്ട് പോയത് എതിർത്തപ്പോൾ ശകാരിച്ചു.

M Mukesh: നീ കണ്ണടച്ചാൽ പണം കിട്ടും, നടിക്ക് സെക്സ് മാഫിയയുമായി ബന്ധം; പീഡന പരാതി നൽകിയ നടിക്കെതിരെ പരാതി
Representational Image (Image Courtesy: Tfilm/Getty Images)
Follow Us
athira-ajithkumar
Athira CA | Updated On: 19 Sep 2024 15:45 PM

തിരുവനന്തപുരം: നടനും എംഎൽഎയുമായ എം മുകേഷ് (M Mukesh MLA) ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ പരാതിയുമായി യുവതി രം​ഗത്ത്. നടിക്ക് സെക്സ് മാഫിയയുമായി ബന്ധമുണ്ടെന്നും തന്നെയും ഇങ്ങനെ കുടുങ്ങിയെന്ന ആരോപണമാണ് യുവതി ഉയർത്തിയിരിക്കുന്നത്. നിരവധി യുവതികളെ നടി ലെെം​ഗിക അടിമകളാക്കിയിട്ടുണ്ടെന്നും യുവതി ആരോപിച്ചു. നടിയുടെ ബന്ധുകൂടിയാണ് മുവാറ്റുപുഴ സ്വദേശിയായ പരാതിക്കാരി. 2014-ൽ ചെന്നെെയിലാണ് സംഭവം. കേരള- തമിഴ്നാട് ഡിജിപിമാർക്കും മുഖ്യമന്ത്രിക്കുമാണ് യുവതി പരാതി നൽകിയിരിക്കുന്നത്. എന്നാൽ യുവതിയുടെ ആരോപണം നടി നിഷേധിച്ചു.

സംഭവം നടക്കുന്ന സമയത്ത് തനിക്ക് 16 വയസായിരുന്നു പ്രായം. തുറന്നു പറയാനുള്ള ധെെര്യം അപ്പോൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ മറ്റുള്ളവർക്കെതിരെ നടി ആരോപണമുന്നയിച്ചപ്പോഴാണ് അങ്ങനെയല്ലെന്നും ലോകം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് അറിയണമെന്ന് തോന്നിയതെന്നും പരാതിക്കാരി പറഞ്ഞു.

ALSO READ : ആശയത്തോട് യോജിക്കുന്നു; നിലവിൽ ആ സംഘടനയുടെ ഭാ​ഗമല്ല: ലിജോ ജോസ് പെല്ലിശ്ശേരി

”ഓഡീഷൻ എന്ന് പറഞ്ഞ് തന്നെ കൊണ്ടുപോയത് ഹോട്ടൽ റൂമിലേക്ക് ആയിരുന്നു. അഞ്ച് പുരുഷന്മാരാണ് ആ ഹോട്ടൽ റൂമിൽ ഉണ്ടായിരുന്നത്. ആദ്യം വന്നവർ ഷെയ്ക്ക് ഹാൻഡ് നൽകി. പിന്നാലെ മുഖത്തും കവിളിലും മുടിയിലുമെല്ലാം തഴുകി. ഇവരുടെ കെെകൾ താൻ തട്ടിമാറ്റി. അപ്പോഴാണ് ഓഡീഷന് കൊണ്ടുവരലല്ലായിരുന്നു ലക്ഷ്യമെന്ന് മനസിലായത്. എന്നെ കാഴ്ചവച്ച് പണം നേടുകയായിരുന്നു അവരുടെ ലക്ഷ്യം. വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് ബഹളം വച്ച എന്നെ അവർ വളരെ മോശം രീതിയിൽ ശകാരിച്ചു. മുറിയിൽ നിൽക്കാൻ പ്രേരിപ്പിച്ചു. വീട്ടിലേക്ക് പോകണമെന്ന് വാശിപിടിച്ചപ്പോൾ ആദ്യമായല്ല അവർ ഒരു പെൺകുട്ടിയെ കാഴ്ചവയ്ക്കുന്നതെന്ന് പറഞ്ഞു. ഇങ്ങനെ എത്തിക്കുന്നതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകാറുണ്ടെന്നും പേടിക്കേണ്ട കാര്യമില്ലെന്നും നടി പറഞ്ഞു.”- പരാതിക്കാരി പറഞ്ഞു.

എന്നാൽ ഈ ആരോപണം പരാതിക്കാരിയായ നടി നിഷേധിച്ചു. ”ബന്ധുവായ പരാതിക്കാരിയുടെ പിന്നിൽ ഉന്നതരായവർ ഉണ്ടെന്നാണ് നടിയുടെ ആരോപണം. പരാതിക്കാരിയെയും അമ്മയെയും സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം രൂപ നൽകി. പണം പലപ്പോഴായി ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയില്ല. അതിന്റെ വെെരാ​ഗ്യം പരാതിക്കാരിയുടെ ഉള്ളിലുണ്ട്. കള്ളക്കേസാണ്. നീതിക്ക് വേണ്ടി പോരാടും. ”- നടി വ്യക്തമാക്കി.

നടിക്കെതിരായ യുവതിയുടെ പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ഇന്നലെയാണ് യുവതി ഡിജിപിക്ക് പരാതി നൽകിയത്. ഈ പരാതിയാണ് ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കെെമാറിയിരിക്കുന്നത്. പരാതിയിന്മേൽ സംഘം യുവതിയുടെ മൊഴിയെടുക്കും. യുവതിയുടെ പരാതിയിൽ മുവാറ്റുപുഴ പൊലീസിനോട് പ്രത്യേക അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

നടന്‍മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവര്‍ക്കെതിരെയാണ് നടി ലെെം​ഗികാരോപണം ഉയർത്തിയിരുന്നത്. അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായതായി യുവതി വെളിപ്പെടുത്തിയിരുന്നു.

Latest News