Actress Krishna Prabha: ഞാൻ വോട്ട് ചെയ്തത് എൽഡിഎഫിന്; അവർ തന്നെ ഇനിയും ഭരിക്കണം എന്നാണ് ആഗ്രഹമെന്ന് കൃഷ്ണപ്രഭ

Actress Krishna Prabha: താനും കുടുംബവും എൽഡിഎഫിനായി ആണ് വോട്ട് ചെയ്തത് എന്നും എൽഡിഎഫ് മൂന്നാമത്തെ തവണയും ഭരിക്കണം എന്നാണ് ആഗ്രഹിക്കുന്നത് അവർ തന്നെ ഭരണം നടത്തണമെന്നും നടി കൃഷ്ണപ്രഭാ അഭിപ്രായപ്പെട്ടു. വോട്ട് ചെയ്ത് മടങ്ങി വരുമ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു...തനിക്കും ഇലക്ഷനിൽ മത്സരിക്കാനുള്ള അവസരം വന്നിരുന്നു തന്നെയും മത്സരിക്കുവാൻ വേണ്ടി ട്വന്റി ട്വന്റി സമീപിച്ചിരുന്നു...

Actress Krishna Prabha: ഞാൻ വോട്ട് ചെയ്തത് എൽഡിഎഫിന്; അവർ തന്നെ ഇനിയും ഭരിക്കണം എന്നാണ് ആഗ്രഹമെന്ന് കൃഷ്ണപ്രഭ

Krishna Prabha

Updated On: 

10 Apr 2026 | 01:22 PM

പതിനാറാമത് കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ വോട്ട് നൽകിയത് എൽഡിഎഫിന് ആണെന്ന് തുറന്നുപറഞ്ഞ് നടി കൃഷ്ണപ്രഭ. എൽഡിഎഫ് തന്നെ ഇനിയും ഭരിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും നടി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ രാഷ്ട്രീയമായ തന്റെ നിലപാടുകൾ നടി കൃഷ്ണ പ്രഭ തുറന്നു പറഞ്ഞിരുന്നു. ഇത്തവണ ഏറ്റവും കൂടുതൽ സെലിബ്രിറ്റികൾ മത്സരിച്ച ഒരു തിരഞ്ഞെടുപ്പ് കൂടിയായിരുന്നു. തിരഞ്ഞെടുപ്പിൽ സെലിബ്രിറ്റികൾ മത്സരിക്കുന്നതിനെ കുറിച്ചും തന്റെ നിലപാട് കൃഷ്ണപ്രഭ വ്യക്തമാക്കിയതാണ്.

തനിക്കും ഇലക്ഷനിൽ മത്സരിക്കാനുള്ള അവസരം വന്നിരുന്നു തന്നെയും മത്സരിക്കുവാൻ വേണ്ടി ട്വന്റി ട്വന്റി സമീപിച്ചിരുന്നു. എന്നാൽ ഒരു മണ്ഡലത്തിൽ മത്സരിക്കേണ്ടത് അവിടെത്തന്നെ കാലങ്ങളായി പ്രവർത്തിക്കുന്ന ആളുകളാണ്. അവർക്ക് മാത്രമേ ആ നാടിനെയും നാട്ടുകാരെയും പൂർണമായും മനസ്സിലാക്കാൻ സാധിക്കൂ എന്നും നടി പറഞ്ഞു. കൂടാതെ പല താരങ്ങളുടെയും സ്ഥാനാർത്ഥിത്വം തള്ളിയതിനെ കുറിച്ചും നടി വിമർശനം നടത്തിയിരുന്നു.

ALSO READ:ഒരാഴ്ചയാണ് അന്ന് കരഞ്ഞത്; മാനസികമായി തളർന്ന ദിവസങ്ങളെക്കുറിച്ച് കൃഷ്ണപ്രഭ

നടി വീണാ നായർ, ലക്ഷ്മി നായർ എന്നിവർക്ക് വോട്ടില്ലാത്തതിന്റെ പേരിൽ അവരുടെ സ്ഥാനാർത്ഥിത്വം ഇലക്ഷൻ കമ്മീഷൻ തള്ളിയിരുന്നു. ഇതിനെതിരെ ആയിരുന്നു നടിയുടെ വിമർശനം. കോളേജിൽ പോകാത്തവർ പോലും കോളേജ് പഠനകാലത്ത് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്നു എന്ന് പറയുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ എബിവിപിയിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നതും പറയുന്നവരുണ്ട്, എന്നിട്ടും വോട്ടർപട്ടികയിൽ പേര് ചേർക്കണം എന്ന് വിവരം അറിയില്ലേ എന്നാണ് വിമർശിച്ചത്. അതേസമയം പതിനാറാമത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം മെയ് നാലിന് വരും.വലിയ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ.

 

Follow Us
സന്തോഷം തോനുന്നില്ലേ? ടെൻഷൻ മാറ്റാൻ ഇങ്ങനെ ചെയ്യൂ
ചക്ക മൂത്തോ എന്ന് എങ്ങനെ അറിയാം?
അടുക്കളയിൽ മല്ലിയില വളർത്താം, മണ്ണ് വേണ്ട
​ഗ്യാസ് മാറാൻ ജീരകം ഇങ്ങനെ കഴിക്കൂ, ഉടനടി ആശ്വാസം
ഫുട്ബോൾ കളിക്കുന്നൊരാന, വൈറൽ
ചെന്നൈയിൽ നിന്നും വോട്ട് ചെയ്യാൻ മമ്മൂട്ടി
Mohanlal Voting: എല്ലാവരും കാത്തിരുന്ന ആ വോട്ട്
ആ മരത്തിൻ്റെ മുകളിൽ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ?