Actress Lakshmi Priya: ‘ഡിവോഴ്സ് ഭീഷണികൾ ഇടയ്ക്ക് നടത്തും‌; ആ മനുഷ്യൻ ഇല്ലാത്ത ലോകം എനിക്ക് ചിന്തിക്കാൻ പറ്റില്ല’; ലക്ഷ്മിപ്രിയ

Actress Lakshmi Priya: എഴുതി കുറച്ച് നിമിഷത്തിനു ശേഷം അത് അബദ്ധമായി എന്ന് തനിക്ക് മനസിലാകുമെന്നും അപ്പോഴേക്കും അത് വാർത്തയാകുമെന്നാണ് നടി പറയുന്നത്. ആ മനുഷ്യൻ ഇല്ലാത്ത ലോകം തനിക്ക് ചിന്തിക്കാൻ പറ്റില്ലെന്നും താരം കൂട്ടിച്ചേർത്തു.

Actress Lakshmi Priya: ഡിവോഴ്സ് ഭീഷണികൾ ഇടയ്ക്ക് നടത്തും‌; ആ മനുഷ്യൻ ഇല്ലാത്ത ലോകം എനിക്ക് ചിന്തിക്കാൻ പറ്റില്ല; ലക്ഷ്മിപ്രിയ

Lakshmi Priya

Published: 

26 Sep 2025 15:16 PM

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ലക്ഷ്മിപ്രിയ. ബി​ഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായശേഷമാണ് ലക്ഷ്മിപ്രിയ കൂടുതൽ ജനപ്രിയയായത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഈയിടയ്ക്ക് പങ്കുവച്ച ഒരു കുറിപ്പ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഭർത്താവ് ജയേഷുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാൻ പോകുന്നുവെന്ന് അറിയിച്ചാണ് നടി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.

എന്നാൽ പോസ്റ്റ് ചർച്ചയായതോടെ നടി അത് നീക്കം ചെയ്തു. ഇപ്പോഴിതാ അങ്ങനൊരു പോസ്റ്റിടാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ നടി. കാൻ ചാനൽ മീഡിയയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലക്ഷ്മിപ്രിയ. തുടക്കത്തിൽ നാടക മേഖലയിൽ സജീവമായിരുന്നു താരം. താൻ താമസിക്കുന്ന ഇരുട്ട് നിറഞ്ഞ മുറി കണ്ടശേഷമാണ് തന്നെ രക്ഷപ്പെടുത്തണമെന്ന് അദ്ദേഹം തീരുമാനിച്ചത് എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. അത് പ്രണയമായിരുന്നോ സഹാനുഭൂതിയായി‌രുന്നോ സഹതാപമായിരുന്നോ എന്നൊന്നും തനിക്ക് അറിയില്ല. 16 വയസിലാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. രണ്ട് വർഷത്തോളം പ്രണയിച്ചു. 18 വയസിൽ വിവാഹം കഴിച്ചുവെന്നും ഇപ്പോൾ 24 വർഷമായി എന്നുമാണ് നടി പറയുന്നത്.

Also Read:‘ജോർജുകുട്ടിക്ക് റാണിയും മക്കളും നൽകിയ സ്വീകരണം കണ്ടോ? ‘ദൃശ്യം 3’ ലൊക്കേഷനിൽ നിന്നും മീന

ഈ 24 വർഷമായിട്ടും തന്റെ പൊട്ടത്തരങ്ങളും മണ്ടത്തരങ്ങളും വാശിയും എല്ലാം മറന്നും ക്ഷമിച്ചും പൊറുത്തും അദ്ദേഹം തന്റെ കൂടെ നടക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. ഡിവോഴ്സ് ഭീഷണികൾ ഇടയ്ക്ക് ഇടയ്ക്ക് താൻ നടത്തും. മനസിൽ നിന്ന് അത് പുറത്തേക്ക് വരുമ്പോൾ എഴുതിയാലേ തൃപ്തി കിട്ടുവെന്നും എഴുതിയിടുന്നത് ഫേസ്ബുക്കിലാണെന്നൊക്കെ ചിലപ്പോൾ മറന്ന് പോകുമെന്നാണ് നടി പറയുന്നത്.

എഴുതി കുറച്ച് നിമിഷത്തിനു ശേഷം അത് അബദ്ധമായി എന്ന് തനിക്ക് മനസിലാകുമെന്നും അപ്പോഴേക്കും അത് വാർത്തയാകുമെന്നാണ് നടി പറയുന്നത്. ആ മനുഷ്യൻ ഇല്ലാത്ത ലോകം തനിക്ക് ചിന്തിക്കാൻ പറ്റില്ലെന്നും. ഭയങ്കരമായ സ്നേഹമാണ് തന്നോട്.‍ എപ്പോഴും ഒരു ബന്ധം വേണ്ടായെന്ന് വെക്കാൻ എളുപ്പമാണ് അത് കൂട്ടിച്ചേർക്കാൻ ആണ് ബുദ്ധിമുട്ടെന്നും നടി പറയുന്നു. എന്നും വഴക്കുകളൊക്കെ ഉണ്ടാകാറുണ്ടെന്നും ഇടയ്ക്ക് താൻ മിണ്ടാതിരിക്കും ചിലപ്പോൾ നന്നായി പ്രതികരിക്കുമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

Related Stories
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്