Lijomol Jose: ‘അമ്മ രണ്ടാമത് വിവാഹം ചെയ്തത് എനിക്ക് അംഗീകരിക്കാനായില്ല; ബന്ധുക്കൾ മിണ്ടാതായി’: ലിജോമോൾ
Lijomol jose About Her Family: അച്ഛൻ കുട്ടിക്കാലത്ത് മരിച്ചെന്നും അതിനു ശേഷം അമ്മ രണ്ടാമത് വിവാഹം ചെയ്തുവെന്നുമാണ് നടി പറയുന്നത്. ധന്യ വർമയുമായുള്ള അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ലിജോമോൾ. ചുരുക്കം സിനിമകളിലൂടെ കരിയറിൽ മുന്നേറുകയാണ് താരം. ബേസിൽ ജോസഫ് നായകനായി എത്തിയ പൊന്മാൻ എന്നെ സിനിമയുടെ വിജയത്തിളക്കത്തിലാണ് ലിജോമോളിപ്പോൾ. സ്വകാര്യജീവിതത്തെ കുറിച്ച് താരം പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അച്ഛൻ കുട്ടിക്കാലത്ത് മരിച്ചെന്നും അതിനു ശേഷം അമ്മ രണ്ടാമത് വിവാഹം ചെയ്തുവെന്നുമാണ് നടി പറയുന്നത്. ധന്യ വർമയുമായുള്ള അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
തനിക്ക് ഒന്നര വയസുള്ളപ്പോഴാണ് അച്ഛൻ മരിച്ചത് . അന്ന് അമ്മ മൂന്ന് മാസം ഗർഭിണിയായിരുന്നു. തനിക്ക് അച്ഛൻ എന്ന് പറയുന്നയാൾ ഉണ്ടായിട്ടില്ല. പത്ത് വയസ് വരെ ഇങ്ങനെ തന്നെയായിരുന്നു. പിന്നീടാണ് അമ്മ രണ്ടാമത് വിവാഹം കഴിക്കുന്നത്. എന്നാൽ ഇത് തനിക്ക് ഉൾക്കാെള്ളാൻ ആ സമയത്ത് ബുദ്ധിമുട്ടായിരുന്നെന്ന് ലിജോമോൾ പറയുന്നു.
Also Read:‘നിങ്ങളുടെ ബന്ധത്തിൽ അവൾ സന്തുഷ്ടയാണോ’? മകളെ കുറിച്ചുള്ള ചോദ്യത്തിന് ആര്യയുടെ മറുപടി ഇങ്ങനെ
അമ്മയുടെ രണ്ടാം വിവാഹത്തോടെ തന്റെ അച്ഛന്റെ കുടുംബത്തിൽ കുറേ പേർക്ക് പ്രശ്നങ്ങളുണ്ടായി. കസിൻസും ആന്റിയും അങ്കിളുമൊന്നും മിണ്ടില്ല. വെക്കേഷൻ സമയത്ത് എവിടെയും പോകില്ല. തന്റെ അടുത്ത സഹോദരങ്ങൾ മിണ്ടാതായി. കൗമാരപ്രായത്തിൽ തനിക്ക് അമ്മയോട് പല കാര്യങ്ങളും പറയാൻ ബുദ്ധിമുട്ടായിരുന്നു. താൻ എന്തെങ്കിലും പറഞ്ഞാൽ രണ്ടാനച്ഛൻ അറിയുമെന്ന ചിന്ത. അമ്മ സപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ അത് താൻ ആഗ്രഹിച്ച രീതിയിൽ ആയിരുന്നില്ലെന്നും നടി പറയുന്നു.
ഇത്തരത്തിലുള്ള കുറച്ച് പ്രശ്നങ്ങൾ തങ്ങൾക്കിടയിൽ പറയാതെ ഉണ്ടായിരുന്നു. എന്നാൽ താൻ ഈയടുത്ത് ഒരു സിനിമ ചെയ്തപ്പോഴാണ് ഓപ്പൺ കമ്മ്യൂണിക്കേഷന്റെ പ്രാധാന്യം മനസിലാക്കിയത്. തന്റെ ജീവിതത്തിൽ അത് ഉണ്ടായിട്ടില്ലെന്നും നടി പറയുന്നു. ഡിഗ്രിയിലൊക്കെ പഠിക്കുമ്പോഴാണ് താൻ അമ്മ രണ്ടാമത് വിവാഹം കഴിച്ചതിനെകുറിച്ചും എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട് എന്നെല്ലാം മനസിലാക്കിയത്. ഇച്ഛാച്ചനെയും അമ്മയെയും ഇപ്പോൾ മനസിലാക്കാനാകുന്നുവെന്നും അവർക്ക് വേറെ കുട്ടികൾ വേണ്ടെന്ന് അവർ തീരുമാനിച്ചിരുന്നുവെന്നും ലിജിമോൾ പറയുന്നു.