AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kamal Hassan: ‘പണിയിലെ രണ്ട് പേരെ നോക്കൂ, അഭിനയിക്കുകയല്ല, ജീവിക്കുകയാണ്’; കമൽഹാസൻ

Kamal Hassan about Pani Movie: ചെറിയ ബജറ്റിലാണ് മലയാള സിനിമകൾ എടുക്കുന്നതെങ്കിലും അവയിലെ ചെറിയ അഭിനേതാക്കളെ പോലും ഓർമയുണ്ടാകും. അവർ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്യുന്നതെന്ന് കമൽ ഹാസൻ.

Kamal Hassan: ‘പണിയിലെ രണ്ട് പേരെ നോക്കൂ, അഭിനയിക്കുകയല്ല, ജീവിക്കുകയാണ്’; കമൽഹാസൻ
nithya
Nithya Vinu | Published: 16 May 2025 12:52 PM

സിനിമാലോകത്തെ സകലകലാ വല്ലഭനാണ് കമൽ ഹാസൻ. തമിഴ് നടനായാണ് പ്രശസ്തൻ എങ്കിലും അദ്ദേഹം ആദ്യമായ നായക വേഷത്തിൽ എത്തിയത് മലയാള സിനിമയിലൂടെയാണ്. ഇപ്പോഴിതാ മലയാള സിനിമയെ വാനോളം പുകഴ്ത്തുകയാണ് താരം. ഒപ്പം ജോജു ജോർജിന്റെ സംവിധാനത്തിൽ എത്തിയ ചിത്രം പണിയിലെ വില്ലന്മാരുടെ അഭിനയത്തെയും അദ്ദേഹം പ്രശംസിച്ചു.

ത​ഗ് ലൈഫ് എന്ന പുതിയ സിനിമയോട് അനുബന്ധിച്ച് പേളി മാണിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ചെറിയ ബജറ്റിലാണ് മലയാള സിനിമകൾ എടുക്കുന്നതെങ്കിലും അവയിലെ ചെറിയ അഭിനേതാക്കളെ പോലും ഓർമയുണ്ടാകും. അവർ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്യുന്നത്. പുതുതായി വന്നവർ പോലും അസാധ്യമായാണ് അഭിനയിക്കുന്നത് എന്ന് താരം അഭിപ്രായപ്പെട്ടു.

ALSO READ: ‘അമ്മ രണ്ടാമത് വിവാഹം ചെയ്തത് എനിക്ക് അം​ഗീകരിക്കാനായില്ല; ബന്ധുക്കൾ മിണ്ടാതായി’: ലിജോമോൾ

ജോജു ജോർജിന്റെ സിനിമയിൽ രണ്ട് പേർ അങ്ങനെ അഭിനയിച്ചിട്ടുണ്ട്. അവരെ നോക്കു, അവരുടെ രണ്ടാമത്തേയോ മൂന്നാമത്തെയോ സിനിമയായിരിക്കും അത്. പക്ഷേ അവർക്ക് ആ വേഷം അത്രയും അറിയാം എന്നത് ആശ്ചര്യപ്പെടുത്തിയെന്നും കമൽ ഹാസൻ പറയുന്നു.

കൂടാതെ, ആർട്ടിസ്റ്റുകൾക്ക് ചേരുന്ന വേഷങ്ങൾ നൽകുന്ന സംവിധായകരാണ് മലയാള സിനിമയിലെ ഏറ്റവും വലിയ പ്രത്യേകതയെന്നും കമൽ ഹാസൻ മറ്റൊരു പരിപാടിയിൽ പറഞ്ഞിരുന്നു. അധികം എക്സ്പീരിയൻസില്ലാത്ത ആർട്ടിസ്റ്റുകൾക്ക് പോലും അസാധ്യ പെർഫോമൻസ് കാഴ്ച വയ്ക്കാൻ കഴിയും. കഥയുടെ കാര്യത്തിലും മലയാള സിനിമ മുന്നിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.