Navya Nair: ‘ആ പേടി അന്നേ നവ്യക്ക് ഉണ്ടായിരുന്നു; നടക്കരുതെന്ന് പ്രാർത്ഥിച്ചത് നടക്കുന്നു’; താരത്തിന്റെ ‌വാക്കുകൾ ചർച്ചയാകുന്നു

Actress Navya Nair's Old Video : ഇന്ന് തോക്കുകൊണ്ട് ഒരു അമ്പത് വെടിയൊക്കെയാണ് വെക്കുന്നത്. മരിച്ച ആളിനെ തന്നെ പിന്നെയും വെടി വെക്കുന്നുവെന്നും ഇടിച്ചയാളിനെ പിന്നെയും ഇടിക്കുന്നുവെന്നും ഇത് നമ്മുടെ ഉള്ളിൽ തീവ്രമായ ഒരു വികാരം ഉണ്ടാകുന്നുവെന്നാണ് താരം പറയുന്നത്.

Navya Nair: ആ പേടി അന്നേ നവ്യക്ക് ഉണ്ടായിരുന്നു; നടക്കരുതെന്ന് പ്രാർത്ഥിച്ചത് നടക്കുന്നു; താരത്തിന്റെ ‌വാക്കുകൾ ചർച്ചയാകുന്നു

Navya Nair

Updated On: 

06 Mar 2025 11:05 AM

വലിയ രീതിയിലുള്ള ചർച്ചകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങളെ പറ്റിയും അക്രമങ്ങളെ പറ്റിയും നടക്കുന്നത്. ഇതിനു പ്രധാന കാരണം ഭൂരിഭാ​ഗം കേസുകളിലും ഇരയാകുന്നതും പ്രതിസ്ഥാനത്ത് നിൽക്കുന്നതും യുവാക്കളാണ് എന്നതാണ്. വിഷയത്തിൽ ചർച്ച തുടരുന്നതിനിടെയിൽ അക്രമ സംഭവങ്ങൾ പെരുകാൻ കാരണം സിനിമയെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയർന്നിരുന്നു. ഇതിനു പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് സംഘടനകളും താരങ്ങളും രം​ഗത്ത് എത്തിയിരുന്നു.

സിനിമയിലെ വയലൻസും ലഹരി ഉപയോ​ഗവും കുട്ടികള സ്വാധീനിക്കുന്നുവെന്നാണ് മിക്കവരും പറയുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള സാധ്യതകളെ കുറിച്ച് നടി നവ്യാ നായർ പറയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേരളത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെട്ട അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടിയുടെ പഴയ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതോടെ നവ്യ അന്ന് ഭയന്ന കാര്യമാണ് കേരളത്തിൽ ഇപ്പോൾ സംഭവിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്.

Also Read:മാർക്കോ പോലുള്ള സിനിമകൾ ഇനി നിർമ്മിക്കില്ല; ചോരക്കളി നിർത്തുന്നുവെന്ന് നിർമ്മാതാവ് ഷരീഫ് മുഹമ്മദ്

നവ്യയുടെ വാക്കുകൾ ഇങ്ങനെ: താൻ ഉൾപ്പെടുന്ന മേഖലയാണ് സിനിമ മേഖല. കിരീടം, ചെങ്കോൽ തുടങ്ങിയ സിനിമകളിൽ ​ഗത്യന്തരമില്ലാതെ നായകൻ കൊലപാതകം നടത്തും. ശേഷം ചെയ്തത് തെറ്റായിപ്പോയിയെന്ന് പറഞ്ഞ് ലാലേട്ടന്റെ നായക കഥാപാത്രം വിതുമ്പി കരയുന്നിടത്താണ് ഹീറോയിസം എന്നാണ് നവ്യ പറയുന്നത്. ഒരു ചിത്രത്തിൽ ഒരു കുത്ത് അല്ലെങ്കിൽ ഒന്നോ രണ്ടോ അടി ഇതായിരുന്നു മാക്സിമം എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നാണ് താരം പറയുന്നത്. ഇന്ന് തോക്കുകൊണ്ട് ഒരു അമ്പത് വെടിയൊക്കെയാണ് വെക്കുന്നത്. മരിച്ച ആളിനെ തന്നെ പിന്നെയും വെടി വെക്കുന്നുവെന്നും ഇടിച്ചയാളിനെ പിന്നെയും ഇടിക്കുന്നുവെന്നും ഇത് നമ്മുടെ ഉള്ളിൽ തീവ്രമായ ഒരു വികാരം ഉണ്ടാകുന്നുവെന്നാണ് താരം പറയുന്നത്.

താൻ ഉൾപ്പെടുന്ന ഈ മേഖല കുട്ടികളെ മാനസികമായി വളരെ സ്വാധീനിക്കുന്നുവെന്നാണ് നവ്യ പറയുന്നത്. തനിക്ക് ഇപ്പോഴും തമാശ സിനിമകൾ കാണാനാണ് ഇഷ്ടം. ഇപ്പോൾ മിക്ക സിനിമകളിൽ കൊലപാതകങ്ങളും അസഭ്യമായിട്ടുള്ള ഭാഷകളുടെ ഉപയോ​ഗവുമാണ് താൻ അധികവും കണ്ടിട്ടുള്ളത്. ഇപ്പോൾ കഞ്ചാവിനെ പറ്റിയുള്ള ഒരു ഡയലോ​ഗ് വന്നാൽ വലിയൊരു കയ്യടി ഓഡിയൻസിന്റെ ഭാ​ഗത്ത് നിന്ന് ഉയരും. കഞ്ചാവ് അടിക്കുന്ന ഒരാളെ പുച്ഛത്തോടെ നോക്കിയിരുന്ന കാലത്തിൽ നിന്ന് കയ്യടിയിലേക്ക് മാറിയിരിക്കുകയാണെന്നും താരം പറയുന്നു.

ഇത്തരത്തിലുള്ള സിനിമകളുടെ അനന്തരഫലങ്ങൾ കാരണം കലാലയത്തിൽ നമുക്ക് ഒരുപാട് കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നുണ്ടെന്നും താരം വീഡിയോയിൽ പറയുന്നു. ഇത്തരത്തിൽ പെടാതിരിക്കുക. നമ്മുടെ കുട്ടികൾ പഠിച്ച് വലിയ ഉയരങ്ങളിൽ എത്തിയില്ലെങ്കിലും മക്കളെ എന്നും ജീവനോടെ കാണണമെന്ന ആ​ഗ്രഹം മാതാപിതാക്കളായ ‍ഞങ്ങൾക്കുണ്ടാകുമെന്നും താരം പറയുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്