Ponnamma Babu: ‘എന്നാ പോയി കേസ് കൊട്’, മാല പാർവതിക്ക് മാധ്യമ ശ്രദ്ധ കിട്ടാനാണ്’; പൊന്നമ്മ ബാബു

Ponnamma Babu on Mala Parvathy:ശ്വേതയ്ക്ക് എതിരായ കേസിൽ ബാബുരാജ് അല്ലെന്നാണ് പൊന്നമ്മ ബാബു പറയുന്നത്. നെറികെട്ട കളികൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല ബാബുരാജ് എന്നാണ് പൊന്നമ്മ ബോബു പറയുന്നത്.

Ponnamma Babu: എന്നാ പോയി കേസ് കൊട്, മാല പാർവതിക്ക് മാധ്യമ ശ്രദ്ധ കിട്ടാനാണ്; പൊന്നമ്മ ബാബു

Ponnamma Babu On Mala Parvathy

Published: 

08 Aug 2025 08:59 AM

കൊച്ചി: മലയാള താരസംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങളും വിവദങ്ങളുമാണ് അരങ്ങേറുന്നത്. ദിവസവും പുതിയ ആരോപണങ്ങളാണ് താരങ്ങൾക്കെതിരെ ഉയരുന്നത്. ഇതിനിടെയിൽ കഴിഞ്ഞ ദിവസം ശ്വേതാ മേനോനും കുക്കു പരമേശ്വരനും എതിരായ നീക്കങ്ങൾക്ക് പിന്നിൽ നടൻ ബാബുരാജാണെന്ന തരത്തിൽ നടി മാലാ പാർവതി ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ നടിയുടെ പരാമർശത്തിൽ പ്രതികരണവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് നടി പൊന്നമ്മ ബാബു.

ശ്വേതയ്ക്ക് എതിരായ കേസിൽ ബാബുരാജ് അല്ലെന്നാണ് പൊന്നമ്മ ബാബു പറയുന്നത്. നെറികെട്ട കളികൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല ബാബുരാജ് എന്നാണ് പൊന്നമ്മ ബോബു പറയുന്നത്. മാല പാർവതിയുടെ ശ്രമം മാധ്യമ ശ്രദ്ധ കിട്ടാനാണെന്നും അമ്മയെ നാറ്റിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും പൊന്നമ രൂ​ക്ഷമായി വിമർശിച്ചു.ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു നടിയുടെ പ്രതികരണം.

Also Read:‘എനിക്ക് 13 വയസുള്ള മകളുണ്ട്, അവളുടെ കാര്യം ഓർക്കുന്നുണ്ടോ’? ഫോണിലൂടെ ശ്വേത പൊട്ടിക്കരഞ്ഞുവെന്ന് മേജർ രവി

ബാബുരാജിനെതിരായി തെളിവുണ്ടെങ്കിൽ പോയി കേസ് കൊടുക്കാനാണ് പൊന്നമ്മ ബാബു പറയുന്നത്. ശ്വേതക്കെതിരായ കേസ് ഗൂഢാലോചന ആണെന്ന് തനിക്ക് പറയാൻ പറ്റില്ല. സംഘടനയ്ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്ത ആളാണ് ബാബുരാജിനെ പിന്തുണച്ച് പൊന്നമ്മ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസമാണ് മാലാ പാർവതിയുടെ ആരോപണം എത്തിയത്. നടൻ ബാബുരാജ് മത്സരരം​ഗത്ത് നിന്ന് പിന്മാറിയതോടെയാണ് ആരോപണങ്ങൾ എല്ലാം ഉയർന്നുവന്നത്. ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢതന്ത്രത്തെപ്പറ്റി അന്വേഷിക്കണമെന്നും സംഘടനയിൽ പലർക്കും ബാബുരാജിനെ ഭയമാണെന്നും തനിക്കുപോലും ഭീഷണി ഉണ്ടെന്നും മാലാ പാർവതി പറഞ്ഞിരുന്നു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ