‘പൈസയാണ് ലക്ഷ്യം, മിണ്ടാതിരുന്ന് കാശുണ്ടാക്കാമല്ലോ: എനിക്കും ഒരു മോൻ വളർന്ന് വരുന്നുണ്ട്’ :നടി പ്രിയങ്ക അനൂപ്

Actress Priyanka On Kozhikode Deepak Death: യുവതിക്കെതിരെ പോലീസ് കേസ് എടുക്കണമെന്നും ജീവിതക്കാലം മുഴുവൻ കിടത്തണമെന്നും പ്രിയങ്ക പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

പൈസയാണ് ലക്ഷ്യം,  മിണ്ടാതിരുന്ന് കാശുണ്ടാക്കാമല്ലോ: എനിക്കും ഒരു മോൻ വളർന്ന് വരുന്നുണ്ട് :നടി പ്രിയങ്ക അനൂപ്

Priyanka Anoop

Published: 

20 Jan 2026 | 05:53 PM

വീഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ ജീവനൊടുക്കിയ സംഭവത്തിൽ കാരണക്കാരിയായ യുവതിക്കെതിരെ ആഞ്ഞടിച്ച് നടി പ്രിയങ്ക അനൂപ്. യുവതിക്കെതിരെ പോലീസ് കേസ് എടുക്കണമെന്നും ജീവിതക്കാലം മുഴുവൻ കിടത്തണമെന്നും പ്രിയങ്ക പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. എനിക്കും ഒരു മോൻ വളർന്ന് വരുന്നുണ്ട്. ഒരുപാട് കാര്യങ്ങളിൽ പുരുഷന്മാരിൽ ന്യായമുണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്നത് പുരുഷന്മാരാണെന്നും അത് പലപ്പോഴും മനസിലായതുകൊണ്ടാണ് പുരുഷന്മാർക്കൊപ്പം നിൽക്കാൻ തീരുമാനിച്ചതെന്നും നടി പറയുന്നു. ആ വീഡിയോ താൻ ശ്രദ്ധിച്ച് കണ്ടുവെന്നും ശരീരത്തിൽ മുട്ടാൻ വരികയാണെങ്കിൽ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണോ വേണ്ടത്. നീങ്ങി നിൽക്കാൻ പറയണമെന്നും അതൊന്നും ചെയ്തിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.

Also Read:‘ദീപക്കിനെ കുറിച്ച് അതേ ബസ്സിൽ യാത്ര ചെയ്ത മറ്റൊരു പെൺകുട്ടി പറഞ്ഞത്’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹരീഷ് കണാരൻ

കഴിഞ്ഞ ദിവസം നമ്മളെല്ലാം കണ്ട വീഡിയോയിൽ ആ പുരുഷൻ അവിടെ നടക്കുന്നതൊന്നും അറിഞ്ഞിട്ട് പോലുമില്ല.അങ്ങോട്ട് ചെന്ന് മുട്ടിയിട്ട് വീഡിയോ എടുത്ത് രസിക്കുന്നു, പ്രചരിപ്പിക്കുന്നു. അയാൾ ആത്മഹത്യയും ചെയ്തു. സ്ത്രീയുടെ പോക്ക് എങ്ങോട്ടാണ്. എങ്ങനെ ഒരു പുരുഷനെ ആക്രമിക്കാം എന്നതിന് വേണ്ടി നടക്കുകയാണ് കുറേ ഫെമിനിസ്റ്റുകൾ എന്നാണ് നടി പറയുന്നത്.

മര്യാദയും മാനവുമുള്ള സ്ത്രീ ഒരു അന്യപുരുഷൻ ശരീരത്തിൽ മുട്ടുന്നത് വീ‍ഡിയോ എടുത്തുകൊണ്ട് ഇരിക്കില്ലെന്നും അടുത്ത സെക്കന്റിൽ പ്രതികരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. തെളിവായിട്ട് എടുത്തതാണെങ്കിൽ പോലീസ് സ്റ്റേഷനിൽ കൊടുക്കണം. താൻ പുരുഷന്മാർക്കൊപ്പം നിൽക്കാൻ തീരുമാനിച്ചത് ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു. മെൻസ് കമ്മീഷൻ വരണം. പുരുഷന്മാരെ നശിപ്പിക്കാനാണ് ഇരുപത് ശതമാനം സ്ത്രീകൾ നടക്കുന്നത്. പൈസയാണ് ലക്ഷ്യം. മിണ്ടാതിരുന്ന് കാശുണ്ടാക്കാമല്ലോ എന്നാണ് നടി പറയുന്നത്.

Follow Us
Related Stories
Harisree Ashokan: “അത് ചെയ്തുകഴിഞ്ഞാണ് തോന്നിയത്, അങ്ങനെ ഒരെണ്ണം ചെയ്യേണ്ടിയിരുന്നില്ലെന്ന്“; ഹരിശ്രീ അശോകന്‍ വെളിപ്പെടുത്തുന്നു
Director Priyadarshan: 80 വയസ്സുള്ള ആ അമ്മൂമ്മയുടെ വാക്കുകൾ ദേശീയ അവാർഡിനേക്കാൾ വലുതായിരുന്നു; അനുഭവം പങ്കുവച്ച് പ്രിയദർശൻ
Sreenivasan: പുന്നച്ചാലിൽ നടൻ ശ്രീനിവാസന്റെ സ്മാരകമുയർന്നു; ശനിയാഴ്ച നടൻ സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
Patriot Movie Review: താരരാജാക്കന്മാരല്ലേ…വരവ് വെറുതെയായില്ല; പേട്രിയറ്റ് പ്രതീക്ഷ കാത്തു
Subish Sudhi : ‘എന്നെ ദൈവത്തിന് പോലും വേണ്ട’ സിനിമ നിർമിച്ചതിന് ശേഷം കടക്കെണിയിൽ; നടൻ സുബീഷ് സുധി
Patriot Movie : ആപ്പോ എങ്ങനാ, നാളെ കാണാം പോവല്ലേ? പേട്രിയറ്റ് പ്രീ-റിലീസ് ടീസർ
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്