5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Mukesh, Jayasurya: മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ ലൈംഗിക പീഡന പരാതി നൽകുമെന്ന് നടി; പരാതി നൽകുക ഇ-മെയിൽ മുഖേന

Mukesh, Jayasurya: വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ്. അന്ന് പ്രതികരിച്ചെങ്കിലും നടപടിയുണ്ടായില്ല. രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങളെന്ന മുകേഷിൻ്റെ പ്രതികരണത്തെ തുടർന്നാണ് ഇപ്പോൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കും.

Mukesh, Jayasurya: മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ ലൈംഗിക പീഡന പരാതി നൽകുമെന്ന് നടി; പരാതി നൽകുക ഇ-മെയിൽ മുഖേന
Jayasurya, Idavela Babu, Mukesh, Maniyan Pilla Raju
Follow Us
neethu-vijayan
Neethu Vijayan | Published: 27 Aug 2024 06:21 AM

കൊച്ചി: നടൻ മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ ലൈംഗിക പീഡന പരാതി നൽകാനൊരുങ്ങി നടി. മുകേഷിന് (mukesh) പുറമേ ജയസൂര്യ (Jayasurya) മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും നടി പരാതി നൽകുമെന്നാണ് റിപ്പോർട്ട്. സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയിൽ മുഖേന പരാതി നൽകാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ നടിയെ ബന്ധപ്പെട്ടിരുന്നു. പരാതിയുമായി മുന്നോട്ടു പോകുമെന്ന് താൻ അന്വേഷണസംഘത്തെ അറിയിച്ചിരുന്നുവെന്നും നടി വ്യക്തമാക്കി.

കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചെന്നാണ് ആരോപണം. താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തടസ്സപ്പെടുത്തി. മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ തന്നോട് മുമ്പ് സംസാരിച്ചു. എന്നാൽ മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടിയോട് വെളിപ്പെടുത്തിയിരുന്നെന്നും അവർ പറഞ്ഞു.

2008 ലാണ് ദേ ഇങ്ങോട്ട് നോക്കിയെ എന്ന ബാലചന്ദ്ര മേനോൻ്റെ സിനിമയിൽ അഭിനയിക്കാൻ എത്തുന്നത്. ആദ്യത്തെ ഷൂട്ടിങ് സെക്രട്ടേറിയേറ്റിൽ വച്ചായിരുന്നു. ടോയ്ലറ്റിൽ പോയി വരുമ്പോൾ ഒരാൾ പിന്നിൽ നിന്ന് വന്ന് കടന്നുപിടിച്ചു. തിരിഞ്ഞു നോക്കിയപ്പോഴും ഉപദ്രവം തുടർന്നു. തള്ളി മാറ്റിയശേഷം അവിടെനിന്നും ഓടിപോവുകയായിരുന്നു. തിരുവനന്തപുരത്ത് ഫ്ലാറ്റുണ്ടെന്നും താൽപര്യമുണ്ടെങ്കിൽ പറയണമെന്നുമാണ് ജയസൂര്യ പറഞ്ഞത്. പറ്റില്ലെന്ന പറഞ്ഞശേഷം പിന്നീട് മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.

ALSO READ: ബം​ഗാളി നടിയുടെ പരാതി: സംവിധായകൻ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു

വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ്. അന്ന് പ്രതികരിച്ചെങ്കിലും നടപടിയുണ്ടായില്ല. രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങളെന്ന മുകേഷിൻ്റെ പ്രതികരണത്തെ തുടർന്നാണ് ഇപ്പോൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കും. കലണ്ടർ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് മുകേഷിനെ പരിചയപ്പെടുന്നത്. വൈറ്റിലയിൽ ഫ്ലാറ്റുണ്ടെന്നും അവിടേക്ക് വരണമെന്നുമാണ് മുകേഷ് പറ‍ഞ്ഞത്.

അതേസമയം ബം​ഗാളി നടി നൽകിയ പരാതിയെ തുടർന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെതിരെ കേസെടുത്ത് പോലീസ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തതായും വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. 354 ഐപിസി പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായും തുടർനടപടികൾക്കായി പ്രത്യേക അന്വേഷണ സംഘത്തിന് ഇത് കൈമാറുമെന്നും കമ്മീഷണർ വ്യക്തമാക്കി. എസ്‌ഐടിയുടെ മാർഗനിർദേശങ്ങൾ ലഭിച്ച ശേഷം കേസിൽ മൊഴിയെടുക്കൽ നടക്കുമെന്നും കമ്മീഷണർ പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ബം​ഗാളി നടി പരാതി നൽകിയത്. ഇമെയിൽ വഴി നൽകിയ പരാതിയിൽ ലൈം​ഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് മൊഴി നൽകിയിരിക്കുന്നത്. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ചാണ് സംഭവം നടക്കുന്നത്. ഇതിനു പുറമെ നടന്ന വർഷം, സ്ഥലം, രക്ഷപ്പെട്ട രീതി, ആരോടെല്ലാ കാര്യം പറഞ്ഞു എന്നിവയെല്ലാം പരാതിയിൽ‌ വ്യക്തമാക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ബം​ഗാളി നടിയുടെ ആരോപണം.

Latest News