5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Director Ranjith: ബം​ഗാളി നടിയുടെ പരാതി: സംവിധായകൻ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു

ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Director Ranjith: ബം​ഗാളി നടിയുടെ പരാതി: സംവിധായകൻ രഞ്ജിത്തിനെതിരെ  പോലീസ് കേസെടുത്തു
Follow Us
sarika-kp
Sarika KP | Updated On: 26 Aug 2024 21:29 PM

സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെതിരെ ബം​ഗാളി നടി നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയിൽ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും വിഷയത്തിൽ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. 354 ഐപിസി പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായും തുടർനടപടികൾക്കായി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്നും കമ്മീഷണര്‍ അറിയിച്ചു. എസ്‌ഐടിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം മാത്രമേ കേസില്‍ മൊഴിയെടുക്കല്‍ നടക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

Also read-Director Ranjith: ബം​ഗാളി നടിയുടെ പരാതി: സംവിധായകൻ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് നടി പരാതി നൽകിയത്. ഇമെയില്‍ വഴി നൽകിയ പരാതിയിൽ ലൈം​ഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് മൊഴി. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ചാണ് സംഭവം. ഇതിനു പുറമെ നടന്ന വർഷം സ്ഥലം, രക്ഷപ്പെട്ട രീതി, ആരോടെല്ലാ കാര്യം പറഞ്ഞു എന്നിവയെല്ലാം പരാതിയിൽ‌ പറയുന്നുണ്ട്. സംഭവം നടന്ന് പോയത് സംവിധായകൻ ജോഷി ജോസഫിന്റെ അടുത്തേക്കാണെന്നും ഇക്കാര്യങ്ങൾ പറഞ്ഞെതായും നടി പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ബം​ഗാളി നടിയുടെ ആരോപണം. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വന്ന തന്നേട് മോശമായ രീതിയിൽ പെരുമാറിയെന്നായിരുന്നു താരത്തിന്റെ ആരോപണം. രക്ഷപ്പെടാനായി രഞ്ജിത്തിന്റെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്നും കേരളത്തെ കുറിച്ച് ഓർക്കുമ്പോഴെല്ലാം ആ ദുരനുഭവം മനസിലേക്ക് ഓടി വരികയാണെന്നും അവർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വലിയ തരത്തിലുള്ള കോളിളക്കമാണ് സിനിമ മേഖലയിൽ ഉണ്ടായത്. ഇത് പിന്നീട് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് രഞ്ജിത്ത് രാജിവെക്കാൻ ഇടയായി.

Latest News