Actress Revathi: പ്രണയിച്ച് വിവാ​ഹം, ഒടുവിൽ വേർപിരിയൽ! പിന്നീടാണ് ആ കാര്യം മനസിലായതെന്ന് നടി രേവതി

Actress Revathi About Marriage:ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് 27 വർഷം നീണ്ട ദാമ്പത്യജീവിതം ഇവർ അവസാനിപ്പിച്ചത്. വേർപിരിയലിനു ശേഷവും ഇവർ നല്ല സുഹൃത്തുക്കളായി തുടരുകയാണ്.

Actress Revathi: പ്രണയിച്ച് വിവാ​ഹം, ഒടുവിൽ വേർപിരിയൽ! പിന്നീടാണ് ആ കാര്യം മനസിലായതെന്ന് നടി രേവതി

നടി രേവതി, സുരേഷ് ചന്ദ്ര മേനോൻ

Published: 

10 Mar 2025 | 01:57 PM

മലയാളികളുടെ പ്രിയ താരമാണ് നടി രേവതി. മറക്കാനാവത്ത ഒത്തിരി നല്ല കഥാപാത്രമാണ് താരം സിനിമ പ്രേമികൾക്ക് സമ്മാനിച്ചത്. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങാൻ താരത്തിനു സാധിച്ചിട്ടുണ്. ഇങ്ങനെ തിളങ്ങി നിൽ‌ക്കുന്ന സമയത്തായിരുന്നു രേവതിയുടെ വിവാഹം നടന്നത്. സിനിമാട്ടോ​ഗ്രാഫറും സംവിധായകനുമായ സുരേഷ് ചന്ദ്ര മേനോനായിരുന്നു രേവതി വിവാഹം കഴിച്ചത്.

1986ലായിരുന്നു ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. എന്നാൽ ഈ ദാമ്പത്യജീവിതത്തിന് ആയുസ്സ് കുറവായിരുന്നു. രേവതിയും സുരേഷ് ചന്ദ്ര മേനോനും 2013 ൽ നിയമപരമായി പിരിഞ്ഞു. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് 27 വർഷം നീണ്ട ദാമ്പത്യജീവിതം ഇവർ അവസാനിപ്പിച്ചത്. വേർപിരിയലിനു ശേഷവും ഇവർ നല്ല സുഹൃത്തുക്കളായി തുടരുകയാണ്.

Also Read:’ആരും അവസരം നല്‍കുന്നില്ല; സിനിമ ഇല്ലെങ്കിലും വരുമാനമുണ്ട്’; റെവന്യൂ കിട്ടുന്ന വഴിയെ കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രിയ വാര്യർ

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് ഒരിക്കൽ നടി രേവതി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആ പ്രായത്തിൽ താൻ വിവാഹം ചെയ്യരുതായിരുന്നുവെന്നാണ് വീഡിയോയിൽ രേവതി പറയുന്നത്. നാല് വർഷം കഴിഞ്ഞ് വിവാഹം ചെയ്താൽ മതിയായിരുന്നു. കാരണം ആ സമയത്തായിരുന്നു മൗനരാ​ഗം, പുന്ന​ഗെെ മന്നൻ എന്നീ സിനിമകൾ ചെയ്തത്. അവ കഴിഞ്ഞയുടനെ വിവാഹം ചെയ്തു. കുറച്ച് കൂടെ നല്ല സിനിമകൾ ചെയ്തിട്ട് വിവാഹം ചെയ്താൽ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും നടി പറയുന്നു.

എന്നാൽ വിവാഹം കഴിഞ്ഞ് ഒരു വർഷത്തെ ബ്രേക്കിന് ശേഷം വീണ്ടും തിരിച്ച് വന്നുവെന്നും താരം പറയുന്നുണ്ട്. എന്തുകൊണ്ടോ അന്ന് പ്രേക്ഷകർ തന്നെ സ്വീകരിച്ചു. കിഴക്ക് വാസൽ, തേവർ മകൻ പോലുള്ള സിനിമകൾ ചെയ്തു. ഇന്നത്തെ പോലെ കരിയർ ഓറിയന്റഡായ ചിന്ത അക്കാലത്ത് ഇല്ല. 17 വയസ് മുതൽ 20 വയസ് വർക്ക് ചെയ്തു. 20 വയസിൽ വിവാഹം ചെയ്യുകയായിരുന്നു താനെന്നും രേവതി വ്യക്തമാക്കി.

അതേസമയം അഭിനയരം​ഗത്തിനൊപ്പം സംവിധാന രം​ഗത്തും ചുവടുവച്ചിരിക്കുകയാണ് താരം. ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് വെബ് സീരീസിന്റെ തിരക്കുകളിലാണ് രേവതിയിപ്പോൾ. രേവതിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്