5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Hema Committee Report: തനിക്ക് രഞ്ജിത്ത് നഗ്നചിത്രങ്ങൾ കൈമാറിയിട്ടില്ല; യുവാവിന്റെ ആരോപണങ്ങൾ നിഷേധിച്ച് രേവതി

Hema Committee Report: ചലച്ചിത്ര അക്കാദമി മുൻ ചെയർമൻ രഞ്ജിത്ത് അയച്ചുവെന്ന് പറയപ്പെടുന്ന വിവാദ ഫോട്ടോയെക്കുറിച്ച് പ്രതികരിച്ച് നടി രേവതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് രഞ്ജിത്ത് തന്റെ ന​ഗ്ന ഫോട്ടോ രേവതിക്ക് അയച്ചെന്ന ആരോപണവുമായി മുന്നോട്ട് വന്നത്.

Hema Committee Report: തനിക്ക് രഞ്ജിത്ത് നഗ്നചിത്രങ്ങൾ കൈമാറിയിട്ടില്ല; യുവാവിന്റെ ആരോപണങ്ങൾ നിഷേധിച്ച് രേവതി
Representational image of ranjith and revathy: Credits Facebook
Follow Us
athira-ajithkumar
Athira | Published: 31 Aug 2024 12:01 PM

തിരുവനന്തപുരം: യുവാവിന്റെ നഗ്നചിത്രങ്ങൾ സംവിധായകൻ രഞ്ജിത്ത് തനിക്ക് കൈമാറിയെന്ന ആരോപണങ്ങൾ നിഷേധിച്ച് രേവതി. ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ തന്റെ പേരുമായി ബന്ധപ്പെട്ടുള്ള ചർച്ചകളെ കുറിച്ച് തനിക്കറിയാം. ഇത്തരത്തിൽ ആരോപിക്കപ്പെടുന്ന ഒരു ചിത്രവും രഞ്ജിത്ത് തനിക്ക് അയച്ചുനൽകിയിട്ടില്ല. അതുകൊണ്ട് പ്രതികരിക്കണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നാണ് രേവതി ദേശീയ മാധ്യമത്തിനോട് പ്രതികരിച്ചത്.

രഞ്ജിത്തിനെയും തന്നെയും കുറിച്ച് മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും പ്രചരിക്കുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആരോപണ വിധേയമായ ഫോട്ടോ രഞ്ജിത്ത് എനിക്ക് അയച്ചിട്ടില്ല. അതുകൊണ്ട് വിഷയത്തിൽ പ്രതികരിക്കേണ്ട ആവശ്യമില്ല’ – എന്നാണ് രേവതി ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ പ്രതികരണം. രഞ്ജിത്തിനെതിരെ ലെെം​ഗിക ചൂഷണം ആരോപിച്ച് രം​ഗത്തെത്തിയ യുവാവാണ് തന്റെ ന​ഗ്ന ചിത്രങ്ങൾ ആരോപണ വിധേയൻ രേവതിക്ക് അയച്ച് നൽകിയെന്ന് പറഞ്ഞത്.

അതേസമയം, ആരോപണം ഉന്നയിച്ച കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു.പ്രകൃതി വിരുദ്ധ പീഡനം , ഐടി ആക്ട് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രഞ്ജിത്തിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. നേരത്തെ ബം​ഗാളി നടിയുടെ ആരോപണത്തിൽ രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു.

2012-ൽ മമ്മൂട്ടി നായകനായ ‘ബാവുട്ടിയുടെ നാമത്തിൽ’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടത്തുന്ന സമയത്ത് തന്നെ പീഡിപ്പിച്ചെന്നാണ് യുവാവ് കസബ പൊലീസിന് നൽകിയ പരാതി. രഞ്ജിത്ത് തനിക്ക് ഫോൺ നമ്പർ നൽകിയിരുന്നു. മെസ്സേജ് അയച്ചപ്പോൾ ബെം​ഗൂരുവിൽ എത്താൻ ആവശ്യപ്പെട്ടു. അഭിനയ മോഹമുള്ള താൻ രഞ്ജിത്തിനെ കാണാനായി ബെം​ഗളൂരുവിൽ അദ്ദേഹം താമസിക്കുന്ന ഹോട്ടലിലെത്തി.

ഹോട്ടലിൽ എത്തിയപ്പോൾ അദ്ദേഹം ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. തന്നെ ന​ഗ്നനാക്കി ഫോൺ ഫോട്ടോ എടുക്കുകയും ഈ ഫോട്ടോ മറ്റൊരാൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ആർക്കാണ് ഫോട്ടോ അയക്കുന്നത് എന്ന് ചോദിച്ചപ്പോൾ നടി രേവതിയ്ക്കാണെന്നും ഈ ഫോട്ടോ അവർക്ക് ഇഷ്ടപ്പെടുമെന്ന് രഞ്ജിത്ത് പറഞ്ഞാതായും യുവാവ് വെളിപ്പെടുത്തി. മദ്യം നൽകി രഞ്ജിത്ത് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ ആരോപണം.

ബം​ഗാളി നടിയുടെ ആരോപണത്തെ തുടർന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. ‘പാലേരി മാണിക്യം, ഒരു പാതിരാക്കൊലപാതകത്തിൻ്റെ കഥ’ എന്ന സിനിമയിൽ അഭിനയിക്കാനായി കൊച്ചിയിൽ എത്തിയപ്പോൾ തന്നോട് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു രാജി. ഈ നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

Latest News