Vishal and Sai Dhanshika Marriage: ‘ഇനിയിപ്പോൾ ഒളിക്കാൻ ഒന്നുമില്ല, വിശാലുമായി 12 വയസ്സ് വ്യത്യാസം’; പ്രണയത്തിലായ കഥ പറഞ്ഞ് ധൻസിക
Vishal and Sai Dhanshika Love Story:വിശാലുമായി 15 വർഷത്തെ സൗഹൃദമുണ്ടെന്നും പ്രണയത്തിലായത് ഈ അടുത്ത കാലത്താണെന്നും ധൻസിക പറയുന്നു. ജീവിതത്തിൽ ഒരു പ്രശ്നം വന്നപ്പോൾ തനിക്ക് വേണ്ട് ശബ്ദം ഉയർത്തിയത് വിശാൽ ആണെന്നും നല്ലൊരു വ്യക്തിത്വത്തിനുടമ കൂടിയാണ് അദ്ദേഹമെന്നും ധൻസിക പറയുന്നു.

Vishal And Sai Dhanshika Marriage
ദുൽഖൽ സൽമാൻ നായകനായി എത്തിയ സോളോ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സായ് ധൻസിക. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്റെതായ സ്ഥാനം നേടിയ താരമാണ് സായ് ധൻസിക. ഇതിനിടെയിലാണ് നടൻ വിശാലുമായി നടി വിവാഹിതയാകുന്നുവെന്ന വാർത്ത വന്നത്. ഇപ്പോഴിതാ വിശാലുമായുള്ള തന്റെ പ്രണയകഥ പങ്കുവച്ചിരിക്കുകയാണ് നടി.
വിശാലുമായി 15 വർഷത്തെ സൗഹൃദമുണ്ടെന്നും പ്രണയത്തിലായത് ഈ അടുത്ത കാലത്താണെന്നും ധൻസിക പറയുന്നു. ജീവിതത്തിൽ ഒരു പ്രശ്നം വന്നപ്പോൾ തനിക്ക് വേണ്ട് ശബ്ദം ഉയർത്തിയത് വിശാൽ ആണെന്നും നല്ലൊരു വ്യക്തിത്വത്തിനുടമ കൂടിയാണ് അദ്ദേഹമെന്നും ധൻസിക പറയുന്നു. നടി പുതിയതായി എത്തുന്ന ‘യോഗി ഡാ’യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് വിശാൽ വിവാഹക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
Also Read: വിവാഹം വരെയെത്തിയ ബന്ധം! നടൻ വിശാലും അനിഷ റെഡ്ഢിയും വേർപിരിയാനുള്ള കാരണം
ഈ വേദി ഇങ്ങനെയൊരു പ്രഖ്യാപനത്തിന് വഴിവെക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇനി തനിക്ക് ഒന്നും ഒളിക്കാൻ ഇല്ലെന്നും ആഗസ്റ്റ് 29നാണ് തങ്ങളുടെ വിവാഹമെന്നും നടി പറയുന്നു. ഒരു പ്രശ്നം വന്നപ്പോൾ അദ്ദേഹം തന്റെ വീട്ടിൽ വന്നുവെന്നും അതൊക്കെ തന്റെ മനസ്സിൽ തട്ടിയ നിമിഷങ്ങളായിരുന്നുവെന്നുമാണ് ധൻസിക പറയുന്നത്. അടുത്തിടെയാണ് തങ്ങൾ സംസാരിച്ച് തുടങ്ങിയതെന്നും പിന്നീട് അത് സൗഹൃദത്തിൽ എത്തുകയായിരുന്നുവെന്നുമാണ് നടി പറയുന്നത്. തന്റെ വീട്ടിൽ ഇക്കാര്യം പറഞ്ഞപ്പോൾ അവർക്കും ഒരുപാട് സന്തോഷമായെന്നും ധൻസിക പറയുന്നു.
എല്ലാത്തിന്റെയും അവസാനം ദൈവം നമുക്കായി ഒന്ന് കരുതിയിട്ടുണ്ടാവും, അങ്ങനെ അവസാനം തന്റെ ജീവിതത്തിലേക്ക് വന്ന പെൺകുട്ടിയാണ് ധൻഷിക എന്നാണ് വിശാൽ പറഞ്ഞത്.ധൻസികയെ പൂർണമായും സ്നേഹിക്കുന്നു. എല്ലാവരെയും വിവാഹം ക്ഷണിക്കുമെന്നും നിങ്ങളുടെ പ്രാർഥന ഒപ്പമുണ്ടാകണമെന്നും അവളെ നല്ലപോലെ നോക്കുമെന്നുമാണ് വിശാൽ പറഞ്ഞത്. വിശാലും വിവാഹ തീയതി പറഞ്ഞിരുന്നു. അന്ന് വിശാലിന്റെ പിറന്നാളാണ്. ഇന്ന് താൻ സന്തോഷത്തോടെ ഉറങ്ങുമെന്നാണ് വിശാൽ പറയുന്നത്.