Sangita Madhavan Nair: ‘ചെറിയ പ്രായവ്യത്യാസമേയുള്ളൂ, എന്നിട്ടും ആ നടന്റെ അമ്മയായി ഞാൻ അഭിനയിച്ചു’; സംഗീത
Actress Sangeetha: സ്നേഹിക്കാൻ ഒരു പെണ്ണ് എന്ന മലയാള ചിത്രത്തിലെ ബാലതാരമായിട്ടാണ് സംഗീത സിനിമാ മേഖലയിലേക്ക് കടന്ന് വരുന്നത്. ചിന്താവിഷ്ടയായ ശ്യാമള എന്ന ശ്രീനിവാസൻ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും നേടി.

നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസ് കീഴടക്കിയ താരമാണ് സംഗീത. സ്നേഹിക്കാൻ ഒരു പെണ്ണ് എന്ന മലയാള ചിത്രത്തിലെ ബാലതാരമായിട്ടാണ് സംഗീത സിനിമാ മേഖലയിലേക്ക് കടന്ന് വരുന്നത്. പിന്നീട് തൊണ്ണൂറുകളിൽ തമിഴ്, മലയാള സിനിമകളിലെ നിറ സാനിധ്യമായി.
എൻ രത്തത്തിൻ രത്തമേ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിൽ അരങ്ങേറ്റം, കൂടാതെ തെലുങ്ക്, കന്നട ഭാഷകളിലെ സിനിമയിലും ഭാഗമായി. ചിന്താവിഷ്ടയായ ശ്യാമള എന്ന ശ്രീനിവാസൻ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും സംഗീത നേടി. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, മുകേഷ് എന്നിവരോടൊപ്പവും താരം അഭിനയിച്ചിരുന്നു,
‘നീണ്ട ഇടവേളയ്ക്ക് ശേഷം 2023ലാണ് ചാവേർ എന്ന മലയാള ചിത്രത്തിലൂടെ സംഗീത തിരിച്ച് വരവ് നടത്തിയത്. ഇപ്പോഴിതാ, ചാവേർ എന്ന സിനിമയിലെ കഥാപാത്രത്തെ പറ്റി സംസാരിക്കുകയാണ് താരം. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംഗീത മനസ് തുറന്നത്.
വലിയൊരു ബ്രേക്കിന് ശേഷം സിനിമയിലേക്ക് തിരിച്ച് വരുന്നത് ഇരുപത്തിഒമ്പത് മുപ്പത് വയസൊക്കെയുള്ള ഒരു മകന്റെ അമ്മയായിട്ടാണ്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ എന്ന മലയാള സിനിമയായിരുന്നു അത്. അതിൽ അർജുൻ അശോകന്റെ അമ്മയായിട്ടാണ് അഭിനയിച്ചത്. അതിൽ എനിക്ക് ഒന്നും തോന്നിയില്ല. ആ സിനിമ ചെയ്യുമ്പോൾ ഞാനും അർജുനും തമ്മിൽ ചെറിയ പ്രായവ്യത്യാസമേയുള്ളൂ. എങ്കിലും ഞാനവന്റെ അമ്മയായി അഭിനയിച്ചു. എനിക്ക് അതിലൊന്നും പ്രശ്നമില്ല’, സംഗീത പറഞ്ഞു.