AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Urvashi: ‘ഞാന്‍ വിളിച്ചാല്‍ ഡബ്ല്യുസിസി അംഗങ്ങള്‍ തിരിച്ചുവരും; അമ്മയില്‍ മത്സരിക്കാത്തതിന് കാരണം ഇത്..; ഉര്‍വശി

Urvashi: അമ്മ എന്ന സംഘടനയുടെ തലപ്പത്ത് ഇരുന്ന് താന്‍ വിളിക്കുകയായിരുന്നെങ്കില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മയിലേക്ക് വരുമെന്നും ആ കുടുംബത്തിലുണ്ടാകുമെന്നും ഉര്‍വശി കൂട്ടിച്ചേർത്തു.

Actress Urvashi: ‘ഞാന്‍ വിളിച്ചാല്‍ ഡബ്ല്യുസിസി അംഗങ്ങള്‍ തിരിച്ചുവരും; അമ്മയില്‍ മത്സരിക്കാത്തതിന് കാരണം ഇത്..; ഉര്‍വശി
ഉർവശിImage Credit source: Facebook
sarika-kp
Sarika KP | Published: 06 Sep 2025 11:23 AM

മലയാള സിനിമ താരസം​ഘടനയായ അമ്മയിൽ മത്സരിക്കാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് നടി ഉര്‍വശി. നമ്മള്‍ക്കെതിരെയുള്ള ഏത് നിലപാടിനെതിരേയും ശബ്ദമുയര്‍ത്തി പ്രതിഷേധിക്കും എന്നുള്ള വിശ്വാസമില്ലാത്തിനാലാണ് മത്സരിക്കാതിരുന്നത് എന്നാണ് നടി പറയുന്നത്. അങ്ങനെയൊരു വിശ്വാസം വരുന്ന സമയത്ത് താന്‍ മത്സരിക്കുമെന്നും നടി വ്യക്തമാക്കി.മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അമ്മ എന്ന സംഘടനയുടെ തലപ്പത്ത് ഇരുന്ന് താന്‍ വിളിക്കുകയായിരുന്നെങ്കില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മയിലേക്ക് വരുമെന്നും ആ കുടുംബത്തിലുണ്ടാകുമെന്നും ഉര്‍വശി കൂട്ടിച്ചേർത്തു. സംഘടിതമായി പ്രതിഷേധം ഉയർത്തുമ്പോൾ അതിന്റെ വാല്യൂ വലുതാണെന്നും അതുണ്ടാകുന്ന കാലമാണ് ഇതെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഉർവശി പറയുന്നു.

Also Read:പെട്ടെന്ന് സുഖപ്പെടാൻ പ്രാർത്ഥന വേണമെന്ന് ദിയ കൃഷ്ണ; ഓമിക്ക് എന്തുപറ്റിയെന്ന് ആരാധകർ

അതേസമയം ഉറക്കെ സംസാരിച്ചും പ്രതിഷേധിച്ചും സമരം ചെയ്തുമാണ് ഇവിടെ എല്ലാ കാലത്തും നീതി നടപ്പിലാക്കിയിട്ടുള്ളതെന്നുമാണ് നടി പറയുന്നത്. തനിക്ക് അരുതാത്തത് എന്ന് തോന്നുന്നതിനെ കുറിച്ച് നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കുമെന്നും അതിലൂടെ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.