AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arya: ‘വേണമെങ്കിൽ ലിവ് ഇൻ ടു​ഗെ​ദർ തിരഞ്ഞെടുക്കാമായിരുന്നു, പക്ഷെ എനിക്കൊരു മകളുണ്ട്’; ആര്യ

Arya Badai About Her Daughter: വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ തന്റെ ഇഷ്ടത്തിനല്ല മകളുടെ ഇഷ്ടത്തിനാണ് പ്രാധാന്യം കൊടുത്തതെന്ന് പറയുകയാണ് ആര്യ.

Arya: ‘വേണമെങ്കിൽ ലിവ് ഇൻ ടു​ഗെ​ദർ തിരഞ്ഞെടുക്കാമായിരുന്നു, പക്ഷെ എനിക്കൊരു മകളുണ്ട്’; ആര്യ
ആര്യയ്‌ക്കൊപ്പം സിബിനും മകൾ ഖുഷിയും Image Credit source: Arya/Facebook
nandha-das
Nandha Das | Updated On: 06 Sep 2025 11:58 AM

ഏതാനും നാളുകൾക്ക് മുമ്പാണ് നടിയും അവതാരകയുമായ ആര്യയും ഡിജെയും ബിഗ്‌ബോസ് താരവുമായ സിബിൻ ബെഞ്ചമിനും വിവാഹിതരായത്. മകൾ ഖുഷിയുടെ കൈപിടിച്ചായിരുന്നു ആര്യ വിവാഹവേദിയിൽ എത്തിയത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ, വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ തന്റെ ഇഷ്ടത്തിനല്ല മകളുടെ ഇഷ്ടത്തിനാണ് പ്രാധാന്യം കൊടുത്തതെന്ന് പറയുകയാണ് ആര്യ.

വിവാഹത്തിന് മുമ്പ് താനൊരു സിംഗിൾ മദർ ആയിരുന്നല്ലോ. തങ്ങൾക്ക് വേണമെങ്കിൽ ലിവ് ഇൻ ടുഗെദർ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കമായിരുന്നു. പക്ഷെ തനിക്ക് ടീനേജറായ ഒരു മകൾ ഉണ്ടെന്ന് ആര്യ പറയുന്നു. അവൾ സ്‌കൂളിൽ പോകുന്ന കുട്ടിയാണ്. പിന്നീട് അവളെ ആരും ചോദ്യം ചെയ്യരുത്. കാരണം നമ്മുടെ സമൂഹം അങ്ങനെയാണ്. അമ്മ കല്യാണം കഴിക്കാതെ ഒരാളുടെ കൂടെ താമസിക്കുന്നുവെന്ന സംസാരം കേൾക്കാൻ അവൾക്ക് ഇടവരരുതെന്ന് ഉണ്ടായിരുന്നുവെന്നും ആര്യ പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആര്യ.

മകൾക്ക് വേണ്ടിയാണ് തങ്ങൾ വിവാഹം എന്നൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നതെന്നും ആര്യ കൂട്ടിച്ചേർത്തു. ഒരു പങ്കാളി വേണമെന്ന് തനിക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. മകൾ ഉള്ളതിനാൽ തന്നെ പോലെ ഒരാൾക്ക് ലിവ് ഇൻ റിലേഷൻ ഷിപ്പ് പറ്റില്ല. തനിക്ക് കല്യാണം കഴിച്ച് ഒരു കുടുംബം വേണമായിരുന്നെന്നും അതിന് വേണ്ടി താൻ വളരെ മുമ്പ് തന്നെ മാനസികമായി തയ്യാറെടുത്തിരുന്നു എന്നും താരം പറഞ്ഞു.

ALSO READ: നിരന്തരം വിവാഹാഭ്യർത്ഥന നടത്തിയ 17കാരന് നടി അവന്തികയുടെ മറുപടി; വൈറൽ

തനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ പോലും തന്റെ മകൾക്ക് കംഫർട്ടബിൾ ആയ ഒരാളെ മാത്രമേ ആ സ്ഥാനത്തേക്ക് കൊണ്ടുവരാൻ തനിക്ക് പറ്റൂ. അവൾക്ക് തന്നെയാണ് താൻ മുൻഗണന നൽകുന്നത്. നേരത്തെ ഇങ്ങനെയൊരു അവസ്ഥയിൽ താൻ എത്തി നിന്നിട്ടുണ്ട്. അത് വേണ്ടെന്ന് വയ്ക്കാനുള്ള കാരണവും മകൾക്ക് കംഫർട്ടബിൾ അല്ല എന്ന് തോന്നിയത് കൊണ്ട് തന്നെയാണ്. ഖുഷിക്ക് സമ്മതമായിരുന്നില്ലെങ്കിൽ സിബിനുമായുള്ള വിവാഹം നടക്കില്ലായിരുന്നു എന്നും ആര്യ കൂട്ടിച്ചേർത്തു.