Veena Nair: കത്തിയും പെപ്പർ സ്പ്രേയും ബാഗിൽ സൂക്ഷിക്കും! ഒറ്റയ്ക്ക് ഒരു സ്ത്രീക്ക് എങ്ങനെ യാത്ര ചെയ്യാം എന്ന് വീണാനായർ

Veena Nair:തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ താൻ സ്വീകരിക്കുന്ന മുൻകരുതലുകളെ കുറിച്ചും വീണാ നായർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയാകുന്നത്.താൻ രാത്രി വൈകിയും തന്റെ സുഹൃത്തുക്കൾക്കൊപ്പം മറ്റും എല്ലാം ഒറ്റയ്ക്ക് പോയിട്ട് വരുന്ന ഒരു വ്യക്തിയാണ്. എന്നാൽ എനിക്ക് പേടി പ്രേതത്തിനെയോ കോക്കാച്ചിയെയോ അല്ല താൻ പേടിക്കുന്നത്. എന്റെ ബാഗിൽ ഒരു കത്തി വെച്ചിട്ടുണ്ട്, പെപ്പർ സ്പ്രേ വെച്ചിട്ടുണ്ട്.......

Veena Nair: കത്തിയും പെപ്പർ സ്പ്രേയും ബാഗിൽ സൂക്ഷിക്കും! ഒറ്റയ്ക്ക് ഒരു സ്ത്രീക്ക് എങ്ങനെ യാത്ര ചെയ്യാം എന്ന് വീണാനായർ

Veena Nair

Published: 

24 Sep 2026 | 10:00 PM

മലയാളികളുടെ പ്രിയതാരമാണ് വീണാ നായർ. ടെലിവിഷൻ പരിപാടികളിലൂടെയാണ് വീണ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോയായ ‘ബിഗ് ബോസ് മലയാളം സീസൺ 2’-ൽ ഒരു മത്സരാർത്ഥിയായി പങ്കെടുത്ത് വീണാ നായർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.മലയാളം സിനിമയിലും നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി വീണ എത്തി. അതിൽ പ്രധാനമാണ് വെള്ളിമൂങ്ങ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, ചന്ദ്രേട്ടൻ എവിടെയാ, ഞാൻ പ്രകാശൻ തുടങ്ങിയവ. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ താൻ സ്വീകരിക്കുന്ന മുൻകരുതലുകളെ കുറിച്ചും വീണാ നായർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയാകുന്നത്.

പേടി പ്രേതത്തിനെയോ കോക്കാച്ചിയെയോ അല്ല…

താൻ രാത്രി വൈകിയും തന്റെ സുഹൃത്തുക്കൾക്കൊപ്പം മറ്റും എല്ലാം ഒറ്റയ്ക്ക് പോയിട്ട് വരുന്ന ഒരു വ്യക്തിയാണ്. എന്നാൽ എനിക്ക് പേടി പ്രേതത്തിനെയോ കോക്കാച്ചിയെയോ അല്ല താൻ പേടിക്കുന്നത്. എന്റെ ബാഗിൽ ഒരു കത്തി വെച്ചിട്ടുണ്ട്, പെപ്പർ സ്പ്രേ വെച്ചിട്ടുണ്ട്. ആണായാലും പെണ്ണായാലും രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സേഫ് അല്ല. അതിനാൽ തന്നെ ചില മുൻകരുതലുകൾ നമ്മൾ സ്വീകരിക്കേണ്ടതുണ്ട്.

ALSO READ:ശ്രീലക്ഷ്മി മുട്ട കട്ടോണ്ട് പോയി! ആരോപണവുമായി ജസീല

രാത്രിയിൽ ട്രെയിനിൽ ഇപ്പോൾ ഒറ്റയ്ക്കാണ് യാത്ര ചെയ്തത് എന്നുണ്ടെങ്കിൽ ആണ് ആണായാലും പെണ്ണായാലും തീർച്ചയായും ഒരു കമ്പാർട്ട്മെന്റിൽ നമ്മൾ ഒറ്റയ്ക്കാണെങ്കിൽ ഉടനെ തന്നെ കുറച്ച് ആളുകൾ ഉള്ള ഒരു കമ്പാർട്ട്മെന്റിലേക്ക് മാറണം. അല്ലാതെ ആരുണ്ട് എന്നെ ആക്രമിക്കാൻ എന്ന് തന്റെടത്തോടെ അവിടെ തന്നെ ഇരിക്കരുത് അത് മണ്ടത്തരമാണ്. നമ്മൾ ആദ്യം ചില മുൻകരുതലകൾ എടുക്കേണ്ടതുണ്ട് എന്നാണ് വീണ നായർ പറയുന്നത്.

വീണയുടെ അഭിപ്രായത്തോട് പലരും യോജിച്ചാണ് സംസാരിക്കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ തീർച്ചയായും നാം വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട് എന്ന് ആളുകളും അഭിപ്രായപ്പെടുന്നു. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരു ബോഗിയിൽ എന്നല്ല ഒരു കമ്പാർട്ട്മെന്റിൽ തന്നെ നമ്മൾ ഒറ്റയ്ക്കാണ് എന്നുണ്ടെങ്കിൽ പെട്ടെന്ന് തന്നെ നമ്മൾ കൂടുതൽ ആളുകളുള്ള സ്ഥലത്തേക്ക് മാറേണ്ടതുണ്ട് എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. അതേസമയം എല്ലായിപ്പോഴും ഉള്ള പോലെ വീണ പറഞ്ഞ കാര്യങ്ങളെ പരിഹസിച്ചു കൊണ്ടും ഒരു കൂട്ടം രംഗത്തുണ്ട്.

ENGLISH SUMMARY

Veena Nair is a beloved star among the Malayali audience. She became a familiar face to viewers through television programs. Veena garnered significant attention as a contestant on the popular reality show ‘Bigg Boss Malayalam Season 2.What Veena Nair has shared about her personal life and the precautions she takes while traveling alone is drawing attention.

Loading...
Unable to load recommendations.
Follow Us
തടി കുറയ്ക്കാൻ ഇതാ ഫിറ്റ്നസ് ലോകത്തെ '60:120' കാർഡിയോ സീക്രട്ട്!
പേരക്ക എങ്ങനെ കണ്ണിന് കവചമാകുന്നു?
8 ദിവസം ബാറ്ററി ചാർജ് നിൽക്കുന്ന ഫോൺ
തിരുവനന്തപുരത്തെത്തിയപ്പോള്‍ കോലി ധരിച്ചത് 2 കോടിയുടെ വാച്ചോ?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം