Vijayasree : പ്രേം നസീറും കുഞ്ചാക്കോയും ചതിച്ചു എന്ന് തുറന്നടിച്ചു, പിന്നാലെ മരണം; മലയാളത്തിൻ്റെ മർലിൻ മൺറോയ്ക്ക് സംഭവിച്ചത്

Vijayasree Merlin Monroe Of Malayalam Film : വിദേശത്ത് ജോലി ചെയ്യുന്ന ഒരു ഡോക്ടറുമായി വിവാഹം ഉറപ്പിച്ചിരിക്കെയാണ് 21-ാം വയസിൽ വിജയശ്രീ മരിക്കുന്നത്. വിജയശ്രീയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ രണ്ട് അഭിപ്രായമാണ് ഇപ്പോഴുമുള്ളത്.

Vijayasree : പ്രേം നസീറും കുഞ്ചാക്കോയും ചതിച്ചു എന്ന് തുറന്നടിച്ചു, പിന്നാലെ മരണം; മലയാളത്തിൻ്റെ മർലിൻ മൺറോയ്ക്ക് സംഭവിച്ചത്

Vijayasree

Updated On: 

27 Jan 2025 | 08:03 PM

‘ഞാൻ പരിചയപ്പെട്ടതിൽ ഏറ്റവും സുന്ദരിയായ സ്ത്രീ നടി വിജയശ്രീയാണ്’ ഒരിക്കൽ വിഖ്യാത സംവിധായകൻ ഭരതൻ തന്നോട് പറഞ്ഞതായിട്ട് അദ്ദേഹത്തിൻ്റെ അസോസിയേറ്റായിരുന്നു സംവിധായകൻ ജയരാജ് പിന്നീട് ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഷീലയും ജയഭാരതിയും വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിജയശ്രീ (Actress Vijayasree) എന്ന താരത്തിൻ്റെ ഉദയം. അന്ന് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിശേഷണമുണ്ടായിരുന്നെങ്കിൽ അത് വിജയശ്രീയ്ക്ക് ലഭിക്കുമായിരുന്നുയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അങ്ങനെ സിനിമയിൽ ഒരു താരത്തിളക്കമായി നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു മലയാള സിനിമ ഞെട്ടിപ്പിച്ചുകൊണ്ട് ആ വാർത്ത പുറത്ത് വരുന്നത്.

1953ൽ തിരുവനന്തപുരം മണക്കാട് വാസു പിള്ളയുടെയും വിജയമ്മയുടെയും മകളായിട്ടാണ് വിജയശ്രീയുടെ ജനനം. പ്രായം കൗമരത്തിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ സിനിമ എന്ന മായലോകത്തേക്ക് വിജയശ്രീ കാൽചുവട് വെച്ചു കഴിഞ്ഞു. 1967ൽ തമിഴ് ചിത്രത്തിലൂടെയായിരുന്നു ജയശ്രീയുടെ സിനിമ അരങ്ങേറ്റം. പിന്നീട് 1974ൽ തിക്കുറിശ്ശിയുടെ പൂജാപുഷ്പം എന്ന സിനിമയിലുടെ മലയാളത്തിലേക്കും ചേക്കേറി. ആകാരവടിവും രൂപഭംഗയും അതിനോടൊപ്പമുള്ള അഭിനയവുമാണ് വിജയശ്രീയെ മലയാള സിനിമയിൽ കൂടുതൽ ശ്രദ്ധേയയാക്കിയത്. അതോടെ ഉദയ, മെറിലാൻഡ് സിനിമകളിൽ വിജയശ്രീ സ്ഥിരമായി കാണപ്പെട്ടു. അന്ന് ഷീലയെക്കാളും നസീറിൻ്റെ നായികയായി വിജയശ്രീയാണ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതും.

സിനിമ ചിത്രീകരണത്തിനിടെ ഒളിക്യാമറ

ഉദയയുടെ വടക്കാൻ പാട്ട് പരമ്പരയുടെ പൊന്നാപുരം കോട്ട എന്ന സിനിമയിൽ സംഭവിച്ച ചില വിവാദ സംഭവങ്ങളാണ് വിജയശ്രീയുടെ ജീവിതത്തിലെ പാളിച്ചകൾ തുടക്കമിടുന്നത്. അന്ന് പല സിനിമ സംവിധായകരും വിജയശ്രീയെ ഒരു സെക്സ് ബോംബായിട്ടോ അതീവ ഗ്ലാമറസ് താരമായിട്ടോ വെള്ളിത്തിരയിൽ അവതരിപ്പിക്കാനായിരുന്നു ശ്രമിച്ചിരുന്നത്. എന്നാൽ തൻ്റെ ആ പേര് മാറ്റിയെടുക്കാനായി കഥാപാത്രങ്ങൾക്കും അഭിനയ പ്രധാന്യമുള്ളതുമായ വേഷങ്ങൾ വിജയശ്രീ തിരഞ്ഞെടുത്ത് ചെയ്യാൻ തുടങ്ങി. ഇത് വിജയശ്രീയുടെ ഗ്ലാമറസിനെ മാത്രം പ്രദർശിപ്പിക്കാൻ ശ്രമിച്ച ഉദയയ്ക്ക് അത്രയ്ക്ക് പിടിച്ചില്ല.

പൊന്നാപുരം കോട്ടയിൽ ‘വള്ളിയൂർ കാവിലെ’ എന്ന ഗാനത്തിൻ്റെ ചിത്രീകരണത്തിനിടെ വിജയശ്രീ കുളിക്കുന്ന സീനിനൊപ്പം നഗ്ന ദൃശ്യങ്ങൾ ഉദയയുടെ ഉടമയും സംവിധായകനുമായി കുഞ്ചാക്കോ തൻ്റെ ക്യാമറയിൽ സൂം ലെൻസ് ഉപയോഗിച്ച് ചിത്രീകരിച്ചു. വെള്ളത്തുണി ഉപയോഗിച്ച് നടി പുഴയിൽ കളിക്കുന്നതാണ് സീൻ ചിത്രീകരിക്കുന്നതിനിടെ നടിയുടെ വസ്ത്രം അഴിയുകയും ആ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. ആ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് നടി സംവിധായകനോടും മറ്റ് അണിയറപ്രവർത്തകരോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊന്നാപുരം കോട്ടയുടെ നിർമാതാക്കൾ നടിയുടെ ആവശ്യം ഗൗനിക്കാതെ ആ ദൃശ്യങ്ങൾ തിയറ്ററിൽ പ്രദർശിപ്പിച്ചു. പിന്നീട് വിവാദമായതോടെ ആ ദൃശ്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.

ALSO READ : Vindhuja Menon : പവിത്രത്തിലെ അനിയത്തികുട്ടി; പ്രധാന്യം നൽകിയത് നൃത്തത്തിനും കുടുംബത്തിനും, എന്തുകൊണ്ട് വിന്ദുജ സിനിമ ലോകം വിട്ടു?

ഇതിന് പിന്നാലെ വിജയശ്രീ നടൻ പ്രേം നസീർ, ഉദയ സ്റ്റുഡിയോ, സംവിധായകൻ കുഞ്ചാക്കോയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. വിവാദമുണ്ടായ സമയത്ത് പ്രേം നസീർ പിന്തുണ നൽകിയില്ലെന്നാണ് വിജയശ്രീ പിന്നീട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇനി നസീറിനൊപ്പം അഭിനയിക്കില്ലയെന്നും തീരുമാനം എടുത്തുയെന്നും അറിയിച്ചു. അതോടൊപ്പം പിന്നീട് അതേ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ താൻ ഇനി ഉദയയുടെ സിനിമയിൽ അഭിനയിക്കത്തില്ലയെന്നും വിജയശ്രീ വ്യക്തമാക്കി.

അസ്വാഭാവിക മരണം

ആ സംഭവങ്ങൾക്ക് ശേഷം മലയാളത്തിൽ കരാറിലേർപ്പെട്ട ചിത്രങ്ങൾ പൂർത്തിയാക്കി തമിഴിലും തെലുങ്കിലേക്ക് ചേക്കേറാനായിരുന്നു വിജയശ്രീ ലക്ഷ്യമിട്ടത്. നിരവധി ചിത്രങ്ങളിൽ നടിക്ക് അവസരം ലഭിക്കുകയും ചെയ്തു. കൂടാതെ വിദേശത്തുള്ള ഡോക്ടറുമായി വിവാഹം നിശ്ചയിക്കുകയും ചെയ്തെന്നുള്ള റിപ്പോർട്ട് പുറത്ത് വരികയും ചെയ്തു. എന്നാൽ 1974 മാർച്ച് 17ന് ചെന്നൈയിലെ വസതിയിലെ കിടപ്പുമുറിയിൽ വിഷം കഴിച്ച നിലിയിൽ വിജയശ്രീയെ കണ്ടെത്തി. മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ഒരു തമിഴ് ചിത്രവുമായി കരാറിൽ ഏർപ്പെട്ട് അഡ്വാൻസും നടി വാങ്ങി സന്തോഷവതിയായിരുന്നുയെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്. ആ സന്തോഷം മായുന്നതിന് മുമ്പ് നടിയെ മുറിയിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. നടിയുടെ മരണം കൊലപാതകമാണെന്ന് നിരവധി ഇപ്പോഴും ആരോപിക്കുന്നുണ്ട്. ജയരാജ് സംവിധാനം ചെയ്ത നായിക എന്ന ചിത്രത്തിൽ സരയു ചെയ്ത കഥാപാത്രം വിജയശ്രീയെ ആസ്പദമാക്കിയായിരുന്നു. അതിൽ നടിയെ കൊലപ്പെടുത്തുകയാണ് എന്ന തലത്തിലായിരുന്നു അവതരിപ്പിച്ചത്. ഇന്ന് ആ 21കാരി കടന്ന് പോയിട്ട് 50 വർഷം പിന്നിട്ടു കഴിഞ്ഞു.

Follow Us
Related Stories
“എനിക്ക് എന്നെ തന്നെ മടുത്ത് തുടങ്ങിയിരുന്നു”; സിനിമയിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്ന സാഹചര്യം വിവരിച്ച് കുഞ്ചാക്കോ ബോബൻ
Ravi Mohan Divorce Case: രവി മോഹന് ആശ്വാസം; 40 ലക്ഷം രൂപ ജീവനാംശം വേണമെന്ന ആരതിയുടെ ആവശ്യം തള്ളി കോടതി
Jana Nayagan: റിലീസായിട്ടും വിജയിയുടെ ജനനായകന് തിരിച്ചടി; ഹര്‍ജിയില്‍ വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി
Onam Movie Release 2026: താരപുത്രിയുടെ അരങ്ങേറ്റവും യുവ നായകന്മാരുടെ തേരോട്ടവും! ഓണം ചിത്രം ആര് തൂക്കും?
Pearle Maaney : ചെയ്തത് തെറ്റായിപ്പോയി… മാപ്പ്… ഒടുവിൽ പ്രതികരണം, സിബി മലയിൽ വിവാദത്തിൽ പേളി മാണി
Akhil Marar: നിങ്ങളെ വെടിവെച്ച് കൊന്നിട്ട് ഞാൻ മരിക്കാം! സാബുവിന് സ്വന്തം കാര്യം മാത്രം… അന്നേ പ്രശ്നങ്ങൾ ഉണ്ടായി! ട്വന്റി ട്വന്റി വിട്ട് അഖിൽ മാരാർ
വീട്ടിൽ മയിൽ വരുന്നത് നല്ലതാണോ?
കോമൺവെൽത്ത് മെഡൽ വിജയികൾക്ക് എത്ര രൂപ കിട്ടും?
ഫാറ്റി ലിവർ എങ്ങനെ തിരിച്ചറിയാം? ഈ സൂചനകൾ അവഗണിക്കല്ലേ
ഗർഭകാലത്ത് ഏതെല്ലാം പഴങ്ങളും പച്ചക്കറികളുമാണ് ഒഴിവാക്കേണ്ടത്?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി