AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam 7: 97 ദിവസത്തെ ബി​ഗ് ബോസ് യാത്ര; ഒടുവിലിതാ ആ മത്സരാര്‍ത്ഥിയും പുറത്ത്

Adhila Evicted from Bigg Boss Malayalam Season 7: പിന്നാലെ എല്ലാവരോടും യാത്ര പറഞ്ഞ് ആദില പ്രധാന വാതിലിലൂടെ പുറത്തേക്ക് പോകുകയും ചെയ്തു. ഇനി ഫിനാലെ വേദിയില്‍ ആയിരിക്കും ആദിലയെ കാണാനാവുക.

Bigg Boss Malayalam 7: 97 ദിവസത്തെ ബി​ഗ് ബോസ് യാത്ര; ഒടുവിലിതാ ആ മത്സരാര്‍ത്ഥിയും പുറത്ത്
Bigg Boss Eviction
sarika-kp
Sarika KP | Published: 07 Nov 2025 07:36 AM

ബി​ഗ് ബോസ് സീസൺ ഏഴ് അവസാനിക്കാൻ ഇനി രണ്ട് നാൾ ബാക്കിയിരിക്കെ ഇന്നലെ ഒരാൾ കൂടി ഹൗസിൽ നിന്ന് പുറത്ത് പോയി. ആദിലയാണ് മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്തായിരിക്കുന്നത്. 97 ദിവസത്തെ ബി​ഗ് ബോസ് യാത്രയ്ക്ക് ഒടുവിലാണ് ആദിലയുടെ ഹൗസിനോടുള്ള വിടവാങ്ങൽ. ഇതോടെ നിലവിൽ ആറ് പേരാണുള്ളത്. നൂറ, അനുമോൾ, അക്ബർ, അനീഷ്, ഷാനവാസ്, നെവിൻ എന്നിവരാണ് ഹൗസിനുള്ളിലുള്ളത്. ഇതിൽ ഇനി ആരൊക്കെയാണ് ടോപ്പ് ഫൈവിലേക്ക് എത്താൻ പോകുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.

ഇത്തവണത്തെ എവിക്ഷന് എല്ലാ മത്സരാർത്ഥികളും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇവർ എല്ലാവരും ​ഗാർഡൻ ഏരിയയിൽ ബോംബിന്‍റെ മാതൃകയിലുള്ള ഏഴ് പ്രോപ്പര്‍ട്ടികൾക്ക് സമീപത്ത് നിൽക്കുന്നത് കാണാം. പിന്നാലെ ഓരോരുത്തരോടും മഞ്ഞ വയര്‍ കട്ട് ചെയ്യാന്‍ ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. ഇതില്‍ നിന്നും പച്ച പുക വരുന്നവര്‍ സേഫും റെഡ് പുക വരുന്നവര്‍ എവിക്ട് ആകുമെന്നും ബിഗ് ബോസ് പറഞ്ഞു. ഷാനവാസും നെവിനും ആദ്യം സേഫ് ആയി. ശേഷം അനീഷും അനുമോളും സേഫ് ആയി. പിന്നാലെ നൂറ, അക്ബര്‍, ആദില എന്നിവരോട് ഒയര്‍ കട്ട് ചെയ്യാന്‍ പറയുകയും ആദില എവിക്ട് ആകുകയും ആയിരുന്നു.

Also Read:ഇത്രയും വോട്ട് ലഭിച്ചാൽ ബിഗ് ബോസ് വിജയിക്കും, കണക്ക് നിരത്തി

പിന്നാലെ എല്ലാവരോടും യാത്ര പറഞ്ഞ് ആദില പ്രധാന വാതിലിലൂടെ പുറത്തേക്ക് പോകുകയും ചെയ്തു. ഇനി ഫിനാലെ വേദിയില്‍ ആയിരിക്കും ആദിലയെ കാണാനാവുക. ഫോണൊക്കെ കിട്ടിയാൽ സൂക്ഷിച്ചും കണ്ടും കൈകാര്യം ചെയ്യ്. സൂക്ഷിക്കണം, എന്ന് ആദിലയോട് നൂറ പ്രത്യേകം പറയുന്നുണ്ട്. ബാക്കി കാര്യങ്ങൾ പുറത്ത് വന്നിട്ട് പറയാം. എല്ലാവരും എൻജോയ് ചെയ്യ് എന്നായിരുന്നു പുറത്ത് പോകുന്നതിന് മുന്നോടിയായി ആദില എല്ലാവരോടുമായി പറഞ്ഞത്.