Adios Amigo OTT : സുരാജ്-ആസിഫ് അലി ചിത്രം അഡിയോസ് ആമിഗോ ഒടിടിയിലേക്ക്; എവിടെ എപ്പോൾ കാണാം?
Adios Amigo OTT Platform : ഓഗസ്റ്റ് രണ്ടിന് അഡിയോസ് അമിഗോസ് തിയറ്ററിൽ എത്തിയത്. നവാഗതനായ നഹാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ആസിഫ് അലിയും (Asif Ali) സുരാജ് വെഞ്ഞാറുമുടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് അഡിയോസ് ആമിഗോ. ഓഗസ്റ്റ് രണ്ടിന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് കൂടുതൽ പ്രേക്ഷകരിലേക്കെത്താൻ സാധിച്ചിരിന്നില്ല. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്ത അഡിയോ ആമിഗോയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. ചിത്രം ഈ സെപ്റ്റംബർ ആറാം തീയതി മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങും.
ഒരു ദിവസം നടക്കുന്ന കഥയെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ചിത്രമാണ് അഡിയോസ് ആമിഗോ. തല്ലുമാല സിനിമയുടെ നിർമാണ കമ്പനിയായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് അഡിയോസ് ആമിഗോ നിർമിക്കുന്നത്. നിരവിധി ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ച നഹാസ് സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണിത്. തങ്കമാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.
ALSO READ : Nunakkuzhi OTT : ബേസിലിൻ്റെ ‘നുണക്കുഴി’ ഒടിടിയിലേക്ക്; ഡിജിറ്റൽ അവകാശം നേടിയത് ഈ പ്ലാറ്റ്ഫോം
Oru kidilan friendship story-umayi randu amigos varunnund!#AdiosAmigo is coming to Netflix on 6 September in Malayalam, Tamil, Telugu and Kannada!#AdiosAmigoOnNetflix pic.twitter.com/UOveButE4I
— Netflix India South (@Netflix_INSouth) September 1, 2024
ആസിഫ് അലിക്കും സുരാജിനും പുറമെ ഷൈൻ ടോം ചാക്കോ, ഗണപതി, അൽത്താഫ് സലീം, ജിനോ ജോസഫ്, മറിമായം ഫെയിം സലീം, അനഘ, മുത്തുമണി, റിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ജേക്ക്സ് ബിജോയിയാണ് പശ്ചാത്തല സംഗീതം സംവിധായകൻ.
ജിംഷി ഖാലിദാണ് ഛായഗ്രാഹകൻ, നിഷാദ് യുസഫാണ് എഡിറ്റർ, വിഷ്ണു ഗോവിന്ദ്- ഓഡിയോഗ്രാഫി, അഷിഖ് എസ്- ആർട്ട്, വിനായക് ശശികുമാർ-വരികൾ, പ്രമേഷ്ദേവ്- കോറിയോഗ്രാഫി സെൻട്രൽ പിക്ച്ചേഴ്സാണ് ചിത്രം തിയറ്ററിൽ എത്തിക്കുക.