AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sarvam Maya OTT: പ്രേക്ഷക ഹൃദയം കീഴടക്കിയ സര്‍വ്വം മായ ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

Sarvam Maaya OTT Release Date: അജു വർഗീസിന്റെ വോയിസ് ഓവറിൽ വന്നിരിക്കുന്ന തന്ത വൈബ് സ്ക്രിപ്റ്റിനെ പൊളിച്ച് ജെൻസി വൈബിലുള്ള വിഡിയോയാണ് റിയ പങ്കുവെക്കുന്നത്.

Sarvam Maya OTT: പ്രേക്ഷക ഹൃദയം കീഴടക്കിയ സര്‍വ്വം മായ ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?
സർവം മായImage Credit source: Social Media
Sarika KP
Sarika KP | Published: 23 Jan 2026 | 11:15 AM

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന നിവിൻ പോളി ചിത്രമാണ് സർവ്വം മായ. കഴിഞ്ഞ ഡിസംബറിലാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആഗോള ബോക്സ് ഓഫീസിൽ സിനിമ ഇതിനോടകം 100 കോടി ക്ലബിൽ ഇടം പിടിച്ചു. കേരളത്തിലും വലിയ നേട്ടമാണ് ചിത്രം നേടിയത്. ഇതോടെ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള നിവിൻ പോളിയുടെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് ആരാധകർ.

ഇപ്പോഴിതാ തീയറ്ററുകളിൽ എത്തി ഒരു മാസത്തിനോട് അടുക്കുകയാണ് സിനിമ. ഇപ്പോഴിതാ സിനിമയുടെ ഒ ടി ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാർ ആണ് സർവ്വം മായയുടെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. വലിയൊരു തുകയ്ക്കാണ് ഈ ഡീൽ നടന്നതെന്നാണ് റിപ്പോർട്ടുകൾ. നുവരി 30 ന് സിനിമ എത്തുന്നത്. സിനിമയിൽ ഡെലുലൂ ആയി എത്തിയ റിയ ഷിബുവിന്റെ ഫണ്ണി വിഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ സ്ട്രീമിങ് തിയതി പുറത്തു വിട്ടിരിക്കുന്നത്. അജു വർഗീസിന്റെ വോയിസ് ഓവറിൽ വന്നിരിക്കുന്ന തന്ത വൈബ് സ്ക്രിപ്റ്റിനെ പൊളിച്ച് ജെൻസി വൈബിലുള്ള വിഡിയോയാണ് റിയ പങ്കുവെക്കുന്നത്.

Also Read:‘ഒരു ചാൻസ് ഉണ്ടെങ്കിൽ ഞാൻ കെട്ടിക്കോട്ടെ’? കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് ചുട്ട മറുപടി നൽകി അവന്തിക

അതേസമയം അഖിൽ സത്യൻ സംവിധാനം ചെയ്ത ഈ ഹൊറർ-കോമഡി ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം അജു വർഗീസ്, റിയ ഷിബു എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിലെ നിവിൻ-അജു കോമ്പോ പ്രേക്ഷകഹൃദയം കീഴടക്കി. സിനിമയുടെ ആഗോള കളക്ഷൻ 131 കോടി കടന്നിരിക്കുകയാണ്. സിനിമ ഉടൻ 150 കോടി ക്ലബ്ബിൽ എത്തുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.

 

 

View this post on Instagram

 

A post shared by Riya Shibu (@riyashibu_)