Shah Rukh Khan : ’50 ലക്ഷം തന്നില്ലെങ്കിൽ തട്ടിക്കളയും’; സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനും വധഭീഷണി

Shah Rukh Khan Recieves Death Threat : ഷാരൂഖ് ഖാന് വധഭീഷണി. 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മുംബൈ ബാന്ദ്രയിലെ പോലീസ് സ്റ്റേഷനിലേക്കാണ് വധഭീഷണി കോൾ എത്തിയത്. ഛത്തീസ്ഗഡിൽ നിന്നായിരുന്നു കോൾ.

Shah Rukh Khan : 50 ലക്ഷം തന്നില്ലെങ്കിൽ തട്ടിക്കളയും; സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനും വധഭീഷണി

ഷാരൂഖ് ഖാൻ (Image Credits - PTI)

Published: 

07 Nov 2024 | 03:37 PM

സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് നടൻ ഷാരൂഖ് ഖാനും വധഭീഷണി. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ തട്ടിക്കളയുമെന്നായിരുന്നു ഭീഷണി. മുംബൈയിലെ ബാന്ദ്രയിലുള്ള പോലീസ് സ്റ്റേഷനിലേക്കായിരുന്നു ഭീഷണി കോൾ. ഛത്തീസ്ഗഡിൽ നിന്നാണ് കോൾ വന്നതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത മുംബൈ പോലീസ് ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

നവംബർ അഞ്ചിന് ഉച്ചക്ക് 1.20ഓടെയാണ് ഭീഷണി കോൾ വന്നത്. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരൂഖ് ഖാനെ വധിക്കുമെന്നായിരുന്നു ഭീഷണി. ഛത്തീസ്ഗണ്ഡിൽ നിന്നുള്ള കോൾ ട്രേസ് ചെയ്ത പോലീസ് ഫൈസാൻ ഖാൻ എന്നയാളെ തിരിച്ചറിഞ്ഞു. ഭീഷണി സന്ദേശം വന്ന മൊബൈൽ നമ്പർ പിന്തുടർന്നാണ് ഇയാളെ കണ്ടെത്തിയത്. എന്നാൽ, തൻ്റെ ഫോൺ നവംബർ രണ്ട് മുതൽ മോഷണം പോയിരിക്കുകയാണെന്ന് ഇയാൾ മൊഴിനൽകി. ചോദ്യം ചെയ്യലിനിടെ സ്വദേശം തിരക്കിയ പോലീസുകാരോട് താൻ ഹിന്ദുസ്ഥാനിയാണെന്ന് ഇയാൾ പറഞ്ഞു എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

Also Read : Salman Khan: സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി; ആവശ്യപ്പെട്ടത് രണ്ട് കോടി, പോലീസ് അന്വേഷണം ആരംഭിച്ചു

കഴിഞ്ഞ വർഷം ഒക്ടോബറിലും ഷാരൂഖ് ഖാന് നേരെ വധഭീഷണി ഉയർന്നിരുന്നു. പഠാൻ, ജവാൻ എന്നീ രണ്ട് സിനിമകൾ ബ്ലോക്ക്ബസ്റ്ററുകളായതിന് പിന്നാലെയായിരുന്നു ഭീഷണി. ഇതോടെ ഷാരൂഖ് ഖാനുള്ള സുരക്ഷ വർധിപ്പിച്ചിരുന്നു.

കുപ്രസിദ്ധ ഗൂണ്ടാ തലവനായ ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്നവകാശപ്പെട്ട് ഇടക്കിടെ സൽമാൻ ഖാനെതിരെ വധഭീഷണി ഉയരാറുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ 30 നാണ് അവസാനമായി സൽമാൻ ഖാനെതിരെ വധഭീഷണി ഉയർന്നത്. രണ്ട് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു വധഭീഷണി. അജ്ഞാത കേന്ദ്രത്തിൽ നിന്ന് മുംബൈ ട്രാഫിക് പോലീസ് കേന്ദ്രത്തിലേക്ക് വന്ന ഭീഷണിയുമായി ബന്ധപ്പെട്ട് ഒരു അജ്ഞാതനെതിരെ പോലീസ് കേസെടുത്തിരുന്നു.

അതിന് മുൻപ് സൽമാൻ ഖാനെതിരെയും, കൊല്ലപ്പെട്ട മുൻ മന്ത്രി ബാബ സിദ്ധിഖിയുടെ മകൻ സീഷൻ സിദ്ധിഖിക്കുമെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ 20 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുർഫാൻ ഖാൻ എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് തയ്യബ് എന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്. ഈ സംഭവത്തിന് മുൻപപ് വന്ന ഒരു ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട്‌ പച്ചക്കറി വില്പനക്കാരനായ 24-കാരനെയും പോലീസ് പിടികൂടി. അന്നത്തെ ഭീഷണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്