Malayalam Actors AI Image: ‘ദിലീപിന് ഇത്ര ഉയരമുണ്ടോ? ആ കേന്ദ്രമന്ത്രിയെ ഒന്ന് ഇരുത്താമായിരുന്നു…’; മലയാളി സൂപ്പര്‍ താരങ്ങളുടെ എഐ ചിത്രം വൈറൽ
Malayalam Actors AI Image: നാട്ടിൻ പുറത്തെ ചായക്കടയ്ക്കു മുന്‍പില്‍ സൊറ പറഞ്ഞ് ചായ കുടിക്കുന്ന മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസം തമിഴ് സിനിമാ താരങ്ങളുടെ എഐ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ ഇപ്പോഴിതാ മലയാള സൂപ്പർ താരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. നാട്ടിൻ പുറത്തെ ചായക്കടയ്ക്കു മുന്‍പില്‍ സൊറ പറഞ്ഞ് ചായ കുടിക്കുന്ന മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ്, ദിലീപ് എന്നിവരാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.
ചിത്രത്തിൽ മോഹന്‍ലാല്‍ ബെഞ്ചിലിരുന്ന് ചായ കുടിക്കുന്നതും ബാക്കിയെല്ലാവരും ചുറ്റും നില്‍ക്കുന്നതുമാണ് കാണുന്നത്. ഒരു കൈ പോക്കറ്റിലും മറു കൈയ്യിൽ ചായയുമായി നിൽക്കുന്ന മമ്മൂട്ടിയും ഗൗരവമായി നിൽക്കുന്ന സുരേഷ് ഗോപിയെയും, ശ്രദ്ധയോടെ സംഭാഷണത്തിൽ പങ്കുചേരുന്നു പൃഥ്വിരാജിനെയും തമാശകളും ചിരികളുമായി ജയറാമിനെയും ദിലീപിനെയും കാണാം.
ഓണ്‍ലൈന്‍ പീപ്സ് എന്ന എന്റര്‍ടെയിന്‍മെന്റ് പോര്‍ട്ടലാണ് ചിത്രം പങ്കുവച്ചത്. എന്നാൽ ചിത്രം വൈറലയാതോടെ എഐ സൃഷ്ടിയിലെ തെറ്റുകൾ ചൂണ്ടികാട്ടുകയാണ് പലരും. ജയറാമിനും സുരേഷ് ഗോപിക്കും ഉയരം കുറഞ്ഞുപോയെന്നും ദിലീപിനു ഉയരം കൂടിയെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. കേന്ദ്രമന്ത്രിയെ നിര്‍ത്താതെ ബെഞ്ചില്‍ ഇരുത്താമായിരുന്നെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ ദിവസം തമിഴ് സൂപ്പര്‍ താരങ്ങളുടെ എഐ ചിത്രം വൈറലായത്. രജനികാന്ത്, കമൽഹാസൻ, വിജയ്, സൂര്യ, വിക്രം, അജിത്, വിജയ് സേതുപതി, ധനുഷ്, ശിവകാർത്തികേയൻ, കാർത്തി, ജീവ, പ്രഭുദേവ തുടങ്ങി തമിഴിലെ പ്രമുഖ നായകന്മാരെല്ലാം ഒത്തുകൂടിയ ചിത്രമായിരുന്നു ഇത്. നഗരത്തിലൂടെ മുണ്ടുമുടുത്ത് നടക്കുന്ന ചിത്രങ്ങളാണ് കണ്ടത്.
View this post on Instagram