AI in Indian Music: പാട്ടുകാരുടെ പണിപോകുമോ? ഈണങ്ങൾ ഉണ്ടാക്കാനും പാടാനും ഇനി എ ഐ മതി
AI in Indian Music: പുതിയ ഈണങ്ങൾക്കും താളങ്ങൾക്കും പൂർണ്ണമായ ഗാനങ്ങൾക്കും വരെ എഐ യെ സമീപിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. സിനിമകൾക്കും പരസ്യങ്ങൾക്കും വെബ് സീരീസുകൾക്കും പശ്ചാത്തല സംഗീതം ഒരുക്കുന്നതിൽ നിന്ന് തുടങ്ങി പാട്ടുകൾ തയ്യാറാക്കുന്നതിൽ വരെ മികച്ച ഒരു സഹായി ആണിത്.

Ai In Music
സൂര്യന് കീഴിലുള്ള എല്ലാത്തിലും എെഎ യുടെ സ്പർശം വന്നുകൊണ്ടിരിക്കുകയാണ്. കവിത എഴുതുന്നതും നോവൽ എഴുതുന്നതും മാത്രമല്ല ആങ്കറിംഗ് വരെ ചെയ്തു തുടങ്ങിയിരിക്കുന്നു. മറ്റേതൊരു രംഗത്തും എന്നപോലെ സംഗീതത്തിലും എ ഐ മുറുക്കി ഇരിക്കുകയാണ്. നിലവിൽ കേരളത്തിലേക്ക് അത്ര സജീവമായി എത്തിയിട്ടില്ലെങ്കിലും ഇന്ത്യൻ സിനിമ സംഗീത രംഗത്ത് സാന്നിധ്യം എത്തി കഴിഞ്ഞിരിക്കുന്നു.
പാട്ടുപാടാനും പുതിയ ബാഗ്രൗണ്ട് മ്യൂസിക് നിർമ്മിക്കാനും ഇന്ന് എ ഐ ഉപയോഗിക്കുന്നുണ്ട്. സംഗീതസംവിധായകർ തയ്യാറാക്കുന്ന അത്രയും മെച്ചപ്പെട്ട രീതിയിൽ എ ഐ പ്രവർത്തിക്കുമോ എന്ന സംശയം പലപ്പോഴും തോന്നാം. എങ്കിലും സമീപഭാവിയിൽ തന്നെ മറ്റേതൊരു മേഖലയെ എന്നപോലെ സംഗീത മേഖലയിലും ഇത് സജീവമാവും എന്നതിൽ സംശയം വേണ്ട.
പ്രധാന സംഭാവനകൾ
പുതിയ ഈണങ്ങൾക്കും താളങ്ങൾക്കും പൂർണ്ണമായ ഗാനങ്ങൾക്കും വരെ എഐ യെ സമീപിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. സിനിമകൾക്കും പരസ്യങ്ങൾക്കും വെബ് സീരീസുകൾക്കും പശ്ചാത്തല സംഗീതം ഒരുക്കുന്നതിൽ നിന്ന് തുടങ്ങി പാട്ടുകൾ തയ്യാറാക്കുന്നതിൽ വരെ മികച്ച ഒരു സഹായി ആണിത്. ശാസ്ത്രീയസംഗീതത്തിലെ രാഗങ്ങൾ മനസ്സിലാക്കി പുതിയ രചനകൾ നിർമ്മിക്കാൻ എ ഐയെ പരിശീലിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങൾ ഇന്ത്യയിൽ സജീവമാണ്.
ഇതിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയറുകൾ ഓഡിയോ ട്രാക്കുകളെ വിശകലനം ചെയ്ത് മികച്ച ശബ്ദ മിശ്രണവും മാസ്റ്ററിങ്ങും ഉറപ്പാക്കും. ഇത് ചെറിയ സ്റ്റുഡിയോകൾ ഉള്ളവർക്കും സ്വതന്ത്ര കലാകാരന്മാർക്കും നിലവാരമുള്ള സംഗീതം നിർമിക്കാനുള്ള അവസരം നൽകുന്നുണ്ട്. നിലവിലുള്ള പാട്ടുകളെ വിശകലനം ചെയ്ത് അതനുസരിച്ച് പാട്ടുകൾ നിർമ്മിക്കാനും ഇതിന്റെ സഹായം തേടാനുള്ള വഴികളും തെളിഞ്ഞേക്കാം.
ഇന്ത്യയിലെ പരീക്ഷണങ്ങൾ
മുംബൈ ആസ്ഥാനമായുള്ള രാഗ എന്ന കമ്പനി എ ഐ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു വേർച്വൽ ആർട്ടിസ്റ്റിനെ സൃഷ്ടിച്ചിട്ടുണ്ട്. ബംഗളുരു ആസ്ഥാനമായുള്ള നാദ് എന്നാ മ്യൂസിക് കമ്പനിയും സമാനമായി ഒരു വേർച്വൽ ആര്ടിസ്റ് നെ സൃഷ്ട്ടിച്ചു പ്രവർത്തിക്കുന്നു. വാക്കുകളായി നിർദേശം നൽകുമ്പോൾ പശ്ചാത്തല സംഗീതം ഒരുക്കുന്ന beatoven. ai പോലുള്ള പ്ലാറ്റുഫോമുകളും ഇപ്പോൾ ഉണ്ട്.
വെല്ലുവിളികൾ
സംഗീത ലോകത്ത് പുതിയ സാധ്യതകൾ തുറക്കുമ്പോൾ തന്നെ പകർപ്പ് അവകാശ പ്രശ്നങ്ങൾ തൊഴിൽ നഷ്ടം സംഗീതത്തിന്റെ നഷ്ടം തുടങ്ങിയ വെല്ലുവിളികളും ഉയരുന്നുണ്ട്. മനുഷ്യ വികാരവിചാരങ്ങളും സ്വാഭാവികതയും സർഗാത്മകതയും ഇതിന് പൂർണമായും പകർത്താൻ കഴിയില്ല എന്നാണ് സംഗീതജ്ഞരുടെ വാദം.