Ajay Devgn World-Class Film Studio: വരുന്നു… ലോകോത്തര നിലവാരത്തിലൊരു ഫിലിം സ്റ്റുഡിയോ സൗത്തിന്ത്യയിൽ… പിന്നിൽ അജയ് ദേവ്​ഗൺ

Ajay Devgn Pitches World-Class Film Studio for Telangana: ഇതിനോട് അനുബന്ധമായി ചലച്ചിത്ര വ്യവസായത്തിന്റെ വിവിധ മേഖലകളിൽ കഴിവുള്ളവരെ വളർത്തിയെടുക്കുന്നതിനായി ഒരു സ്കിൽ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനും ദേവ്ഗണിന് പദ്ധതിയുണ്ട്.

Ajay Devgn World-Class Film Studio: വരുന്നു... ലോകോത്തര നിലവാരത്തിലൊരു ഫിലിം സ്റ്റുഡിയോ സൗത്തിന്ത്യയിൽ... പിന്നിൽ അജയ് ദേവ്​ഗൺ

Ajay Devgan

Published: 

02 Dec 2025 14:14 PM

ന്യൂഡൽഹി: ബോളിവുഡ് സൂപ്പർസ്റ്റാർ അജയ് ദേവ്ഗൺ തെലങ്കാനയിൽ ലോകോത്തര നിലവാരമുള്ള ഒരു ചലച്ചിത്ര സ്റ്റുഡിയോ സ്ഥാപിക്കാൻ രം​ഗത്തെത്തിയിരിക്കുന്നു. ഇത് സംബന്ധിച്ച് ജൂലൈ 7ന് അദ്ദേഹം ന്യൂഡൽഹിയിൽ വെച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം.

അത്യാധുനിക ആനിമേഷൻ, വിഷ്വൽ ഇഫക്ട്‌സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർഡ് സ്മാർട്ട് സ്റ്റുഡിയോ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്റ്റുഡിയോ ഒരുക്കാനുള്ള തന്റെ കാഴ്ചപ്പാട് ദേവ്ഗൺ മുഖ്യമന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്.

Also read – മണിക്ക് പകരം ദിലിപോ മറ്റോ ആയിരുന്നെങ്കിൽ ആ സിനിമ വിജയിച്ചേനേ..; സംവിധായകൻ സുന്ദർദാസിന്റെ വാക്കുകൾ ചർച്ചയാകുന്നു

ഇതിനോട് അനുബന്ധമായി ചലച്ചിത്ര വ്യവസായത്തിന്റെ വിവിധ മേഖലകളിൽ കഴിവുള്ളവരെ വളർത്തിയെടുക്കുന്നതിനായി ഒരു സ്കിൽ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനും ദേവ്ഗണിന് പദ്ധതിയുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളും നിർദ്ദേശങ്ങളും സമർപ്പിച്ചിട്ടുമുണ്ട്. സിനിമാ നിർമ്മാണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ തെലങ്കാനയെ മുന്നിലെത്തിക്കാനും ഈ പദ്ധതിയുടെ ഭാ​ഗമായി ലക്ഷ്യമിടുന്നുണ്ട്.

തെലങ്കാനയിലെ സിനിമാ, മാധ്യമ മേഖലകളിലെ വികസനത്തിനായുള്ള സർക്കാർ സംരംഭങ്ങളെ ദേവ്ഗൺ അഭിനന്ദിക്കാനും താരം മറന്നില്ല. കൂടാതെ ‘റൈസിംഗ് തെലങ്കാന’യുടെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും