Aju Varghese: ‘മക്കളെ സിനിമയില്‍ അഭിനയിക്കാന്‍ വിടുമോ?’ വിടില്ലെന്ന് അജു വർഗ്ഗീസ്; കാരണമിത്!
Aju Varghese On Family: ഇപ്പോഴിതാ മക്കളെ സിനിമയില്‍ അഭിനയിക്കാന്‍ വിടുമോ എന്ന ചോദ്യത്തിന് അജു നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അജുവിന്റെ രസകരമായ മറുപടി.
മലയാളികളുടെ പ്രിയ താരമാണ് നടൻ അജു വർഗീസ്. മലർവാടി ആര്‍ട്സ് ക്ലബ്ബ് എന്ന് ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനപിടിച്ച താരമാണ് അജു, പിന്നീട് ഒരുപിടി നല്ല സിനിമകളാണ് താരത്തിനെ തേടിയെത്തിയത്. അന്ന് കോമഡി റോളുകളില്‍ അഭിനയിച്ച അജു ഇന്ന് മികച്ച സ്വഭാവ നടനായി വളരുകയും ചെയ്തു. അഭിനയത്തിനു പുറമേ നിര്‍മാതാവും കൂടിയാണ് താരം.
സിനിമ ജീവിതം ഒരുഭാഗത്ത് ഭംഗിയായി നടക്കുമ്പോൾ കുടുംബ ജീവിതവും ഭംഗിയാക്കാൻ താരം ശ്രദ്ധിക്കാറുണ്ട്. വളരെ കുടുംബ ജീവിതം സ്വകാര്യമായി നിലനിര്‍ത്തുന്ന ഒരാളാണ് അജു. അഞ്ച് മക്കളാണ് താരത്തിനുള്ളത്. കുട്ടികളുടെ ചുരുക്കം ചിത്രങ്ങൽ താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.ഇപ്പോഴിതാ മക്കളെ സിനിമയില്‍ അഭിനയിക്കാന്‍ വിടുമോ എന്ന ചോദ്യത്തിന് അജു നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അജുവിന്റെ രസകരമായ മറുപടി.
Also Read:‘അന്ന് വിവാഹവേദിയിൽ മണി കണ്ണീരോടെ എന്നെ കെട്ടിപ്പിച്ച് ഒരു കാര്യം പറഞ്ഞു’; സുരേഷ് ഗോപി
മക്കളില്‍ ആരെങ്കിലും ഒരാള്‍ക്ക് അഭിനയിക്കാന്‍ തോന്നിയാലോ എന്നായിരുന്നു ചോദ്യം. ഇതിനു അജുവിന്റ മറുപടി ഇങ്ങനെ, താൻ ഉറപ്പായും തടയുമല്ലോ.ഭാവയില്‍ തന്നെക്കുറിച്ച് എന്തൊക്കെ പറയും. തന്റെ അപ്പന്‍ അങ്ങനായിരുന്നു, തന്റെ അപ്പന്‍ ഇങ്ങനായിരുന്നു എന്നൊക്കെ എന്നാണ് അജു പറഞ്ഞത്. അങ്ങനെ ചെയ്യുന്ന ഒരുത്തന്‍ ഇപ്പോഴുണ്ടല്ലോ എന്നും ധ്യാനിനെ പരാമര്‍ശിച്ച് അജു പറഞ്ഞു.
മക്കൾക്ക് ധ്യാൻ ചാച്ചനാണ് എന്നാണ് അജു പറയുന്നത്. മക്കൾ ധ്യാനിന്റെ ഭയങ്കര ഫാനാണ്. ധ്യാൻ മക്കളെ കാറിൽ സ്പീഡിൽ കൊണ്ടുപോയി കറക്കും എന്നാൽ താൻ അങ്ങനെ കൊണ്ടുപോകാറില്ലെന്നും താരം പറയുന്നു. കുറച്ചുകഴിഞ്ഞാൽ ധ്യാനിന്റെ ഇന്റര്‍വ്യൂ ഒക്കെ കാണും. ചാച്ചന്‍ ചാച്ചന്റെ ഫാദറിനെക്കുറിച്ച് പറയുന്നുണ്ടല്ലോ. അങ്ങനാണെങ്കില്‍ ഞങ്ങള്‍ക്കും പറയാനുണ്ട്. നാലു പേരും ഒരു സൈഡീന്ന് തുടങ്ങുമെന്നാണ് അജു പറയുന്നത്.