AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aju Varghese: അബ്ദു വളരെ ശുദ്ധനാണ്, അത്രയും ശുദ്ധത എനിക്കിനി അഭിനയിക്കാന്‍ താത്പര്യമില്ല: അജു വര്‍ഗീസ്

Aju Varghese Talks About The Role In Thattathin Marayathu: അജു ശ്രദ്ധേയമാക്കിയ കഥാപാത്രമാണ് തട്ടത്തില്‍ മറയത്ത് എന്ന സിനിമയിലെ അബ്ദു. ആ കഥാപാത്രം പോലെയല്ല വടക്കന്‍ സെല്‍ഫിയിലെ ഷാജി എന്ന് പറയുകയാണ് അജു വര്‍ഗീസ്. താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രത്തെ കുറിച്ചും അജു മനസുതുറക്കുന്നുണ്ട്.

Aju Varghese: അബ്ദു വളരെ ശുദ്ധനാണ്, അത്രയും ശുദ്ധത എനിക്കിനി അഭിനയിക്കാന്‍ താത്പര്യമില്ല: അജു വര്‍ഗീസ്
അജു വര്‍ഗീസ്Image Credit source: Aju Varghese Facebook
shiji-mk
Shiji M K | Published: 10 Jul 2025 10:36 AM

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച നടനാണ് അജു വര്‍ഗീസ്. ഇതിനോടകം തന്നെ 140ല്‍ പരം സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

അജു ശ്രദ്ധേയമാക്കിയ കഥാപാത്രമാണ് തട്ടത്തില്‍ മറയത്ത് എന്ന സിനിമയിലെ അബ്ദു. ആ കഥാപാത്രം പോലെയല്ല വടക്കന്‍ സെല്‍ഫിയിലെ ഷാജി എന്ന് പറയുകയാണ് അജു വര്‍ഗീസ്. താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രത്തെ കുറിച്ചും അജു മനസുതുറക്കുന്നുണ്ട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

അബ്ദു പോലുള്ള കഥാപാത്രങ്ങള്‍ തനിക്കിനി ചെയ്യാന്‍ താത്പര്യമില്ലെന്ന് പറയുകയാണ് അജു. തട്ടത്തിന്‍ മറയത്ത് പോലൊരു സിനിമ ഒന്നേ ഉള്ളൂ. വടക്കന്‍ സെല്‍ഫിയിലെ പോലെയല്ല അബ്ദു. അബ്ദുവിനെ എനിക്ക് റിപ്പീറ്റ് ചെയ്യാന്‍ തോന്നിയിട്ടില്ല. എന്നാല്‍ വടക്കന്‍ സെല്‍ഫി അങ്ങനെയാണെന്ന് അജു കൂട്ടിച്ചേര്‍ത്തു.

കള്ളത്തരമൊക്കെയുള്ള ആളാണ് വടക്കന്‍ സെല്‍ഫിയിലെ ഷാജി. അബ്ദു എന്നാല്‍ വളരെ ശുദ്ധനാണ്. അത്രയും ശുദ്ധനെ എനിക്കിനി അഭിനയിക്കാന്‍ താത്പര്യമില്ല. അബ്ദുവിനായി അന്ന് ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

Also Read: Sindhu Krishna: ‘ഞാൻ അല്ല കുഞ്ഞിന് പേര് കണ്ടുപിടിച്ചത്! ആ ക്രെഡിറ്റ് എല്ലാം ഓസിക്ക്; ഒരു അനുജനെ കിട്ടിയ പോലെ’; സിന്ധു കൃഷ്ണ

വിനീത് തന്നെയും നിവിനെയും ഡയറ്റിലൂടെ ഒക്കെ കൊണ്ടുപോയിരുന്നു. നോണ്‍ വെജില്ലാത്ത ഭക്ഷണം. എല്ലാ ദിവസവും ഓറഞ്ച് എല്ലാം തരുമായിരുന്നുവെന്നും അജു വര്‍ഗീസ് ഓര്‍ക്കുന്നു.