AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shobi Thilakan: ഞാനിപ്പോഴും വാടക വീട്ടില്‍, അച്ഛന് നാലഞ്ച് വീടുകളുണ്ട് ഇതുവരെ ഭാഗം വെച്ചിട്ടില്ല: ഷോബി തിലകന്‍

Shobi Thilakan About His Father: നടന്‍ എന്നതിനേക്കാള്‍ ഉപരി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലാണ് ഷോബി തിലകന്‍ ശ്രദ്ധേയന്‍. ഇപ്പോഴിതാ പിതാവിനെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഷോബി. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

Shobi Thilakan: ഞാനിപ്പോഴും വാടക വീട്ടില്‍, അച്ഛന് നാലഞ്ച് വീടുകളുണ്ട് ഇതുവരെ ഭാഗം വെച്ചിട്ടില്ല: ഷോബി തിലകന്‍
തിലകന്‍, ഷോബി തിലകന്‍ Image Credit source: Social Media
shiji-mk
Shiji M K | Published: 09 Mar 2025 10:44 AM

തിലകന്‍ എന്ന മഹാനടന്‍ മണ്‍മറഞ്ഞ് പോയെങ്കിലും അദ്ദേഹം സമ്മാനിച്ച കഥാപാത്രങ്ങള്‍ ഇന്നും അനശ്വരമായി നിലനില്‍ക്കുന്നു. തിലകന്‍ എന്ന നടന്‍ മലയാള സിനിമ-സീരിയല്‍ മേഖലകള്‍ക്ക് പ്രഗത്ഭരായ മക്കളെയും സംഭാവന ചെയ്തിട്ടുണ്ട്. അച്ഛനോളം പ്രശസ്തിയിലേക്ക് എത്തിയില്ലെങ്കിലും മക്കളായ ഷോബി തിലകനും ഷമ്മി തിലകനും അഭിനയ ലോകത്ത് സജീവമാണ്.

നടന്‍ എന്നതിനേക്കാള്‍ ഉപരി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലാണ് ഷോബി തിലകന്‍ ശ്രദ്ധേയന്‍. ഇപ്പോഴിതാ പിതാവിനെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഷോബി. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

താന്‍ ഇപ്പോഴും വാടകവീട്ടിലാണ് താമസിക്കുന്നത്. ഡബ്ബിങ്ങിലാണ് കൂടുതല്‍ അവസരങ്ങള്‍ വന്നുചേര്‍ന്നത്. ഡബ്ബിങ്ങിലൂടെ തന്റെ സ്വപ്‌ന വീട്ടിലേക്ക് എത്താന്‍ ബുദ്ധിമുട്ടാണ്. കുറച്ചുകൂടി വരുമാനം ലഭിച്ചതിന് ശേഷം വീട് വെക്കാമെന്ന അവസ്ഥ വന്നപ്പോള്‍ ആ പണം മകളുടെ പഠനത്തിനായി ചെലവാക്കി. ഇപ്പോള്‍ സ്വന്തമായൊരു വീട് എന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. അതിനാല്‍ തത്കാലം വാടകയ്ക്ക് താമസിക്കാമെന്ന് തീരുമാനിച്ചു.

ചാലക്കുടി, എറണാകുളം, കൊല്ലം, തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിലായി അച്ഛന് നാലഞ്ച് വീടുകളുണ്ട്. പക്ഷെ ഇതൊന്നും ഇതുവരെ ഭാഗം വെച്ചിട്ടില്ല. അതെല്ലാം അച്ഛന്റെ പേരില്‍ തന്നെയാണ്. തന്റെ പേരില്‍ കിട്ടിയാലല്ലേ വീട് വെക്കാന്‍ പറ്റൂ. ഷെയറിങ് പൂര്‍ത്തിയാകട്ടെ അതിന് ശേഷം എന്തെങ്കിലും ചെയ്യാമെന്നാണ് കരുതുന്നത്. അതെല്ലാം ചിലപ്പോള്‍ ഉടനെ തന്നെ ശരിയാകുമെന്നും ഷോബി തിലകന്‍ പറയുന്നു.

അതേസമയം, പിതാവും സഹോദരനും സിനിമാ താരങ്ങള്‍ ആയതുകൊണ്ടുള്ള ബുദ്ധിമുട്ടുകളെ കുറിച്ചും ഷോബി സംസാരിക്കുന്നുണ്ട്. തനിക്ക് പെട്ടെന്ന് അവസരം ലഭിക്കുമല്ലോ എന്നാണ് ആളുകള്‍ ചിന്തിക്കുന്നത്. സ്വാഭാവികമായും ആര്‍ക്കായാലും അങ്ങനെ തോന്നും. എന്നാല്‍ അത് തനിക്കൊരു ബാധ്യതയാണ്.

Also Read: Suresh Gopi: ‘അന്ന് വിവാഹവേദിയിൽ മണി കണ്ണീരോടെ എന്നെ കെട്ടിപ്പിച്ച് ഒരു കാര്യം പറഞ്ഞു’; സുരേഷ് ഗോപി

സാധാരണ ഒരാളാണെങ്കില്‍ ആരുടെയെങ്കിലും അടുത്ത് പോയി അവസരം തരണമെന്ന് പറയാം. പക്ഷെ തന്റെ പേരിലുള്ള തിലകന്‍ എന്ന പേര് കാരണം അങ്ങനെ പോയി ചോദിക്കാന്‍ പറ്റില്ല. അങ്ങനെ അവസരത്തിന് വേണ്ടി പോകുന്ന ആളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.