Akhil NRD Megha Nair: ദയവായി അവളെ കുറ്റം പറയരുത്! കുറ്റങ്ങൾ സ്വയം ഏൽക്കുന്നു? ഭാര്യക്കൊപ്പമുള്ള ചിത്രങ്ങൾ എല്ലാം ഒഴിവാക്കി അഖിൽ
Akhil NRDand wife Megha Nair Issue:ആള് ഒരുപാട് ലൗഡ് ആയിട്ടുള്ള ആളല്ല നമ്മളെ പോലെ അത്ര എക്സ്പ്രസീവും അല്ല.അഖിലിന്റെ ഭാര്യയുടെ വിഷയത്തിൽ ആദ്യം ഒരുപാട് ഫേസ്ബുക്ക് പോസ്റ്റുകളാണ് തന്റെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് അഖിലിന്റെ വീടിന്റെ പരിസരത്തുള്ളവർ തന്നെ ഒരുപാട് വോയിസ് മെസ്സേജുകളും അയച്ചു. എല്ലാവരുടെയും ശബ്ദത്തിൽ നിന്നും ഒരു സന്തോഷമാണ് തനിക്ക് ഫീൽ ചെയ്തത് ഒരാളുടെ ജീവിതം തകരുന്നത് കാണുമ്പോഴും.......

Akhil Nrd And Wife, Sai Krishna
കുറച്ചു മണിക്കൂറുകളായി സോഷ്യൽ മീഡിയ ആകെ ചർച്ചയാക്കുകയാണ് ഒരു ഒളിച്ചോട്ടം. ആരാന്റെ കുടുംബത്തിൽ എന്ത് സംഭവിച്ചാലും ഇന്ന് സോഷ്യൽ മീഡിയയ്ക്ക് ഒരു ആഘോഷമാണ്. അത്തരത്തിൽ ആഘോഷം ആക്കുകയാണ് യൂട്യൂബർ അഖില്‍ നൂറനാടിന്റെ ഭാര്യ മേഘയുടെ ഒളിച്ചോട്ടം. ഇതുമായി ബന്ധപ്പെട്ട പല ഇല്ലാ കഥകളും ട്രോളുകളും ആണ് ആളുകൾ സോഷ്യൽ മീഡിയയിൽ പടച്ചുവിടുന്നത്. രണ്ടുദിവസം മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട ചില അഭ്യൂഹങ്ങൾ ഉയർന്നുവന്നിരുന്നു.
ഇതിനു പിന്നാലെ തന്നെ അഖിലിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ ഇത് സത്യമാണോ എന്ന് അറിയാൻ വേണ്ടി ആളുകൾ മുറവിളി കൂട്ടുകയായിരുന്നു. എന്നാൽ ഇതുവരെയും അദ്ദേഹം എവിടെയും പരസ്യ പ്രതികരണം നടത്തിയിട്ടില്ല. ആലപ്പുഴ സ്വദേശിയായ ഒരു ബസ് കണ്ടക്ടറിനൊപ്പം ആണ് മേഘ നായർ ഇറങ്ങിപ്പോയത് എന്നാണ് നിഗമനം.
ALSO READ:ഇൻസ്റ്റായിലെ പേരിൽ മാറ്റം, പിന്നാലെ പല കഥകളും; വ്ളോഗർ അഖിൽ എൻആർഡിയും ഭാര്യയും വേർപിരിഞ്ഞു?
ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിരിക്കുകയാണ് യൂട്യൂബർ സായി കൃഷ്ണ. വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ അഖിലിനെ വിളിച്ച് സംസാരിച്ചിരുന്നു. അതിനുശേഷം ആണ് താൻ പ്രതികരണം നടത്തുന്നത്. ആദ്യം ഇത് കേട്ടപ്പോൾ തനിക്ക് ഭയങ്കര ഷോക്കിംഗ് ആയി എന്നാണ് സായികൃഷ്ണ പറയുന്നത്. എന്നാൽ അഖിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല എന്നാണ് സായി കൃഷ്ണ പറയുന്നത്.
ആരെയും കുറ്റപ്പെടുത്താൻ ഇല്ല.. പോയവർ പോയി…
അവൾക്ക് ശരിയെന്ന് തോന്നുന്നതായിരിക്കും അവൾ ചെയ്തത് ദയവായി ആരും അവളെ ഇത്തരത്തിൽ കുറ്റപ്പെടുത്തരുത് എന്ന് അഖിൽ പറഞ്ഞതായി സായി കൃഷ്ണ പറയുന്നു. താൻ കുറച്ചുകാലത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുകയാണ് ഈ സമയവും കടന്നുപോകും ആരെയും കുറ്റപ്പെടുത്താൻ ഇല്ല.. പോയവർ പോയി എന്ന് അഖിൽ പറഞ്ഞതായും സായി കൃഷ്ണ പറയുന്നു.
അഖിലിന്റെ ഭാര്യയുടെ വിഷയത്തിൽ ആദ്യം ഒരുപാട് ഫേസ്ബുക്ക് പോസ്റ്റുകളാണ് തന്റെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് അഖിലിന്റെ വീടിന്റെ പരിസരത്തുള്ളവർ തന്നെ ഒരുപാട് വോയിസ് മെസ്സേജുകളും അയച്ചു. എല്ലാവരുടെയും ശബ്ദത്തിൽ നിന്നും ഒരു സന്തോഷമാണ് തനിക്ക് ഫീൽ ചെയ്തത് ഒരാളുടെ ജീവിതം തകരുന്നത് കാണുമ്പോഴും അതും ഇത്തരത്തിലുള്ള ഒരു വിവാദവും ആവുന്നതോടെ നാട്ടുകാർക്കൊക്കെ സന്തോഷം തോന്നി എന്ന് തനിക്ക് സംസാരത്തിൽ നിന്നും മനസ്സിലായി. എന്നാൽ ഇതൊക്കെ ആർക്കും നാളെ സംഭവിക്കാവുന്ന കാര്യമേ ഉള്ളൂ എന്ന് ഇപ്പോഴും ജനങ്ങൾ തിരിച്ചറിയുന്നില്ല.
ആള് ഒരുപാട് ലൗഡ് ആയിട്ടുള്ള ആളല്ല നമ്മളെ പോലെ അത്ര എക്സ്പ്രസീവും അല്ല അതിനാൽ തന്നെ ഇങ്ങനെ ഒരു കാര്യം സംഭവിച്ചിട്ടും അദ്ദേഹം പൊട്ടിത്തെറിക്കാൻ ഒന്നും ഇടയില്ല എന്നും സായി കൃഷ്ണ പറയുന്നു. അത്തരത്തിലുള്ള ഒരു മനുഷ്യൻ അദ്ദേഹം ഇപ്പോൾ മാനസികമായി എന്തെല്ലാം രീതിയിൽ ബുദ്ധിമുട്ടുകളും വിഷമങ്ങളും സഹിക്കുന്നുണ്ടാകും എന്ന് നിങ്ങൾക്ക് പറഞ്ഞ് മനസ്സിലാക്കാൻ തരാൻ എനിക്ക് സാധിക്കുകയുമില്ല. അവന് വിഷമമുണ്ട്. എന്നാൽ സ്വയം ഓക്കെ ആകാൻ ശ്രമിക്കുന്നുണ്ട്. അതിനിടയിൽ സിസിടിവി ദൃശ്യങ്ങൾ ലീക്ക് ആയതിനെക്കുറിച്ചു സായികൃഷ്ണ സംസാരിക്കുന്നുണ്ട്. മാത്രമല്ല സോഷ്യൽ മീഡിയയിൽ അഖിലിനെ കുറ്റപ്പെടുത്തി കൊണ്ടുവരുന്ന കമന്റ്സും വളരെ മോശമാണ് എന്നും അദ്ദേഹം പറയുന്നു.
ENGLISH SUMMARY
Sai Krishna about YouTuber Akhil Nooranadu’s wife Megha’s elopement. People are spreading many false stories and trolls related to this on social media. After the news spread, he called Akhil and spoke to him. He is reacting only after that.