AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Akhil nrd Megha Nair: പ്രതികരണവുമായി അഖിലിന്റെ മുൻ ഭാര്യ മേഘ; സിസിടിവി ലിങ്ക് വേണോ?

Akhil nrd Megha Nair:മേഘയിറങ്ങി പോകുന്നതിനു മുന്നേ ഇട്ട ഒരു പോസ്റ്റിൽ അഖിലിനൊപ്പം മിഞ്ചി വാങ്ങാൻ പോയി എന്ന് ഒരു വീഡിയോ ഇട്ടിരുന്നു. ചേട്ടനൊപ്പം മിഞ്ചി വാങ്ങാൻ പോയി. എന്റെ മിഞ്ചി പൊട്ടിപ്പോയി. എന്നൊക്കെ ആ വീഡിയോയിൽ പറയുന്നുണ്ട് എന്നാൽ ചില ആളുകൾ അതിനു താഴെ വന്ന് അന്ന് രാത്രി ഇറങ്ങി പോകുമ്പോൾ സഞ്ചിയിൽ ആ മിഞ്ചിയും കൊണ്ടുപോയോ എന്നാണ് ആളുകൾ ചോദിക്കുന്നത്...........

Akhil nrd Megha Nair: പ്രതികരണവുമായി അഖിലിന്റെ മുൻ ഭാര്യ മേഘ; സിസിടിവി ലിങ്ക് വേണോ?
Megha NairImage Credit source: Social Media
Ashli C
Ashli C | Published: 15 Aug 2026 | 06:27 PM

കേരളം ഇത്രയേറെ ആഘോഷിച്ച ഒരു ഒളിച്ചോട്ടം വേറെ ഉണ്ടാവില്ല. അന്യന്റെ കുടുംബത്തിൽ എന്ത് പ്രശ്നമുണ്ടായാലും മലയാളികൾക്ക് അത് ഒരു ആഘോഷമാണ്. അത്തരത്തിൽ അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ അഖിലിന്റെ സ്വകാര്യ ജീവിതത്തിലേക്കാണ് ഓൺലൈൻ മീഡിയ അടക്കം എത്തിനോക്കി ആഘോഷമാക്കിയത്. അഖിലിന്റെ മുൻ ഭാര്യയായ മേഘ മറ്റൊരു വ്യക്തിക്കൊപ്പം ഇറങ്ങിപ്പോയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. പന്തളം സ്വദേശിയായ ഒരു ബസ് ഡ്രൈവർക്കൊപ്പം ആണ് മേഘ പോയത്. പോയതിനേക്കാൾ പലർക്കും ആവലാതി പോയ ആളുടെ ജോലിയും വയസ്സും ഒക്കെയാണ്.

ഇത്രയും നല്ല പണവും സൗന്ദര്യവും ഉള്ള വ്യക്തിയെ വിട്ട് ഇപ്പോൾ ഒരു ബസ് കണ്ടക്ടർക്കൊപ്പം അതും 42 വയസ്സുള്ള ആൾക്കൊപ്പമാണോ ഇവർ പോയത് എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. എന്നാൽ ഇത് തീർത്തും വ്യക്തിപരമാണെന്നിരിക്കെ യാതൊരു മടിയും കൂടാതെ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ചെന്ന് ഇപ്പോഴും ആളുകൾ കമന്റ് ഇട്ടു കൊണ്ടിരിക്കുകയാണ്.എന്നാൽ കമന്റ് ഇടുന്നവർക്ക് സ്പോട്ടിൽ മറുപടി നൽകുന്ന തിരക്കിലാണ് ഇപ്പോൾ മേഘ.

ALSO READ:ചിരിച്ചേ… ജീവിതത്തിൽ തോറ്റു കൊടുക്കാൻ പാടില്ല! സോഷ്യൽ മീഡിയയിൽ റീലുമായി അഖിൽ

മേഘ ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഈ സംഭവത്തിന് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായ രീതിയില്‍ പ്രചരിക്കപ്പെട്ടിരുന്നു. കയ്യിൽ നിറയെ ബാ​ഗുകളും ഒരു നൈറ്റ് ഡ്രസ്സും ഇട്ട് ഇറങ്ങിപ്പോയ മേഘയുടെ കയ്യിൽ എന്താണ് എങ്ങോട്ടാണ് എന്നിങ്ങനെയുള്ള പല അനാവശ്യ ചോദ്യങ്ങളുമായി ഒരു കൂട്ടം ആളുകൾ അവർക്ക് പുറകെ ഉണ്ട്. ഇതൊന്നും കൂടാതെ ചിലർ അവരുടെ സോഷ്യൽ മീഡിയയിൽ ചെന്ന് ചോദിക്കുന്ന ചോദ്യങ്ങൾക്കാണ് മേഘ വ്യക്തമായ മറുപടി നൽകുന്നത്. മുന്നേ പോസ്റ്റ് ചെയ്ത ഒരു വീഡിയോയ്ക്ക് താഴെ ചെന്ന് ലിങ്ക് എന്നാണ് കമന്റ് ഇടുന്നത്.

പ്ലീസ് ചെക്ക് ഡിഎം…

ഇതിനു മറുപടിയായി പ്ലീസ് ചെക്ക് ഡിഎം എന്നാണ് മേഘ മറുപടി നൽകുന്നത്. അതിനിടെ മറ്റു ചില നിങ്ങൾ ശരിക്കും ഒളിച്ചോടിയതാണോ ഇതൊക്കെ നേരത്തെ അങ്ങ് ചെയ്താൽ പോരായിരുന്നോ എന്നിങ്ങനെയും കമന്റുകളുമായി എത്തുന്നുണ്ട്. കൂടാതെ മേഘയിറങ്ങി പോകുന്നതിനു മുന്നേ ഇട്ട ഒരു പോസ്റ്റിൽ അഖിലിനൊപ്പം മിഞ്ചി വാങ്ങാൻ പോയി എന്ന് ഒരു വീഡിയോ ഇട്ടിരുന്നു. ചേട്ടനൊപ്പം മിഞ്ചി വാങ്ങാൻ പോയി. എന്റെ മിഞ്ചി പൊട്ടിപ്പോയി. എന്നൊക്കെ ആ വീഡിയോയിൽ പറയുന്നുണ്ട് എന്നാൽ ചില ആളുകൾ അതിനു താഴെ വന്ന് അന്ന് രാത്രി ഇറങ്ങി പോകുമ്പോൾ സഞ്ചിയിൽ ആ മിഞ്ചിയും കൊണ്ടുപോയോ എന്നാണ് ആളുകൾ ചോദിക്കുന്നത്. അതേസമയം ഇതുമായി ബന്ധപ്പെട്ട മേഘ ഉടനെ തന്നെ പ്രതികരണവുമായി ഒരു വീഡിയോ പോസ്റ്റ് ചെയ്യും എന്ന രീതിയിലുള്ള വാർത്തകളും ഉയർന്നു വരുന്നുണ്ട്.

Disclaimer : ഈ ലേഖനത്തിൽ പറയുന്നത് ചില സോഷ്യൽ മീഡിയ ചർച്ചകളെ ഉദ്ദരിച്ചുകൊണ്ട് മാത്രമാണ്. ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ യഥാർഥത്തിൽ സംഭവിച്ചതാണോ എന്ന് കാര്യത്തിൽ വ്യക്തതയില്ല. ഈ ലേഖനത്തിൽ ആരെ കുറിച്ച് പറയുന്നോ അവർ ഇതുവരെ ഈ സംഭവത്തെ കുറിച്ച് സ്ഥിരീകരണമോ വിശദീകരണമോ നൽകിട്ടില്ല. ഇവയൊന്നും ടീവി-9 മലയാളം സ്ഥീരികരിക്കുന്നില്ല.

ENGLSH SUMMARY

Akhil nrd ex-wife megha nair active on social media replies to those asking for CCTV link of her eloping says please check DM.

Follow Us