Lokah Movie: ‘ഞാൻ സ്നേഹവും പിന്തുണയും പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന ചിത്രം’; ‘ലോക’യെ പ്രശംസിച്ച് ആലിയ ഭട്ട്

Alia Bhatt Praises Lokah Movie: നടൻ അക്ഷയ് കുമാറിന് പിന്നാലെ 'ലോക'യെ പ്രശംസിച്ച് ബോളിവുഡ് നടി ആലിയ ഭട്ടും രംഗത്ത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.

Lokah Movie: ഞാൻ സ്നേഹവും പിന്തുണയും പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന ചിത്രം; ലോകയെ പ്രശംസിച്ച് ആലിയ ഭട്ട്

ആലിയ ഭട്ട്, 'ലോക' പോസ്റ്റർ

Updated On: 

04 Sep 2025 16:56 PM

സിനിമ പ്രേമികളെ ഞെട്ടിച്ചുകൊണ്ട് ‘ലോക ചാപ്റ്റർ 1 ചന്ദ്ര’ എന്ന ചിത്രം ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായെത്തിയത് കല്യാണിയാണ്. സിനിമയുടെ റിലീസിന് പിന്നാലെ കല്യാണിക്ക് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ഓഗസ്റ്റ് 28ന് തീയേറ്ററുകളിൽ എത്തിയ ‘ലോക’ 100 കോടിയും കടന്ന് മുന്നേറുകയാണ്.

നടൻ അക്ഷയ് കുമാറിന് പിന്നാലെ ‘ലോക’യെ പ്രശംസിച്ച് ബോളിവുഡ് നടി ആലിയ ഭട്ടും രംഗത്ത്. നാടോടിക്കഥകളുടെയും നിഗൂഢതയുടെയും ഒരു പുതുമയുള്ള മിശ്രിതം എന്നാണ് ‘ലോക’യെ ആലിയ വിശേഷിപ്പിച്ചത്. സിനിമയ്ക്ക് ലഭിക്കുന്ന സ്നേഹം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നുണ്ടെന്നും സിനിമയിലെ ഒരു പുതിയ ചുവടുവയ്പ്പാണിത് എന്നും ആലിയ പറഞ്ഞത്. ഈ സിനിയമിക്ക് തന്റെ സ്നേഹവും പിന്തുണയും പ്രകടിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും നടി കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടി ഇക്കാര്യം പങ്കുവെച്ചത്.

നേരത്തെ, കല്യാണിയേയും ‘ലോക’ സിനിമയുടെ അണിയറപ്രവർത്തകരെയും പ്രശംസിച്ചു കൊണ്ട് അക്ഷയ് കുമാർ രംഗത്തെത്തിയിരുന്നു. “കഴിവ് പാരമ്പര്യമായി കിട്ടുമെന്ന് കേട്ടിട്ടുണ്ട്, ഇപ്പോൾ കണ്ടു. പ്രിയദർശൻ സാറിന്റെ മകൾ കല്യാണിയുടെ അഭിനയത്തെ കുറിച്ച് ഒരുപാടു കാര്യങ്ങൾ കേട്ടു. ‘ലോക’ സിനിമയിൽ പ്രവർത്തിച്ച എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങൾ, ഒപ്പം സിനിമയുടെ ഹിന്ദി പതിപ്പിനും” എന്നായിരുന്നു അക്ഷയ് കുമാർ സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചത്.

ALSO READ: ‘ലോക’യിലെ വിവാദ സംഭാഷണം നീക്കം ചെയ്യുമെന്ന് ദുൽഖർ; കന്നഡികരുടെ വികാരം വ്രണപ്പെടുത്തി?

‘ലോക ചാപ്റ്റർ 1 ചന്ദ്ര’ എന്ന സിനിമയിലൂടെ മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ യൂണിവേഴ്സിനാണ് തുടക്കമിട്ടിരിക്കുന്നത്. മലയാളത്തിലെ ആദത്തെ ഫീമെയ്ൽ സൂപ്പർഹീറോ ചിത്രം കൂടിയാണിത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് ചിത്രത്തിൻറെ നിർമ്മാണം. സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്