Coolie OTT : തിയറ്ററിൽ തിളങ്ങാതെ പോയ ലോകേഷിൻ്റെ കൂലി ഇനി ഒടിടിയിലേക്ക്; രജിനി ചിത്രം എപ്പോൾ, എവിടെ കാണാം?
Coolie OTT Release Date & Platform : ആമസോൺ പ്രൈം വീഡിയോയാണ് കൂലിയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിൽ മലയാളി താരം സൗബിൻ ഷഹീർ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്
തമിഴിലെ ന്യൂജെൻ ഹിറ്റ്മേക്കർ ലോകേഷ് കനകരാജ് സൂപ്പർ സ്റ്റാർ രജിനികാന്തിനെ നായകനാക്കി ഒരുക്കിയ ചിത്രം കൂലി ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ഓഗസ്റ്റ് 14ന് തിയറ്ററിൽ എത്തിയ ചിത്രം 500 കോടിയോളം കളക്ഷൻ നേടിയെങ്കിലും ഒരു മികച്ച അഭിപ്രായം നേടിയെടുക്കാൻ സാധിച്ചില്ല. ഇപ്പോഴിതാ തിയറ്ററിൽ റിലീസായി ഒരു മാസം പിന്നിടുന്നതിന് മുമ്പ് രജിനി ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. കൂലിയുടെ ഒടിടി റിലീസ് തീയതിയും പുറത്ത് വിട്ടു.
കൂലി ഒടിടി
ആമസോൺ പ്രൈം വീഡിയോ ആണ് കൂലി സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം സെപ്റ്റംബർ 11-ാം തീയതി മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. തിയറ്ററിൽ റിലീസായി ഒരു മാസമാകുന്നതിന് മുമ്പാണ് കൂലി ഒടിടിയിലേക്കെത്തുന്നത്.
ALSO READ : Onam 2025 OTT Releases : ഒടിടിയിലും ഓണം മൂഡ്! വിവിധ പ്ലാറ്റ്ഫോമുകളിൽ എത്തുന്നത് വമ്പൻ റിലീസുകൾ
കൂലി സിനിമ
വിജയിയുടെ ലിയോ എന്ന സിനിമയ്ക്ക് ശേഷം ലോകേഷ് കനകരാജ് രജിനികാന്തിനെ നായകനാക്കി കൊണ്ട് ഒരുക്കിയ ചിത്രമാണ് കൂലി. സൂപ്പർ സ്റ്റാറിന് പുറമെ ബോളിവുഡ് താരം ആമിർ ഖാൻ ഉൾപ്പെടെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. തെലുങ്കിൽ നിന്നും നാഗാർജുന, കന്നഡയിൽ നിന്നും ഉപേന്ദ്ര മലയാളി താരം സൗബിൻ ഷഹീർ, സത്യരാജ്, രചിത റാം, ശ്രുതി ഹസൻ തുടങ്ങിയവരാണ് കൂലിയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. റോക്ക്സ്റ്റാർ അനിരുദ്ധാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിട്ടുള്ളത്.