ഡ്രൈവർക്ക് സമ്മാനമായി മനോഹര വീട്, ഞെട്ടിച്ച് ആലിയ ഭട്ട്; വില കേട്ടാൽ ഞെട്ടും!
Alia Bhatt: 50 ലക്ഷം രൂപയുടെ ചെക്കാണ് ഡ്രൈവറായ സുനിലും സഹായി അൻമോളും നൽകിയത്. സിനിമ കരിയറിന്റെ തുടക്കം മുതൽ ആലിയയ്ക്കൊപ്പം ഇവരുണ്ടായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ബോളിവുഡ് നടി ആലിയ ഭട്ടിനെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആലിയയിൽനിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത പിഎ അറസ്റ്റിലായതാണ് സംഭവം. താരത്തിന്റെ നിർമാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിലും സ്വകാര്യ അക്കൗണ്ടുകളിലും വേദിക 76.9 ലക്ഷം രൂപയുടെ ക്രമക്കേടുകൾ നടത്തിയെന്നാണ് കേസ്.
അതേസമയം 2021 മുതൽ 2024 വരെ ആലിയ ഭട്ടിന്റെ പഴ്‌സനൽ അസിസ്റ്റന്റായിരുന്നു വേദിക ഷെട്ടി. ഈ സമയത്ത് താരത്തിന്റെ സാമ്പത്തിക രേഖകളും പേയ്‌മെന്റുകളും വേദികയാണ് കൈകാര്യം ചെയ്തിരുന്നത്. വ്യാജ ബില്ലുകൾ തയാറാക്കി ശേഷം ആലിയയിൽനിന്ന് ഒപ്പു വാങ്ങി വേദിക പണം തട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ ഇതിനിടെയിൽ താരത്തിന് തന്റെ ജീവനക്കാരുമായുണ്ടായ ആത്മബന്ധത്തെ കുറിച്ചുള്ള വാർത്തകളാണ് ശ്രദ്ധേയമാകുന്നത്. പഴ്സനൽ അസിസ്റ്റന്റുമായും വീട്ടുജോലിക്കാരുമായും ഡ്രൈവറുമായും നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് ആലിയ. ഇതിന്റെ കുറെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.
Also Read: ‘ഞാൻ അല്ല കുഞ്ഞിന് പേര് കണ്ടുപിടിച്ചത്! ആ ക്രെഡിറ്റ് എല്ലാം ഓസിക്ക്; ഒരു അനുജനെ കിട്ടിയ പോലെ’; സിന്ധു കൃഷ്ണ
ഇപ്പോഴിതാ ഡ്രൈവർക്ക് സമ്മാനമായി മനോഹരമായ വീട് വച്ച നൽകിയ നടി ആലിയ ഭട്ടിന്റെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. 26-ാം പിറന്നാൾ ദിനത്തിലാണ് ആലിയ തന്റെ ഡ്രൈവറിനും സഹായിക്കും സമ്മാനം നൽകിയത്. 50 ലക്ഷം രൂപയുടെ ചെക്കാണ് ഡ്രൈവറായ സുനിലും സഹായി അൻമോളും നൽകിയത്. സിനിമ കരിയറിന്റെ തുടക്കം മുതൽ ആലിയയ്ക്കൊപ്പം ഇവരുണ്ടായിരുന്നു. ആലിയ നൽകിയ തുക കൊണ്ട് ഇവർ ജുഹുവിലും ഖൻ ദണ്ഡയിലും പുതിയ രണ്ട് വീടുകൾ വാങ്ങിച്ചുവെന്നാണ് റിപ്പോർട്ട്.