Alin Jose Perera: ‘അമ്മയെ അപ്പൻ തല്ലുന്നു’; ഫേസ്ബുക്ക് വിഡിയോയുമായി അലിൻ ജോസ് പെരേര
Alin Jose Perera: അച്ഛൻ അമ്മയെ അടിയ്ക്കുന്നു എന്ന ആരോപണവുമായി അലിൻ ജോസ് പെരേര. ഫേസ്ബുക്കിലൂടെ വിഡിയോ പുറത്തുവിട്ടാണ് ആരോപണം.

അലിൻ ജോസ് പെരേര
അമ്മയ്ക്കെതിരായ അച്ഛൻ്റെ ഗാർഹികപീഡനം ഫേസ്ബുക്ക് വിഡിയോയിലൂടെ കാണിച്ച് അലിൻ ജോസ് പെരേര. എന്ത് വന്നാലും കുഴപ്പമില്ല, ഇത് ആളുകളെ കാണിക്കുമെന്ന് പറഞ്ഞാണ് അലിൻ ജോസിൻ്റെ വിഡിയോ. നിലവിൽ ഈ വിഡിയോ അലിൻ ജോസിൻ്റെ പേജിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. എന്നാൽ, ചില ഓൺലൈൻ ചാനലുകൾ വിഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
‘എൻ്റെ അമ്മയെ സ്വന്തം അപ്പൻ ഉപദ്രവിക്കാൻ ശ്രമിച്ചു’ എന്നാണ് അലിൻ ജോസ് വിഡിയോയിലൂടെ ആരോപിക്കുന്നത്. ലോറൻസ് പെരേര എന്ന തൻ്റെ അപ്പൻ അമ്മയെ ഉപദ്രവിക്കുകയാണ്. അപ്പോൾ താൻ പുറത്തേക്കിറങ്ങിനിന്ന് പോലീസിനെ വിളിച്ചു. ഒരിക്കലും പോലീസിനെ വിളിക്കാറില്ല. ഇന്ന് എൻ്റെ ഒരു കൂട്ടുകാരൻ വന്നപ്പോൾ സംശയമാണെന്ന് പറഞ്ഞ് ബഹളം വച്ച് ഉപദ്രവിക്കാൻ വന്നു. ടീപോയ് ഒക്കെ നശിപ്പിക്കാൻ വന്നു. അപ്പൻ തന്നെ വാങ്ങിയ ടീപോയ് ആണ് പക്ഷേ, നശിപ്പിക്കുന്നത് ശരിയല്ലല്ലോ. കല്യാണം തനിക്ക് വരാത്തതിൽ സങ്കടമില്ല. കാരണം സ്വന്തം അപ്പനും അമ്മയും 51ആം വയസിൽ തല്ലുപിടുത്തമാണ്.
വിഡിയോ കാണാം
ഇവനെപ്പോലെയുള്ളവർ ഗൾഫ് കാണരുത്. വീസ ക്യാൻസൽ ചെയ്യണം എന്ന് അപേക്ഷിക്കുന്നു. ലോറൻസ് പെരേരയുടെ വീസയും പാസ്പോർട്ടുമൊക്കെ ക്യാൻസൽ ചെയ്യണം. ഇവരെപ്പോലെയുള്ളവർക്ക് ഗൾഫിൽ പോകാനുള്ള അർഹതയില്ല. കാരണം ഭയങ്കര വയലൻ്റാണ്. സ്വന്തം ഭാര്യ ആനി പെരേരയോട് ചെയ്തത് ക്രൂരമാണ്. അടിക്കുകയും ഇടിക്കുകയും ചെയ്തു. ഭാഗ്യത്തിന് താൻ പിടിച്ചുമാറ്റിയതുകൊണ്ട് രക്ഷപ്പെട്ടു എന്നും പെരേര പറയുന്നു.
Also Read: Shankar: ‘അന്ന് ആരാധികമാർ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി, കാലിൽ തൊട്ട് നമസ്കരിക്കും’; ശങ്കർ
ശേഷം ഇരുവരെയും പെരേര വിഡിയോയിൽ കാണിക്കുന്നുണ്ട്. വീടിന് പുറത്തുനിന്ന് വിഡിയോ ചെയ്തിരുന്ന അലിൻ വീടിനകത്തേക്ക് കയറി വീണ്ടും മാതാപിതാക്കളെ ക്യാമറയിൽ കാണിക്കുമ്പോൾ അമ്മ അകത്തേക്ക് പോകുന്നു. ഇതിന് പിന്നാലെ അലൻ്റെ പിതാവിൻ്റെ ഉച്ചത്തിലുള്ള ശബ്ദം കേൾക്കാം. ഗ്ലാസുകൾ പൊട്ടുന്നതും ‘അമ്മാ’ അലിൻ വിളിക്കുന്നതും വിഡിയോയിൽ കേൾക്കാം.