AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actor Nirmal Benny : ആമേനിലെ കൊച്ചച്ച൯, നടൻ നിർമൽ ബെന്നി അന്തരിച്ചു

Amen Actor Nirmal Benny Passed Away : ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 36 വയസായിരുന്നു.

Actor Nirmal Benny : ആമേനിലെ കൊച്ചച്ച൯, നടൻ നിർമൽ ബെന്നി അന്തരിച്ചു
നിർമൽ ബെന്നി (Image Courtesy : Actor Nirmal Benny Facebook)
Jenish Thomas
Jenish Thomas | Updated On: 23 Aug 2024 | 04:18 PM

തൃശൂർ : സിനിമ നടൻ നിർമൽ ബെന്നി (Actor Nirmal Benny) അന്തരിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന സിനിമയിലെ കൊച്ചച്ചനായിട്ടുള്ള വേഷത്തിലൂടെ ശ്രദ്ധേയനായ താരമാണ് നിർമൽ ബെന്നി. 36 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഓഗസ്റ്റ് 23-ാം തീയതി പുലർച്ചെയായിരുന്നു അന്ത്യം. തൃശൂർ ചേർപ്പ് സ്വദേശിയാണ് നിർമൽ.

നവാഗതർക്ക് സ്വാഗതം എന്ന സിനിമയിലൂടെയാണ് നിർമൽ ചലച്ചിത്ര മേഖലയിലേക്കെത്തുന്നത്. തുടർന്ന് 2013ൽ ആമേൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. ആഷിഖ് അബുവിൻ്റെ ടാ തടിയായിലും നിർമൽ അഭിനയിച്ചിട്ടുണ്ട്. ദൂരം സിനിമയിൽ നായകനായും നിർമൽ വേഷം ചെയ്തിട്ടുണ്ട്. ദൂരം സിനിമയുടെ നിർമാതാവ് സഞ്ജയ് പാടൂരാണ് നിർമലിൻ്റെ മരണവാർത്ത പങ്കുവെക്കുന്നത്.

ALSO READ : Hari Varkala Passed Away: കലാസംവിധായകനും സഹസംവിധായകനുമായ ഹരി വർക്കല അന്തരിച്ചു

“പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട…. ആമേനിലെ കൊച്ചച്ച൯ എന്റെ ദൂരം സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു … ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയാണ് മരണം…..പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു” സഞ്ജയ് പാടൂർ ഫേസ്ബുക്കിൽ കുറിച്ചു

സിനിമയിൽ എത്തുന്നതിന് മുമ്പ് സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയനായിരുന്നു നിർമൽ. കൊമേഡിയനായിട്ടാണ് കരിയറിൻ്റെ തുടക്കം. അഞ്ച് ചിത്രങ്ങളിൽ നിർമൽ അഭിനയിച്ചിട്ടുണ്ട്.